Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
ചൊവ്വ മിഥുനം രാശി സംക്രമണം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉടന്‍
ഗ്രഹങ്ങളുടെ മാറ്റം ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ചില ഗ്രഹമാറ്റങ്ങള്‍ അനുകൂല ഫലം പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ സംഭവിക്കുന്ന ഗ്രഹരാശിമാറ്റങ്ങളില് ചൊവ്വയുടെ മിഥുനം രാശി സംക്രമണം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഒക്ടോബര്‍ 16-നാണ് ചൊവ്വ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നത്. ചൊവ്വയെ പൊതുവേ മോശം ഫലം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ചൊവ്വയുടെ രാശിമാറ്റത്തിലും ചില മോശം ഫലങ്ങള്‍ ഉണ്ടാവും എന്നാണ് ജ്യോതിഷം പറയുന്നത്.

ചൊവ്വയുടെ രാശിമാറ്റം ചില നല്ല ഫലങ്ങള്‍ നല്കുന്ന രാശിക്കാരുണ്ട്. ഒക്ടോബര്‍ 16-ന് സംഭവിക്കുന്ന ഈ മാറ്റം നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് സുവര്‍ണകാലമാണ് നല്‍കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ രാശിമാറ്റം ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലഫലങ്ങളും നേട്ടങ്ങളും നല്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലുള്ള പോസിറ്റീവ് ഫലങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ക്ക് വളരെ അനുകൂലമായ സമയമായിരിക്കും ഈ രാശിമാറ്റം നല്‍കുന്നത്. ഏത് വെല്ലുവിളികളേയും അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും അവസരങ്ങള്‍ ധാരാളം വന്ന് ചേരുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും വിരാമമിട്ട് കൊണ്ട് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് ഈ രാശിമാറ്റം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം വളരെയധികം ഗുണം ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ട് വരുന്ന സമയമാണ്. സാമ്പത്തിക ലാഭം പല വിധത്തിലാണ് ലഭിക്കുന്നത്. അനാവശ്യമായി ഉണ്ടാവുന്ന പല ചിന്തകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പ്രധാനപ്പെട്ട ജോലികള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതെ ആരോഗ്യകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ രാശി മാറ്റം പല വിധത്തിലുള്ള സന്തോഷഫലങ്ങള് നല്കുന്നു. ധാരാളം പണം സമ്പാദിക്കുന്നതിനും വരുമാനം വര്‍ദ്ധിക്കുന്നതിനും പറ്റിയ സമയമാണ് രാശി സംക്രമണം. കഠിനാധ്വാനത്തിന്റെ ഫലം കാണുന്നതിനുള്ള സാധ്യതയുണ്ട്. വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിനും അതിലുള്ള നേട്ടം കൊയ്യുന്നതിനും ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കുന്ന ഒരു സമയമാണ്. വരുമാനത്തോടൊപ്പം ഭാഗ്യഫലങ്ങള്‍ ധാരാളം നിങ്ങളെ തേടി വരുന്നുണ്ട്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഈ സംക്രമണ സമയം. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്ന മേഖല തിരഞ്ഞെടുക്കുന്നതിനും സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് ഈ സംക്രമണ സമയം. ബിസിനസില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള സാധ്യത കാണുന്നു. ഇത് നിങ്ങള്‍ക്ക് ലാഭം കൊണ്ട് വരുന്നതിനും സഹായിക്കുന്നു. പുതിയ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു. വീടും വാഹനവും വാങ്ങിക്കുന്നതിനും അതിനോടൊപ്പം മികച്ച മാറ്റങ്ങള്‍ക്കും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ പോസിറ്റീവ് നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് പലപ്പോഴും ഈ സംക്രമണ സമയം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല മേഖലകളിലും മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് ചൊവ്വയുടെ മിഥുനം രാശി സംക്രമണം. ഏത് ജോലിയും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്ന സമയവും കൂടിയാണ് ഇത്. ഏത് പ്രോജക്റ്റിലും നിങ്ങള്‍ക്ക് നല്ലതുപോലെ പെര്‍ഫോം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷത്തോടെ ഇരിക്കുന്നതിനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഇത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ സമയം നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ബോള്‍ഡ്സ്കൈ മലയാളം അതിന് ഉത്തരവാദിയായിരിക്കില്ല.



Click it and Unblock the Notifications