Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചൊവ്വ മകരം രാശിയില്‍, ശനിയും ചേര്‍ന്ന് ഈ 5 രാശിക്കാര്‍ക്ക് കഷ്ടകാലം
ജ്യോതിഷത്തില്‍, ചൊവ്വയെ വളരെ ആക്രമണാത്മകവും ക്രൂരവുമായ ഒരു ഗ്രഹമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ചുവന്ന നിറമുള്ള ഈ ഗ്രഹം അഗ്നി മൂലകത്തിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. എപ്പോള്‍ ചൊവ്വയുടെ സ്ഥാനമാറ്റം സംഭവിക്കുന്നുവോ അപ്പോഴെല്ലാം ആളുകള്‍ക്ക് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. രാജ്യത്തും ലോകത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഇത്തവണ ഫെബ്രുവരി 26ന് ചൊവ്വ ശനിയുടെ രാശിയായ മകരത്തിലേക്ക് എത്തുകയാണ്. അതേ സമയം, ശനിദേവന് ഇതിനകം തന്റെ മകരത്തില്‍ തുടരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചൊവ്വ ശനിയുമായി ചേര്‍ന്ന് നില്‍ക്കുന്നത് ചില രാശിക്കാരുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നത് ഈ 5 രാശിക്കാര്‍ക്കാണ്.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് അവരുടെ ആറാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപന് ചൊവ്വയാണ്. മകരം രാശിയിലെ ചൊവ്വയുടെ സംക്രമണം ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് നടക്കുന്നത്. ഈ ഭവനം നിങ്ങളുടെ സാമ്പത്തിക വശവുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സംക്രമണം കാരണം സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിങ്ങളെ ഉപദേശിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ എന്തെങ്കിലും നിക്ഷേപം നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് നഷ്ടം വരാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് ജോലിസ്ഥലത്തും പുതിയ പരീക്ഷണങ്ങള്‍ ഒഴിവാക്കണം. വ്യക്തിജീവിതത്തിലെ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ തര്‍ക്കങ്ങളില്‍ നിങ്ങള്‍ കുടുങ്ങിയേക്കാം. ഇതു കാരണം മാനസിക പിരിമുറുക്കവും സാധ്യമാണ്.

കര്‍ക്കിടകം
കര്‍ക്കടകത്തിലെ പത്തും അഞ്ചും ഭാവങ്ങളുടെ അധിപനായി ചൊവ്വയെ കണക്കാക്കപ്പെടുന്നു. ഈ സംക്രമണ സമയത്ത്, ചൊവ്വ നിങ്ങളുടെ വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ഈ സംക്രമത്തിന്റെ സ്വാധീനം പ്രധാനമായും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലായിരിക്കും. പങ്കാളിയുമായി അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉടലെടുക്കുകയും അത് വലിയ തര്‍ക്കമായി രൂപമെടുക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തിലും പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. അനാരോഗ്യം മൂലം കൂടുതല്‍ പണം ചിലവഴിക്കേണ്ടി വന്നേക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക്, ചൊവ്വ അവരുടെ മൂന്നാമത്തെയും എട്ടാമത്തെയും ഭാവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണ സമയത്ത്, അത് നിങ്ങളുടെ അഞ്ചാമത്തെ വീട്ടിലേക്ക് പ്രവേശിക്കും. ജാതകത്തിലെ അഞ്ചാമത്തെ വീട് നിങ്ങളുടെ പ്രണയ ജീവിതത്തെ പ്രതിനിധീകരിക്കുന്നു എന്ന് പറയപ്പെടുന്നു. ഈ സംക്രമണം കാരണം, പ്രണയിതാക്കളുടെ ജീവിതത്തില്‍ പ്രതികൂല ഫലം ഉണ്ടാകും. ചില കാരണങ്ങളാല്‍, പ്രണയ ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. ബന്ധം പോലും തകരുന്നതിന്റെ വക്കിലെത്താം. അതേസമയം, കരിയറിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായേക്കാം. ഉദ്യോഗസ്ഥരുടെ ശാസനകളും കേള്‍ക്കേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, സാമ്പത്തികമായി അപകടസാധ്യതയുള്ള ഏത് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുക.

ധനു
ധനു രാശിക്കാര്‍ക്ക്, ചൊവ്വ അവരുടെ അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണ സമയത്ത്, ചൊവ്വ നിങ്ങളുടെ രാശിചക്രത്തിന്റെ രണ്ടാം ഭാവത്തില്‍ പ്രവേശിക്കും. ഇക്കാരണത്താല്‍, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തിലും തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ചില ഇടപാടുകളില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാം, സംസാരിക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം ക്ഷയിച്ചേക്കാം. നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം.

മകരം
ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ രാശിചിഹ്നത്തിന് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ജാതകത്തിലെ ലഗ്ന ഭവനമായിരിക്കും, ചൊവ്വ നിങ്ങളുടെ രാശിചക്രത്തിലെ പതിനൊന്നാമത്തെയും നാലാമത്തെയും ഭാവത്തിന്റെ അധിപനായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണം മൂലം നിങ്ങളുടെ സ്വഭാവത്തില്‍ കോപം വര്‍ദ്ധിക്കും. മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ കോപം കാരണം, കുടുംബജീവിതത്തിലെ പ്രശ്നങ്ങളും വര്‍ദ്ധിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ വഴക്ക് വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത്, നിങ്ങളുടെ കൈകളില്‍ നിന്ന് കൂടുതല്‍ പണം ചെലവാകും. അനാവശ്യമായ ജോലികളില്‍ പണം കുടുങ്ങിപ്പോകും.

ചൊവ്വയുടെ ദോഷത്തിന് പരിഹാരങ്ങള്‍
* ചൊവ്വാഴ്ച ദിവസം ഹനുമാന് ചാലിസ ചൊല്ലുക.
* ചൊവ്വയുടെ ദോഷഫലങ്ങള്‍ നീക്കം ചെയ്യാനുള്ള മറ്റൊരു മാര്‍ഗ്ഗം നിങ്ങളുടെ വീട്ടില്‍ ചൊവ്വ യന്ത്രം സ്ഥാപിക്കുക എന്നതാണ്.
* പോസിറ്റീവ് എനര്‍ജിക്ക് ചൊവ്വയുടെ രത്നമാണ് ചുവന്ന പവിഴം ധരിക്കുന്നത് ഐശ്വര്യമായിരിക്കും.
* നിങ്ങളുടെ കോപം നിയന്ത്രിക്കുക, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ദാമ്പത്യ ജീവിതവും കുടുംബ ജീവിതവും ക്ഷമയോടെ കൈകാര്യം ചെയ്യുന്നത് നല്ല ഫലങ്ങള്‍ ഉണ്ടാക്കും.
* കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍, സ്വര്‍ണ്ണം, ചെമ്പ്, മൈസൂര്‍ പരിപ്പ് എന്നിവ ദാനം ചെയ്യുന്നത് ചൊവ്വ ഗ്രഹത്തിനുള്ള ഫലപ്രദമായ പ്രതിവിധികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
* 'ഓം ഭോ ഭോമായൈ നമഃ' എന്ന മന്ത്രം ജപിക്കുന്നത് ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
* ചൊവ്വയുടെ ഊര്‍ജം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് രക്തദാനം.
* ചൊവ്വയെ ശക്തമാക്കാന്‍ ചുവന്ന നിറമുള്ള കൂവളപഴം ദാനം ചെയ്യുക.
* നിങ്ങളുടെ വീട്ടില്‍ ചുവന്ന പൂക്കള്‍ നട്ടുവളര്‍ത്തുന്നത് ജാതകത്തില്‍ ചൊവ്വയെ അനുകൂലമാക്കും.
* ചൊവ്വാഴ്ച കുരങ്ങന്മാര്ക്ക് ശര്‍ക്കരയും പയറും ചേര്‍ത്തു കൊടുക്കുന്നതും ചൊവ്വയുടെ ദോഷഫലം ശമിപ്പിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
