Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
Mangal Gochar 2022 : ശത്രുരാശിയില് ചൊവ്വയുടെ സംക്രമണം ഈ 5 രാശിക്ക് ദോഷം വര്‍ദ്ധിക്കും
ഒക്ടോബര്‍ മാസം ഗ്രഹ സംക്രമത്തിന്റെ വീക്ഷണകോണില്‍ നിന്ന് ചലനം നിറഞ്ഞതായിരിക്കും. 5 പ്രധാന ഗ്രഹങ്ങള്‍ ഈ മാസം രാശി മാറ്റാന്‍ പോകുന്നു. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍, അത് 12 രാശികളേയും ബാധിക്കുന്നു. ഒക്ടോബര്‍ മാസത്തിലെ ഗ്രഹചലനം മനുഷ്യജീവിതത്തെയും രാജ്യത്തെയും ലോകത്തെയും പലവിധത്തില്‍ ബാധിക്കും.
ഒക്ടോബര്‍ മാസത്തിലെ ബുധന്റെ മാറ്റത്തിന് ശേഷം ഇനി ചൊവ്വയും രാശി മാറുന്നു. ഒക്ടോബര്‍ 16ന്, ചൊവ്വ ഇടവം രാശിയില്‍ നിന്ന് മിഥുനത്തിലേക്ക് നീങ്ങും. ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും, എന്നാല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. മിഥുനം രാശിയില്‍ ചൊവ്വയുടെ രാശിമാറ്റം മൂലം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഈ കാലയളവില്‍ നിങ്ങളുടെ സംസാരത്തില്‍ അല്പം കാഠിന്വം കണ്ടേക്കാം. ഇത് നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ വരുത്തും. ഈ സമയത്ത്, നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അമിത ചെലവുകള്‍ ഒഴിവാക്കുക, അല്ലാത്തപക്ഷം സാമ്പത്തിക പ്രശ്നം ബാധിച്ചേക്കാം. ജോലിസ്ഥലത്ത് മേലധികാരിയുമായി തര്‍ക്കമുണ്ടാകാം. അതിനാല്‍ ക്ഷമ പാലിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക.

മിഥുനം
നിങ്ങളുടെ ലഗ്നഭാവത്തില്‍ ചൊവ്വയുടെ സംക്രമണം മിഥുനം രാശിക്കാരുടെ ധൈര്യം വര്‍ദ്ധിപ്പിക്കും. ഈ സമയത്ത്, തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്, അല്ലാത്തപക്ഷം നഷ്ടം ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയം നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന സമയമായിരിക്കും. അതിനാല്‍ ഏത് സാഹചര്യത്തിലും ക്ഷമ കൈവിടാതിരിക്കുക.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ ഈ സംക്രമണ കാലം ശുഭകരമായിരിക്കില്ല. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. അതുമൂലം നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

മേടം
മേടം രാശിയുടെ അധിപനായി ചൊവ്വയെ കണക്കാക്കപ്പെടുന്നു. ചൊവ്വ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ നല്കുന്നു. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ക്ക് ചില വിധത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചൊവ്വ മിഥുനം രാശിയില്‍ സംക്രമിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങളുടെ ഇമേജ് വളര്‍ത്താന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുക.

മീനം
മീനം രാശിക്കാര്‍ ചൊവ്വയുടെ ഈ സംക്രമണ കാലത്ത് പുതിയ ജോലികള്‍ തുടങ്ങുന്നത് ഒഴിവാക്കണം. ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങള്‍ കുറഞ്ഞേക്കാം. അമ്മയുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് മാറ്റങ്ങള്‍ സാധ്യമാണ്.

ചൊവ്വാദോഷം പരിഹാരങ്ങള്‍
* ചൊവ്വയുടെ ദോഷഫലങ്ങള്‍ അകറ്റാന്‍ ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. കൂടുതല്‍ ഫലപ്രദമായ നേട്ടങ്ങള്‍ക്കായി ഈ ദിവസം തുവരപ്പരിപ്പ് മാത്രം കഴിക്കുക.
* ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാനായി ചൊവ്വാദോഷമുള്ള പുരുഷന് ചൊവ്വാദോഷമുള്ള പെണ്ണിനെയോ നേരെ തിരിച്ചോ വിവാഹം കഴിക്കാവുന്നതാണ്.
* എല്ലാ ചൊവ്വാഴ്ചയും നവഗ്രഹ മന്ത്രം ചൊല്ലുക. ദിവസവും ഹനുമാന് ചാലിസ പാരായണം ചെയ്യുകയോ ഗായത്രി മന്ത്രം 108 തവണ ചൊല്ലുകയോ ചെയ്യുക.
* തിളങ്ങുന്ന ചുവന്ന നിറമുള്ള പവിഴം ജ്യോതിഷപരമായി ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രത്നം ധരിക്കുന്നത് ചൊവ്വയുടെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കും.
* ചുവന്ന പയറ് ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം, വാളുകള്‍, ചുവന്ന പവിഴം, കത്തികള്‍ അല്ലെങ്കില്‍ ചുവന്ന പട്ട് എന്നിവ ചൊവ്വാഴ്ച ദിവസം ദാനം ചെയ്യുന്നത് ചൊവ്വാദോഷം ലഘൂകരിക്കാനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.
* ചൊവ്വാഗ്രഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഏതെങ്കിലും നവഗ്രഹ ക്ഷേത്രം സന്ദര്‍ശിച്ച് എല്ലാ ചൊവ്വാഴ്ചയും പൂജ നടത്തുക. എല്ലാ ചൊവ്വാഴ്ചയും ആരാധനയ്ക്കായി ഹനുമാന് ക്ഷേത്രം സന്ദര്‍ശിക്കുക. സേമിയയും മധുരപലഹാരങ്ങളും അര്‍പ്പിക്കുകയും ഒരു നെയ്യ് വിളക്ക് കത്തിക്കുകയും ചെയ്യുക.



Click it and Unblock the Notifications