Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചൊവ്വ ചിങ്ങത്തിലേക്ക്: ധനഭാഗ്യത്തിന് ഇനി അധികം സമയമില്ല: ആഗ്രഹിക്കുന്ന യോഗം 3 രാശിക്ക്
ചൊവ്വ ഗ്രഹം എന്നത് തന്നെ പലപ്പോഴും ദോഷം നല്കുന്ന ഒരു ഗ്രഹമായാണ് പലരും കണക്കാക്കുന്നത്. കാരണം ജാതകത്തിലെ ചൊവ്വയും അതുണ്ടാക്കുന്ന ദോഷവും പലരിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചൊവ്വ നമ്മുടെ ധീരത, ധൈര്യം, വീര്യം, ഭൂമി, സഹോദര സ്ഥാനം, രക്തബന്ധം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഗ്രാഹാധിപനാണ് പലപ്പോവും ചൊവ്വ. ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെ ചൊവ്വയുടെ ഓരോ മാറ്റവും നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുകയും വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ ചൊവ്വയുടെ ഗതി മാറ്റുമ്പോല്‍ അത് പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണട് വരുന്നു. ഇത് ശുഭവും അശുഭവുമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജൂലൈ 1-നാണ് ചൊവ്വ രാശി മാറി ചിങ്ങം രാശിയിലേക്ക് എത്തുന്നത്. അതുവരെ ഈ ഗ്രഹം കര്‍ക്കിടകം രാശിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഈ രാശിമാറ്റം പക്ഷേ അനുകൂല ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ ചിങ്ങം രാശി സംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ചൊവ്വ നിങ്ങളുടെ നാലാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് മാത്രമല്ല ഈ രാശിയുടെ ഏഴാമത്തേയും പന്ത്രണ്ടാമത്തേയും ഭാവങ്ങള്‍ ഭരിക്കുന്നതും ചൊവ്വയാണ്. വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. മാത്രമല്ല വില കൂടിയ പല വസ്തുക്കളും സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കുറവും ഉണ്ടാവുകയില്ല.
ഭൂമി വാങ്ങുന്നതിനും വാഹനം സ്വന്തമാക്കുന്നതിനും ഉള്ള സാധ്യത കാണുന്നു. ഇത് കൂടാതെ പല കോണില്‍ നിന്നും സാമ്പത്തികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ പ്രമോഷനും മറ്റ് മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാര്യത്തിനും അമ്മയുടെ പിന്തുണ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള മാറ്റം നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കടങ്ങള്‍ തിരിച്ചടക്കുന്നതിനും ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നതിനും സാധിക്കുന്ന സമയമാണ് ചിങ്ങം രാശി സംക്രമണം എന്നതില്‍ സംശയം വേണ്ട.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം ശുഭകരമായിരിക്കും. ഇത് പലപ്പോഴും നിങ്ങടെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നല്‍കുന്നതിനും സഹായിക്കുന്നതാണ് വൃശ്ചികം രാശിക്കാര്‍ക്ക് സംഭവിക്കുന്ന ചിങ്ങം രാശിയിലെ മാറ്റം. തൊഴില്‍ രഹിതരായവര്‍ക്ക് പലപ്പോഴും ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷന് പോലുള്ളവയും ശമ്പള വര്‍ദ്ധനവും നിങ്ങളില്‍ ഉണ്ടാവുന്നു. ബിസിനസിലെ മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു.
ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള അനുകൂലമായ മാറ്റങ്ങളും ഉണ്ടാവുന്നു. പ്രത്യേകിച്ച് സാമ്പത്തികമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. പാരമ്പര്യമായി ലഭിക്കുന്ന സമ്പത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം വൃശ്ചികം രാശിക്കാരുടെ അധിപന് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വയുടെ ചിങ്ങം രാശിയിലേക്കുള്ള രാശി മാറ്റം നിങ്ങള്‍ക്ക് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ചിങ്ങം രാശിയിലെ ചൊവ്വയുടെ രാശിമാറ്റം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. പലപ്പോഴും അനുകൂലമായി മാറാവുന്ന ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിരവധിയുണ്ടാവാം. ചൊവ്വയുടെ ഒന്‍പതാം ഭാവത്തിലാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശ യാത്രാ യോഗം നിങ്ങള്‍ക്കുണ്ടാവുന്നു. ഭാഗ്യവും വിദേശയാത്രയും തന്നെയാണ് ധനുരാശിക്കാരുടെ പ്രത്യേകത ഈ സമയങ്ങളില്‍. ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗ്യഫലങ്ങള്‍ നിലനില്‍ക്കുന്നവരായിരിക്കും ധനു രാശിക്കാര്‍. ജോലിയുടെ കാര്യത്തില്‍ പോലും ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ധനു രാശിക്കാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാവുകയും ജോലി, ബിസിനസ് എന്നിവയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. വീട്ടിലും കുടുംബത്തിലും മംഗളകരമായ പല കാര്യങ്ങളും നടക്കുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. ഇതിലെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ സമയമാണ്. എല്ലാ തരത്തിലും അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

