Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ചൊവ്വയുടെ മീന രാശി സംക്രമണം; ഗുണം ഇവര്‍ക്ക്
2020 ജൂണ്‍ 18ന് വ്യാഴാഴ്ച 8.12 ന് മീന രാശിയിലേക്ക് ചൊവ്വ സംക്രമണം നടത്തും. ഓഗസ്റ്റ് 16 ഞായറാഴ്ച വരെ മീന രാശിയില്‍ ചൊവ്വ തുടരും. മീനം ജലത്തിന് അടിസ്ഥാനമാണ്, ഇതിന്റെ അധിപന് വ്യാഴവുമാണ്. മീന രാശിയിലെ ചൊവ്വയുടെ മാറ്റം ഓരോ രാശിക്കാരെയും വ്യത്യസ്ത രീതിയില്‍ ബാധിക്കും. ഈ സംക്രമണ കാലത്ത് ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ നടക്കുന്നതും ശ്രദ്ധിക്കേണ്ടതുമായ ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാം.

മേടം
നഷ്ടം, ചെലവ് തുടങ്ങിയവ പ്രതിനിധീകരിക്കുന്ന നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുമ്പോള്‍ ഈ മാറ്റം നിങ്ങള്‍ക്ക് ചില അനാവശ്യ ചെലവുകള്‍ ഉണ്ടാക്കിയേക്കാം. നിങ്ങളില്‍ അനാവശ്യ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാം. ഈ സമയം അവര്‍ സ്വയം നിയന്ത്രിതരാകുകയോ സാഹചര്യങ്ങളില്‍ ബന്ധിക്കപ്പെടുകയോ ചെയ്യും. വിദേശ കമ്പനിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഈ സംക്രമണം ചില ആനുകൂല്യങ്ങള്‍ നല്‍കിയേക്കാം.

ഇടവം
ഇടവം രാശിക്കാരുടെ പതിനൊന്നാമത്തെ ഭാവത്തില്‍ സംക്രമണം നടക്കുന്നു. ഈ സമയം നിങ്ങള്‍ കാത്തിരുന്ന അംഗീകാരവും അഭിനന്ദനവും നിങ്ങളില്‍ വന്നുചേര്‍ന്നേക്കാം. ഈ സമയം നിങ്ങളുടെ സംസാരരീതി അല്‍പ്പം പരുഷമാകാം, അതിനാല്‍ ശ്രദ്ധിക്കുക. ഈ സമയം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ സാധ്യമാണ്. എങ്കിലും വ്യക്തിഗത ജീവിതത്തിലെ ചില പ്രശ്നങ്ങളെ കരുതിയിരിക്കുക.

മിഥുനം
മിഥുനം രാശിക്കാരില്‍ ഉദ്യോഗം, തൊഴില്‍ മേഖല എന്നിവയെ പ്രതിനിധീകരിക്കുന്ന പത്താം ഭാവത്തില്‍ ചൊവ്വ സംക്രമിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ പരിശ്രമങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാനാവും. സേന, പോലീസ് തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അംഗീകാരവും അഭിനന്ദനവും ലഭിക്കും. തൊഴിലന്വേഷകര്‍ക്ക് ഈ കാലയളവില്‍ ചില നല്ല അവസരങ്ങള്‍ കൈവരും. മത്സര പരക്ഷകള്ക്ക് തയാറെടുക്കുന്നവര്‍ക്കു വിജയം കാണാനാവും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ചില പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായും വന്നേക്കാം.

കര്‍ക്കിടകം
ഭാഗ്യം, ആത്മീയത, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവ പ്രതിനിധീകരിക്കുന്ന നിങ്ങളുടെ ഒന്‍പതാം ഭാവത്തിലൂടെ ചൊവ്വ കടന്നുപോകും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും സമയം അനുകൂലമാണ്. ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ തടസ്സങ്ങള്‍ അവസാനിക്കും. നിങ്ങളുടെ കുട്ടികളില്‍ നിന്ന് സന്തോഷം കൈവരും. അവിവാഹിതരായവര്‍ക്ക് ഈ കാലയളവില്‍ ചില സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ സംസാര രീതി അല്പം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം
ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സംക്രമണം സഹായകരമാകും. നിങ്ങളുടെ മാതാവിന്റെ ആരോഗ്യം സംബന്ധിച്ച് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടും. ജോലിയുമായി ബന്ധപ്പെട്ടുള്ള ചില പ്രവര്‍ത്തികളില്‍ നിങ്ങള്‍ക്ക് ഈ സമയം ചില കാലതാമസങ്ങള്‍ വന്നേക്കാം. ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങളുടെ ഭക്ഷണശീലം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായ ചില നഷ്ടങ്ങള്‍ നിങ്ങളില്‍ ക്ഷീണമേല്പിച്ചേക്കാം. നിങ്ങളുടെ രോഷാകുലമായ സംസാരം ഇക്കാലയളവില്‍ വ്യക്തിപരമായും തൊഴില്‍പരമായും ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

കന്നി
കന്നി രാശിക്കാരുടെ ഏഴാമത്തെ ഭാവത്തില്‍ ചൊവ്വ സംക്രമിക്കും. ഇത് വ്യക്തിപരമായി നിങ്ങളുടെ ബന്ധങ്ങളില്‍ ചില ഉയര്‍ച്ചതാഴ്ചകള്‍ക്ക് കാരണമാകും. ഇത് പ്രണയ ജീവിതത്തിലും ബന്ധങ്ങളിലും ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നിസ്സാരകാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങളുണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ നിങ്ങളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം നിങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാകാം.

തുലാം
ഈ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ ചില ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും. തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. എന്നിരുന്നാലും, ഏതെങ്കിലും തരത്തിലുള്ള വഴക്കുകളില്‍ നിന്ന് അകന്നു നില്ക്കേണ്ടതാണ്. കുറച്ചുകാലമായി നിങ്ങളെ അലട്ടിയിരുന്ന അസുഖങ്ങളില്‍ നിന്ന് മുക്തി നേടാനാവും. എങ്കിലും നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം നിങ്ങളെ ആശങ്കപ്പെടുത്തും.

വൃശ്ചികം
നിങ്ങളുടെ ബുദ്ധിയേയും ആശയങ്ങളെയും പ്രതിനിധീകരിക്കുന്ന ഭാവത്തിലേക്ക് ചൊവ്വ സംക്രമിക്കുന്നു. ജോലിയിലുള്ള നിങ്ങളുടെ ആശയങ്ങള്‍ ഈ സമയം നടപ്പിലാക്കുന്നതിനുള്ള ശരിയായ അവസരവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത കൈവരും. നിങ്ങളുടെ പങ്കാളിയോടുള്ള സ്വാര്‍ത്ഥ താല്പര്യം നിങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ കുട്ടികളുമായും ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഈ സമയം സാധ്യമാണ്.

ധനു
നിങ്ങള്‍ ഒരു വസ്തു വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സംക്രമണ കാലം ശുഭകരമാണ്. കമ്മീഷന് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ നേടാന്‍ കഴിയും. എന്നാല്‍ ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്ക വര്‍ധിച്ചേക്കാം. ഇത് നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെയും ബാധിക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടാം. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും.

മകരം
നിങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം നിങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ സമയം നല്ലതാണ്. ഈ കാലയളവില്‍ നിങ്ങളുടെ ശ്രമങ്ങള്‍ പലതും വിജയം കാണും. വളരെക്കാലമായി തുടങ്ങാന്‍ കഴിയാത്ത ജോലികള്‍ തുടങ്ങുന്നതിന് നല്ല സമയമായിരിക്കും. എന്നിരുന്നാലും ഒരേസമയം ഒന്നിലധികം ജോലികള്‍ എടുക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ മനഃസമാധാനത്തെയും ഏകാഗ്രതയെയും തകര്‍ക്കും. സ്പോര്‍ട്സ് പോലുള്ള കഴിവുമായി ബന്ധപ്പെട്ടവര്‍ക്ക് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കും. ഈ സംക്രമണം നിങ്ങളുടെ പ്രണയകാര്യങ്ങള്‍ക്ക് ശുഭകരമായി മാറും.

കുംഭം
ഈ സംക്രമണ കാലത്ത് നിങ്ങളുടെ കഴിവുകള്‍ ഉയരുകയും ജോലിയില്‍ വിജയം കൈവരിക്കാന്‍ കഴിയുകയും ചെയ്യും. പുതിയത് കണ്ടെത്താനുള്ള നിരവധി അവസരങ്ങള്‍ കൈവരും. ഈ സമയം നിങ്ങളുടെ സംഭാഷണത്തില്‍ നിങ്ങള്‍ പരുഷമാകാം, ഇത് നിങ്ങളുടെ ജീവിതത്തിലും തൊഴിലിലും ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍, നിങ്ങളുടെ വാക്കുകളും സംസാരവും സൂക്ഷിച്ചുക.

മീനം
ചൊവ്വ നിങ്ങളുടെ ഭാഗ്യ ലഗ്ന ഭാവത്തിലേക്ക് മാറുമ്പോള്‍ ഇത് നിങ്ങളുടെ മേഖലയില്‍ ഉയരാനുള്ള നിരവധി പുതിയ അവസരങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും. എന്നാല്‍ ഈ സമയം നിങ്ങള്‍ വൈകാരികമായി ദുര്ബലപ്പെട്ടവരായേക്കാം. ഇത് നിങ്ങളുടെ കുടുംബാന്തരീക്ഷത്തിലും വ്യക്തിബന്ധങ്ങളിലും ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ദേഷ്യ മനോഭാവം നിങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.



Click it and Unblock the Notifications