Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ചൊവ്വയുടെ ചിങ്ങം രാശി സംക്രമണം: ജൂലൈ 1 മുതല്‍ ജോലി, ധനം, വിവാഹം അടിമുടി മാറ്റം 12 രാശിക്കും
ചൊവ്വയുടെ രാശിമാറ്റം ജൂലൈ 1-നാണ് സംഭവിക്കുന്നത്. ചൊവ്വ ചിങ്ങം രാശിയിലേക്കാണ് അതിന്റെ രാശിമാറുന്നത്. എന്നാല്‍ പൊതുവേ ചൊവ്വയുടെ രാശിമാറ്റം മോശമായാണ് കണക്കാക്കുന്നത്. കാരണം ചൊവ്വ എന്നത് ദോഷഫലങ്ങള്‍ കൂടി നല്‍കുന്ന ഗ്രഹമായതിനാല്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നത് തന്നെയാണ് ചൊവ്വയെ പലരും ഭയക്കുന്നതും. ചൊവ്വയുടെ രാശിമാറ്റം ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.
ചൊവ്വയുടെ രാശിമാറ്റം സംഭവിക്കുമ്പോള്‍ അത് 12 രാശിക്കാരിലും എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ജ്യോതിഷ പ്രകാരം ചൊവ്വയെ പൊതുവേ അധികാര ചിഹ്നമുള്ള ഒരു രാശിയായാണ് കണക്കാക്കുന്നത്. ഇത് പലപ്പോഴും ഗുണങ്ങളേയും വളരെയധികം സൂചിപ്പിക്കുന്നുണ്ട്. കരിയറിലെ സംബന്ധിച്ചിടത്തോളം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും പൊതുവേ ഗുണഫലങ്ങളും ചൊവ്വ നല്‍കുന്നു. എന്നാല്‍ രാഹുവിനോടൊപ്പവും കേതുവിനോടൊപ്പവും ചൊവ്വ ചേര്‍ന്നാല്‍ അത് ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നു. ചിങ്ങത്തിലെ ചൊവ്വയുടെ സംക്രമണം എപ്രകാരം നിങ്ങള്‍ക്ക് ഫലം നല്‍കുന്നെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വ സംക്രമിക്കുന്നത് അഞ്ചാം ഭാവത്തിലാണ്. ഇവര്‍ക്ക് പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ ഈ സമയം നല്ലതായിരിക്കും. വളരെ എളുപ്പമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. പണം, തൊഴില്‍, സംതൃപ്തി എന്നിവയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ജോലിയില്‍ പുരോഗതിയും മികച്ച നേട്ടങ്ങളും ഉണ്ടാവാം. എട്ടാം ഭാവാധിപന്‍ ചൊവ്വയായതിനാല്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികം മികച്ചതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ജോലിയില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ കരിയറിലും വെല്ലുവിളികള്‍ തീര്‍ത്തേക്കാം. ജോലി സമ്മര്‍ദ്ദം നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. പണം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും അതിന് വേണ്ടി ധാരാളം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. സ്വത്ത് തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം മൂന്നാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് ചീത്തയും നല്ലതുമായ ഫലങ്ങള്‍ ഒരുമിച്ച് നല്‍കുന്നു. പലപ്പോഴും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ശത്രുക്കളുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസില്‍ പുതിയ ബിസിനസ് കോണ്‍ട്രാക്റ്റുകള്‍ പുതുക്കുന്നതിനും ജോലിയുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. കരിയറില്‍ പക്ഷേ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നും അവസരങ്ങള്‍ തേടി വരും. ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ ചിങ്ങം രാശി സംക്രമണം നടക്കുന്നത്. ഈ സമയം നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ വര്‍ദ്ധിക്കുകയും അതിന് അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ചിങ്ങം രാശിയിലെ സംക്രമണം പലപ്പോഴും കരിയറിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. മേലുദ്യോഗസ്ഥരുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷനും നിങ്ങളെ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഒന്നാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. സമ്പത്ത് കുമിഞ്ഞ് കൂടുന്നതില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ധനലാഭം വര്‍ദ്ധിക്കുന്നു. കരിയറില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പല വിധത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. വിദേശത്ത് ജോലിക്കായുള്ള സാധ്യതയുണ്ട്. ചൊവ്വ സംക്രമിക്കുന്ന സമയത്ത് ബിസിനസിലെ നേട്ടങ്ങളും നിങ്ങളെ തേടി എത്താം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കുടുംബത്തേയും കൊണ്ട് പോവുന്നതിന് സാധിക്കുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. ചിലര്‍ക്ക് അവരുടെ ജോലയില്‍ അശ്രദ്ധ മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അല്ലെങ്കില്‍ ജോലിയില്‍ നിങ്ങള്‍ ഉണ്ടാക്കിയെടുത്ത പേരിന് കളങ്കം വരാം. അവസരങ്ങള്‍ പലതും വളരെയധികം പരിമിതമായിരിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചൊവ്വ രണ്ടാമത്തേയും ഏഴാമത്തേയും ഭാവാധിപന്‍ ആണെങ്കിലും പതിനൊന്നാം ഭാവത്തിലാണ് നിങ്ങള്‍ക്ക് സംക്രമണം നടക്കുന്നത്. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള പരാജയം നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അശ്രദ്ധ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തില്‍ ആണ് സംക്രമണം നടക്കുന്നത്. ഇവരുടെ കഴിവുകള്‍ പലപ്പോഴും പുറത്തേക്ക് വരുന്നതിനുള്ള സാധ്യതയുണ്ട്. കരിയറുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടതാണ്. പലപ്പോഴും പ്രമോഷന്‍ പോലുള്ള മാറ്റങ്ങള്‍ കരിയറില്‍ ഉണ്ടാവുന്നു. അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് മികച്ച രീതിയില്‍ ലാഭം ലഭിക്കുന്നു. ബിസിനസിലെ ലാഭം നിങ്ങളെ തന്നെ ഞെട്ടിച്ചേക്കാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ചൊവ്വയുടെ ചിങ്ങം രാശി സംക്രമണം സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ പോസിറ്റീവും നെഗറ്റീവും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സമ്മിശ്രമായ മാറ്റങ്ങളാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. തൊഴിലിന്റെ കാര്യത്തില്‍ പ്രമോഷനും അത് വഴി മാറ്റങ്ങളും കൊണ്ട് വരുന്നതിന് ധനു രാശിക്കാര്‍ക്ക് സാധിക്കുന്നു. വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. അത് കൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് നിങ്ങളെ വലിയ നേട്ടത്തിലേക്ക് എത്തിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വ സംക്രമിക്കുന്നത് അവരുടെ എട്ടാം ഭാവത്തിലാണ്. പ്രശ്‌നങ്ങള്‍ ധാരാളം നേരിടുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിങ്ങള്‍ക്ക് അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കരിയറില്‍ പക്ഷേ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുകയും പക്ഷേ അത് വേണ്ട വിധം ഉപയോഗിക്കുകയും ചെയ്യുന്നു. സൗകര്യക്കുറവ് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ അംഗീകാരം ഉണ്ടാവുമെങ്കിലും അത് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. ബിസിനസ് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക രംഗത്ത് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തില്‍ ആണ് അവരുടെ ചിങ്ങം രാശി സംക്രമണം സംഭവിക്കുന്നത്. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. പലപ്പോഴും ശത്രുക്കളെ തോല്‍പ്പിക്കുന്നതിനും ശത്രുവിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. എങ്കിലും പൊതുവേ ഭാഗ്യ സമയമാണ് കുംഭം രാശിക്കാര്‍ക്ക് ചിങ്ങം രാശി സംക്രമണത്തിലൂടെ ലഭിക്കുന്നത്. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ ആറാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. നല്ലതും ചീത്തയുമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പണം നോക്കി ചിലവാക്കുന്നതിന് ശ്രദ്ധിക്കാം. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. കരിയര്‍ അനുസരിച്ച് പ്രമോഷനും, ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ജോലിസ്ഥലത്ത് മികച്ച സേവനം നിങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ലാഭം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












