For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mangal Gochar 2022 : ചൊവ്വ മീനം രാശിയിലേക്ക് - മുന്‍കരുതല്‍ വേണം ഈ രാശിക്കാര്‍ക്ക്

|

കുജന്‍ എന്നാണ് ചൊവ്വ അറിയപ്പെടുന്നത്, പലപ്പോഴും ചിലരോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ദോഷം നല്‍കുന്ന ഒരു ഗ്രഹമാണ് ചൊവ്വ. ഇപ്പോള്‍ ചൊവ്വ കുംഭം രാശിയില്‍ ശനിയോട് ചേര്‍ന്ന് നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് ഈ സമയം കടന്നു പോവുന്നത്. പക്ഷേ മെയ് 17 മുതല്‍ ചൊവ്വ രാശി മാറി മീനം രാശിയിലേക്ക് സഞ്ചരിക്കും. ശനി ഗ്രഹത്തിന്റെ ശത്രു കൂടിയാണ് ചൊവ്വ. അതുകൊണ്ട് തന്നെ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് നില്‍ക്കുന്നത് അത്ര മികച്ചഫലങ്ങള്‍ നല്‍കില്ല.

Mangal Rashi Parivartan 2022

എന്നാല്‍ മെയയ് 17 ചൊവ്വാഴ്ച മുതല്‍ കുജന്‍ മീനം രാശിയിലേക്ക് മാറുന്നു. ഈ സമയം ചില രാശിക്കാര്‍ക്ക് നല്ല ഫലങ്ങളും എന്നാല്‍ ചിലര്‍ക്ക് അത് മോശം ഫലങ്ങളും നല്‍കുന്നുണ്ട്. ഏകദേശം 42 ദിവസത്തിലധികം ചൊവ്വ മീനം രാശിയില്‍ തന്നെ തുടരുന്നുണ്ട്. പിന്നീട് ജൂണ്‍ 27-ന് ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കും. എന്നാല്‍ അവിടെ തുടരുന്ന ഗ്രഹം വ്യാഴമായത് കൊണ്ട് തന്നെ മേടം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മീനം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമത്തില്‍ എന്തൊക്കെയാണ് 12 രാശിക്കാര്‍ക്കും കാത്തു വെച്ചിരിക്കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക്, ചൊവ്വ ലഗ്‌നാധിപനായാണ് നില്‍ക്കുന്നത്. ഇവര്‍ക്ക് ഈ രാശി മാറ്റത്തില്‍ ചെറിയ ചില നഷ്ടങ്ങളും ചിലവുകളും ദൂരയാത്രയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ആരോഗ്യപരമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിരിക്കും. പല കാര്യങ്ങളിലും സജീവമായി പങ്കെടുക്കുന്നതിന് സാധിക്കണം എന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍, വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. പനി, തലവേദന പോലുള്ള പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. പഠന കാര്യങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ ഭാഗ്യ പരീക്ഷണം നടത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമോ ലാഭമോ ഉണ്ടാവില്ല.

പ്രതിവിധി: നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഭഗവാന്‍ ഹനുമാനെ ആരാധിക്കുകയും ചൊവ്വാഴ്ചകളില്‍ ഭഗവാന് സിന്ദൂരം സമര്‍പ്പിക്കുകയും ചെയ്യുക.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ചൊവ്വ അവരുടെ ഏഴാം ഭാവാധിപനായി നിലനില്‍ക്കുന്നു. എന്നാല്‍ വിജയം ലാഭം നേട്ടങ്ങള്‍ എന്നിവയെല്ലാം ഇവര്‍ക്കുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രണയത്തിന് അനുകൂല സമയമായിരിക്കും. നിങ്ങള്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. പുതിയ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. വിദേശത്ത് പഠിക്കാന്‍ പോവുന്നതിന് നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നു. അത് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ അടിസ്ഥാനത്തിലും ആയിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാരിക്കും. ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. പൊതുവേ ഇടവം രാശിക്കാര്‍ക്ക് മികച്ച സമയമാണ്.

പരിഹാരം: സമൃദ്ധിക്കും ക്ഷേമത്തിനുമായി ചൊവ്വാഴ്ച ഹനുമാന്‍ ക്ഷേത്രത്തില്‍ ലഡ്ഡുവും മഞ്ഞ നിറമുള്ള തുണിയും നല്‍കുക

മിഥുനം രാശി

മിഥുനം രാശി

മിഥുന രാശിക്കാര്‍ക്ക്, ചൊവ്വ ആറാം ഭാവാധിപനായാണ് സ്ഥിതി ചെയ്യുന്നത്. ഇത് വഴി ഇവര്‍ക്ക് കരിയറില്‍ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഗൃഹാന്തരീക്ഷം മോശമാവും, അതുകൊണ്ട് ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. അമ്മയുടെ ആരോഗ്യ പ്രശ്‌നം നിങ്ങളെ അലട്ടും. ഓരോ ഘട്ടത്തിലും അനിവാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് തയ്യാറാവണം. ബിസിനസ് വിപുലീകരിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാവും. ഓഫീസിലെ നിങ്ങളുടെ മികച്ച പ്രകടനത്തിന് സഹപ്രവര്‍ത്തകരില്‍ നിന്നും മാനേജ്‌മെന്റില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ബിസിനസ് ആരംഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് മികച്ച ഒരു സമയമാണ്. സാമ്പത്തികഭദ്രത ഉണ്ടായിരിക്കണം എന്നില്ല.

പ്രതിവിധി: ഹനുമാനെ ധ്യാനിക്കുക, ഹനുമാന്‍ ചാലിസ ചൊല്ലുക. ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുക എന്നിവയാണ് പരിഹാരങ്ങള്‍

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അഞ്ചാംഭാവാധിപനായാണ് ചൊവ്വ നില്‍ക്കുന്നത്. എന്നാല്‍ ചൊവ്വ ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ് എന്നത് തന്നെ. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ മുന്‍കൈ എടുക്കും. തുടര്‍പഠനത്തിന് നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. അച്ഛനുമായുള്ള ബന്ധം ശക്തി പ്രാപിക്കും. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സമൂഹം നിങ്ങളെ അംഗീകരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ കാലഘട്ടം ഉണ്ടാകും. അവരുടെ ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടും. സാമ്പത്തികപരമായി നിങ്ങള്‍ക്ക് വളരെ അനുകൂല സമയമാണ്. നിക്ഷേപത്തിലൂടെ ലാഭം കൊയ്യുന്നതിന് സാധിക്കുന്നു. ബിസിനസിലും ലാഭം നേടുന്നു.

പ്രതിവിധി: മോതിര വിരലില്‍ ചെമ്പ് മോതിരം ധരിക്കുക

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവാധിപനാണ് ചൊവ്വ. എന്നാല്‍ സംക്രമിക്കുന്നത് എട്ടാം ഭാവത്തിലാണ്. ഈ സമയം അത്ര അനുകൂലമായിരിക്കില്ല ചിങ്ങം രാശിക്കാര്‍ക്ക്. പല വിധത്തിലുള്ള അപകടങ്ങള്‍ ഇവര്‍ക്ക് സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പലപ്പോഴും വീട്ടിലെ സ്വസ്ഥത നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. അച്ഛനുമായുള്ള ബന്ധം അത്ര നല്ലതായിരിക്കില്ല. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്. പ്രൊഫഷണല്‍ രംഗത്ത് ചില മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കും. ഉത്തരവാദിത്വങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം.

പ്രതിവിധി തടസ്സങ്ങള്‍ നീക്കാന്‍ ചൊവ്വാഴ്ചകളില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ചുവന്ന പയര്‍ ദാനം ചെയ്യുക.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് എട്ടാം ഭാവത്തിലാണ് ചൊവ്വ നില്‍ക്കുന്നത്. എന്നാല്‍ ഇത് സംക്രമിക്കുന്നത് ഏഴാം ഭാവത്തില്‍ ആണ്. നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും ചെറിയ വഴക്കുകളും പ്രശ്‌നങ്ങളും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ മൂന്നമതൊരാളെ ഇടപെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുയോജ്യമായ ആലോചനയെങ്കില്‍ പോലും വിവാഹത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ല. പലപ്പോഴും മോഷണം നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. ബിസിനസ് മേഖലയില്‍ ഉള്ളവര്‍ക്ക് നല്ല സമയമായിരിക്കും. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അത് ബിസിനസില്‍ ആയാല്‍ പോലും ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടതായി വരുന്നുണ്ട്.

പ്രതിവിധി: നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ക്ഷേത്രത്തില്‍ മാതളപ്പഴവും ചുവന്ന തുണിയും ദാനം ചെയ്യുക.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ചൊവ്വയുടെ സ്ഥാനം. എന്നാല്‍ ചൊവ്വ സംക്രമിക്കുന്നത് എപ്പോഴും ആറാമത്തെ ഭാവത്തിലായിരിക്കും. വിവാഹിതരായ തുലാം രാശിക്കാര്‍ക്ക് അത്ര നല്ല സമയം ആയിരിക്കണം എന്നില്ല. പലപ്പോഴും വിവാഹ മോചനത്തിലേക്ക് വരെ എത്താവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോവുന്നു. വഴക്കുകള്‍ സര്‍വ്വ സാധാരണമെങ്കിലും അത് കൂടുതല്‍ പ്രയാസങ്ങളിലേക്ക് പിന്നീട് എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ വളരെധികം കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ക്ക് നടുവേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. അള്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ ബുദ്ധിമുട്ടിക്കാം. ശത്രുക്കള്‍ക്ക് മുന്നില്‍ നിങ്ങള്‍ തോറ്റു പോവുന്ന സമയമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന അംഗീകാരം നിങ്ങള്‍ക്ക് തൊഴിലില്‍ ലഭിക്കുന്നു.

ദോഷപരിഹാരം: ചൊവ്വാഴ്ച വ്രതം എടുക്കുകയും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിക രാശിക്കാര്‍ക്ക്, ചൊവ്വ ലഗ്‌നാധിപനാണ്. ഇവര്‍ക്ക് അഞ്ചാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്. ഇവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളില്‍ അശ്രദ്ധ മൂലമാവാം വര്‍ദ്ധിക്കുന്നത്. അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെടാം, അതിനാല്‍ നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ അധികമായി ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമായിരിക്കും. ഒരിക്കലും പിന്‍തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ എന്തിലും മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ ഹോബികളില്‍ പ്രവര്‍ത്തിക്കാനും അവയില്‍ നിന്ന് പണം സമ്പാദിക്കാനും കഴിയും. എന്നാല്‍ സമ്മിശ്ര സമയമായതിനാല്‍ അല്‍പം ശ്രദ്ധയോടെ വേണം ഏത് കാര്യത്തിനും എടുത്ത് ചാടുന്നതിന്.

ദോഷപരിഹാരം: ഹനുമാന്‍ ചാലിസ രാവിലെ ഏഴു പ്രാവശ്യം ജപിക്കുന്നത് ഗുണപ്രദമാണ്

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവാധിപന്‍ ചൊവ്വയുടെ ഉടമസ്ഥതയിലാണ്. എന്നാല്‍ സംക്രമണം നടക്കുന്നത് നാലാം ഭാവത്തിലാണ്. ഈ കാലയളവില്‍ അല്‍പം അതിമോഹം നിങ്ങളുടെ ഉള്ളില്‍ കയറിക്കൂടും. പ്രണയിക്കുന്ന പങ്കാളിയുടെ കാര്യത്തില്‍ നിങ്ങള്‍ അല്‍പം പൊസസീവ് ആയിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സന്തോഷത്തിനും സുഖത്തിനും വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരുന്നുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പലപ്പോഴും പ്രശ്‌നത്തിലാവുന്നുണ്ട്. വിദേശത്ത് പഠിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് അതിന് പറ്റിയ സമയമായിരിക്കും. പണത്തിന്റെ കാര്യത്തിലും ഈ കാലയളവ് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും.

പ്രതിവിധി: ശിവനെ ആരാധിക്കുകയും എല്ലാ ദിവസവും ധാര വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സംക്രമണം നടക്കുന്നത് മൂന്നാമത്തെ ഭവനത്തിലാണ്. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ സഹോദരനുമായുള്ള ബന്ധം നല്ല രീതിയില്‍ ആയിരിക്കില്ല. അത് മാത്രമല്ല പല വിധത്തിലുള്ള വഴക്കുകള്‍ നിങ്ങളെ തേടി ഇങ്ങോട്ട് വരാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച പ്രതിരോധ ശേഷി നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിങ്ങളെ കേള്‍ക്കുന്നതിന് ആളുകള്‍ ഉണ്ടായിരിക്കും. സുഹൃത് ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. സേവന രംഗത്തുള്ളവര്‍ക്ക് അവര് ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്ന സമയമാണ്. വഞ്ചിക്കപ്പെടുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

പ്രതിവിധി: ക്ഷേത്രത്തില്‍ ഒരു ആല്‍മരം നട്ടുപിടിപ്പിക്കുക

കുംഭം

കുംഭം

കുംഭ രാശിക്കാര്‍ക്ക്, അവരുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇവരില്‍ സംക്രമണം നടക്കുന്നത് രണ്ടാം ഭാവത്തിലാണ്. നിങ്ങള്‍ ജോലി സ്ഥലത്ത് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. അത് കൂടാതെ ഭാവിയില്‍ ഇതിന്റെ ഫലവും നിങ്ങള്‍ക്ക് ലഭിക്കുന്നു. എങ്കിലും ശത്രുക്കള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. സാമ്പത്തികപരമായി ചെലവുകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ദു:ശ്ശീലങ്ങള്‍ വഴി ചിലവുകള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഈ കാലയളവിലെ ചൊവ്വയുടെ സ്വാധീനം കാരണം, നിങ്ങളുടെ പെരുമാറ്റം പലപ്പോഴും പലരേയും പ്രകോപിപ്പിച്ചേക്കാം. അടുപ്പമുള്ളവരുമായി ഒരു തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നേടുന്നതിന് സാധിക്കുന്നുണ്ട്. ടെന്‍ഷന്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പ്രതിവിധി: നിങ്ങളുടെ വീട്ടില്‍ ആര്യവേപ്പ് നട്ടുവളര്‍ത്തേണ്ടതാണ്, ഇതിനെ ന്ല്ലതുപോലെ പരിപാലിക്കുന്നതിനും ശ്രദ്ധിക്കുക

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അവരുടെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. ഇവര്‍ക്ക് ചൊവ്വ സംക്രമിക്കുന്നത് രണ്ടാം ഭാവത്തിലാണ്. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് വരെ ഇവര്‍ പ്രതികരിച്ചേക്കാം. ഇത് കൂടാതെ അമിത ദേഷ്യം ഇവര്‍ക്കുണ്ടാവുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. അവരുടെ സന്തോഷം തന്നെയായിരിക്കും ഇവര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നതും. പലപ്പോഴും ചുറ്റുമുള്ള ആളുകളെ വേദനിപ്പിക്കുന്നതിന് നിങ്ങള്‍ മനപ്പൂര്‍വ്വം ശ്രമിച്ചേക്കാം. സാമ്പത്തികമായി ഇവര്‍ക്ക് മികച്ച സമയമായിരിക്കും. പാരമ്പര്യമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും വഴികളിലൂടേയോ നിങ്ങള്‍ക്ക് പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് സമ്മിശ്രഫലമാണ് ഉണ്ടാവുന്നത്. കരിയര്‍ ആരംഭിക്കുന്നതിന് പറ്റിയ സമയമാണ് എന്നുള്ളതാണ് സത്യം.

പ്രതിവിധി: വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ വാലറ്റില്‍ ഒരു ചെമ്പ് മോതിരമോ അല്ലെങ്കില്‍ അല്ലെങ്കില്‍ ചുവന്ന തൂവാലയോ സൂക്ഷിക്കേണ്ടതാണ്

നാളികേരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചാല്‍ സമ്പല്‍ സമൃദ്ധി ഫലംനാളികേരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചാല്‍ സമ്പല്‍ സമൃദ്ധി ഫലം

most read:ഇടവമാസം 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണഫലം

English summary

Mangal Rashi Parivartan 2022 : Mars Transit in Pisces On 17 May 2022 Effects and Remedies On Zodiac Signs in malayalam

Mangal Rashi Parivartan 2022 In Meena Rashi; Mars Transit in Pisces Effects on Zodiac Signs in malayalam: The Mars Transit in Pisces will take place on 17 May 2022. Learn about remedies to perform in malayalam.
Story first published: Monday, May 16, 2022, 14:43 [IST]
X
Desktop Bottom Promotion