Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ചൊവ്വയുടെ ഗ്രഹമാറ്റം: ജൂലൈ 1 മുതല്‍ 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഗുണദോഷഫലം
ജൂലൈ 1-ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് മാറുന്നു. ഇതിന്റെ ഫലമായി 27 നക്ഷത്രക്കാരിലും ചൊവ്വയുടെ സ്വാധീനം വളരെയധികം മാറ്റം ചെലുത്തുന്നു. ചൊവ്വയെ പൊതുവേ ഗ്രഹങ്ങളുടെ പോരാളി എന്നാണ് അറിയപ്പെടുന്നത്. കരിയര്‍, ധനലാഭം, അംഗീകാരം തുടങ്ങിയ കാര്യങ്ങളില്‍ ചൊവ്വ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ എട്ടാം ഭാവത്തില്‍ ചൊവ്വ സ്ഥിതി ചെയ്യുമ്പോള്‍ അത് അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാക്കുന്നു.
ചിങ്ങം രാശിയില്‍ ചൊവ്വയുടെ സ്വാധീനം നിങ്ങളില്‍ ജ്യോതിഷ പ്രകാരം എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. അധികാര സ്വഭാവമുള്ള ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയുടെ അനുഗ്രഹമില്ലെങ്കില്‍ അത് ഒരാളുടെ കരിയറില്‍ പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചൊവ്വയുടെ സ്ഥാനം ശക്തമെങ്കില്‍ അത് ഓരോരുത്തരിലും അനുഗ്രഹം ചൊരിയുന്നു. എന്നാല്‍ ചൊവ്വയുടെ സ്വാധീനം കുറവാണെങ്കില്‍ അതും പ്രതികൂലാവസ്ഥയില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. 27 നക്ഷത്രക്കാരേയും ചൊവ്വയുടെ സ്വാധീനം എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്ക്കാന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. കരിയറില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. കൂടുതല്‍ അനൂകൂല്യങ്ങള്‍ ചൊവ്വ നിങ്ങള്‍ക്ക് നല്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന അടിക്കടി മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികമായി പലപ്പോഴും പല വിധത്തിലുള്ള ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാവാം.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പലപ്പോഴും വിജയം കൊണ്ട് വരുന്നു. വലിയ നേട്ടങ്ങളും കരിയറില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ജോലിയിലെ മിടുക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും കരിയറും ശക്തമാക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. പണം സമ്പാദിക്കുന്നതിനുള്ള അനുകൂല വഴികള്‍ നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ നിങ്ങള്‍ എടുക്കുന്ന ഏത് തീരുമാനവും അനുകൂലമായി മാറുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളുടെ വഴിക്ക് വരുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത ലാഭം നിങ്ങളെ തേടി എത്തുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ധനലാഭം നിങ്ങളെ സന്തോഷത്തിലാക്കുന്നു. ഭാഗ്യം പല കോണില്‍ നിന്നും ചിങ്ങക്കൂറുകാരെ തേടി വരുന്നു. സാമ്പത്തിക നേട്ടം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. വിദേശത്ത് നിന്ന് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും പൊതുവേ അനുകൂലമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ തടസ്സങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എന്നാല്‍ കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഇപ്പോള്‍ ഉള്ള ജോലിയെ പോലും പ്രതികൂലമായി ബാധിക്കാം. ജീവിത പങ്കാളിയുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുത്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ധനലാഭം ഉണ്ടാവുമെങ്കിലും അതിനനുസരിച്ച് നിരവധി പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. പണം സമ്പാദിക്കുന്നത് പോലെ തന്നെ നഷ്ടപ്പെടുകയും ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആത്മീയ കാര്യങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യവും പ്രാധാന്യവും നല്കുന്നു. ബിസിനസില്‍ അല്പം കരുതലും ശ്രദ്ധയും കൂടുതല്‍ നല്‍കണം.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കഠിന പരിശ്രമങ്ങളിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. കരിയറുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് അവസാനം ഉണ്ടാവുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായി മികച്ച ലാഭം നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അത്ഭുതം നല്കുന്നു. സ്വത്ത് സമ്പാദിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. .
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിങ്ങം രാശിയിലെ ചൊവ്വയുടെ സംക്രമണം അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുപോലെ തന്നെ നല്കുന്നു. എങ്കിലും നേട്ടങ്ങള്‍ക്ക് പലപ്പോഴും കാലതാമസം നേരിടേണ്ടി വരുന്നു. അത് നിങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കും. പലപ്പോഴും ബിസിനസില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കും. ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ധനലാഭം, സ്വത്ത് സമ്പാദനം എന്നിവ നിങ്ങളുടെ പ്രത്യേകതകള്‍ ആയിരിക്കും.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെയാണ് ഈ സംക്രമണം കൂടുതല്‍ എടുത്ത് കാണിക്കുന്നത്. പലപ്പോഴും ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവര്ക്കുണ്ടാന്നത്. ആശങ്ക പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. അപ്രതീക്ഷിത ധനനേട്ടവും അനുകൂല മാറ്റങ്ങളും ഉണ്ടാവുനമെങ്കിലും അതിന് കാത്തിരിക്കേണ്ടി വരുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടി വരും. അമിത ദേഷ്യത്തെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് യാത്രകള്‍ പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്ന അവസ്ഥയുണ്ടാവുന്നു. ജോലിയിലെ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും നേട്ടങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഭാഗ്യം നിറഞ്ഞ് നില്ക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ പലപ്പോഴും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ് ഇത്. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയറില്‍ മാറ്റങ്ങളും പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. പലപ്പോഴും ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടേണ്ടി വരും. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സമ്മിശ്രഫലങ്ങള്‍ മാസാവസാനം നിങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം.



Click it and Unblock the Notifications
