Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നടക്കില്ലെന്ന് കരുതിയ പലതും സാധിക്കും, അത്തം നക്ഷത്രത്തില് ചൊവ്വ; 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
ജ്യോതിഷത്തില് നവഗ്രഹങ്ങളുടെ യോദ്ധാവായി ചൊവ്വയെ കണക്കാക്കിയിരിക്കുന്നു. ജാതകത്തില് ചൊവ്വയുടെ ദോഷഫലമുണ്ടെങ്കില് അത് നിങ്ങളുടെ ജീവിതത്തില് ദൗര്ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. അത് നിങ്ങളുടെ ജീവിതത്തില് പല പ്രശ്നങ്ങള്ക്കും കാരണമാകുന്നു. കുടുംബ ജീവിതമോ സാമൂഹിക ജീവിതമോ സാമ്പത്തിക കാര്യമോ ആരോഗ്യമോ ആകട്ടെ, ചൊവ്വയുടെ ദോഷഫലം കാരണം എല്ലാം തകരാറിലാകുന്നു. ചൊവ്വയെ ഒരു ക്രൂരമായ ഗ്രഹത്തിന്റെ വിഭാഗത്തിലും ഉള്പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്, ചൊവ്വയുടെ സ്ഥാനചലനം ഓരോ രാശിക്കാരുടെ ജീവിതത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
സെപ്റ്റംബര് മാസത്തില് ചൊവ്വ അത്തം നക്ഷത്രത്തില് സഞ്ചരിക്കും. സെപ്റ്റംബര് 3ന് രാവിലെ ചൊവ്വ അത്തം നക്ഷത്രത്തിലെത്തും. സൂര്യന്റെ ഉടമസ്ഥതയിലുള്ള ഈ നക്ഷത്രത്തില് ചൊവ്വയുടെ സാന്നിദ്ധ്യം ഒരു വ്യക്തിയെ ധീരനും ശക്തനും വളരെയധികം അര്പ്പണബോധവും കഠിനാധ്വാനവും ഉള്ളവനാക്കി മാറ്റും.
ചൊവ്വയുടെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലും പ്രതിഫലിക്കും. എന്നാല് 4 രാശികളില്പെട്ടവര്ക്ക് ഈ സംക്രമണം വളരെ ശുഭകരമായി കണക്കാക്കുന്നു. ഇവര്ക്ക് ഈ സമയം ജീവിതത്തില് പലവിധ സൗഭാഗ്യങ്ങളും കൈവരുന്നു. ആ ഭാഗ്യ രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് ഒന്നാം ഭാവവും എട്ടാം ഭാവവും ഭരിക്കുന്ന ഗ്രഹമാണ് ചൊവ്വ. ആറാം ഭാവത്തില് ചൊവ്വയുടെ സാന്നിധ്യമുണ്ടാകും. ചൊവ്വയുടെ ഏറ്റവും മികച്ച സ്ഥാനങ്ങളിലൊന്നാണ്. കാരണം നിങ്ങളുടെ ശത്രുക്കളെ പൂര്ണ്ണമായും തകര്ക്കാനുള്ള കഴിവ് ഇവിടെ ചൊവ്വ നിങ്ങള്ക്ക് നല്കുന്നു. നിങ്ങളുടെ ശത്രുക്കള്ക്ക് നിങ്ങളെ ഉപദ്രവിക്കാന് കഴിയില്ല. നിങ്ങള് വളരെ മത്സരബുദ്ധിയുള്ളവരായിരിക്കും, പരാജയം എളുപ്പത്തില് അംഗീകരിക്കില്ല.
നിയമപരമായ കാര്യങ്ങളില് വിജയം ലഭിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്, വൃക്ക സംബന്ധമായ പ്രശ്നങ്ങള് അല്ലെങ്കില് രക്ത സംബന്ധമായ പ്രശ്നങ്ങള് നിങ്ങളെ അലട്ടുന്നതിനാല് നിങ്ങളുടെ ആരോഗ്യം നിങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്.
വൃശ്ചികം
വൃശ്ചിക രാശിക്കാര്ക്ക് 1ാം ഭാവവും 6ാം ഭാവവും ചൊവ്വ ഭരിക്കുന്നു. ബിസിനസ്സില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് ബിസിനസ്സില് നല്ല വരുമാനം നേടാന് കഴിഞ്ഞേക്കും. നിങ്ങളുടെ സ്വന്തം പ്രയത്നത്തിലൂടെ നിങ്ങള്ക്ക് സമൂഹത്തില് ഒരു വ്യക്തിത്വം ഉണ്ടാക്കാന് കഴിയും, ഭാഗ്യം തീര്ച്ചയായും നിങ്ങളുടെ പക്ഷത്തായിരിക്കും.
വൃശ്ചികം രാശിക്കാര് ഈ സംക്രമ സമയത്ത് തൊഴില് മേഖലയെ സംബന്ധിച്ച് ധീരമായ പല തീരുമാനങ്ങളും എടുക്കും. കരിയര് വിജയത്തിലേക്ക് നീങ്ങും. ആത്മവിശ്വാസത്തില് വര്ദ്ധനവുണ്ടാകും. വൃശ്ചികം രാശിക്കാര്ക്ക് ഇത് വളരെ നല്ല സമയമായിരിക്കും.
കര്ക്കിടകം
നിങ്ങളുടെ അഞ്ചാം ഭാവത്തെയും പത്താം ഭാവത്തെയും ഭരിക്കുന്ന ഗ്രഹമാണ് ചൊവ്വ. കര്ക്കടക രാശിക്കാര്ക്ക് ഒരു യോഗകാരക ഗ്രഹമാണ് ഇത്. ചൊവ്വയുടെ സംക്രമണം നിങ്ങളില് പുതിയ ഊര്ജ്ജവും ധൈര്യവും ആത്മവിശ്വാസവും നിറയ്ക്കും. കര്ക്കടക രാശിക്കാരുടെ വ്യക്തിത്വം ഈ സമയത്ത് വളരെ ആകര്ഷകമായിരിക്കും. ഈ സമയത്ത് നിങ്ങള്ക്ക് വിജയം ആസ്വദിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ശത്രുക്കള്ക്ക് പോലും നിങ്ങളെ ഉപദ്രവിക്കാന് കഴിയില്ല. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം
മിഥുനം രാശിക്കാര്ക്ക് ആറാം ഭാവവും പതിനൊന്നാം ഭാവവും ഭരിക്കുന്നത് ചൊവ്വയാണ്. ഇപ്പോള് അത് നിങ്ങളുടെ നാലാം ഭാവത്തില് സംക്രമിക്കുന്നു. ഏതെങ്കിലും വസ്തുവോ വീടോ വാഹനമോ വാങ്ങുന്നതിനുള്ള നല്ല സമയമാണ് ഇത്. മിഥുന രാശിക്കാര്ക്ക് ബിസിനസില് ദ്രുതഗതിയിലുള്ള പുരോഗതിയുടെ സമയമായിരിക്കും. ഈ സമയത്ത് വീട്ടുകാരുടെയും മാതാപിതാക്കളുടെയും പിന്തുണ വളരെ കൂടുതലായിരിക്കും. തൊഴില് ചെയ്യുന്നവര്ക്കും ഈ സമയം വളരെ അനുകൂലമായിരിക്കും. ഇതോടൊപ്പം ധാരാളം പണവും ഉണ്ടാകും.
ചൊവ്വ സംക്രമണം: പരിഹാരങ്ങള്
ക്ഷേത്രങ്ങളില് മധുരപലഹാരങ്ങളോ ലഡ്ഡൂവോ ദാനം ചെയ്യുക.
നിങ്ങളുടെ വീട്ടില് വേപ്പ് മരങ്ങള് വളര്ത്തുക.
അലഞ്ഞുതിരിയുന്ന പശുക്കള്ക്ക് തീറ്റ കൊടുക്കുക
ചുവന്ന തൂവാല എപ്പോഴും കൂടെ കരുതുക.
ഹനുമാന് ചാലിസ ചൊല്ലുക
ബജ്റംഗ് ബാന് ചൊല്ലുക
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
