Just In
- 1 hr ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 2 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 15 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 1 day ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
Mangal Gochar 2022 : മേടം രാശിയില്‍ ചൊവ്വയുടെ സംക്രമണം; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയില്‍ രാശി മാറ്റുന്നു. ഈ ഗ്രഹസംക്രമണം ചിലര്‍ക്ക് ഭാഗ്യവും മറ്റുചിലര്‍ക്ക് നിര്‍ഭാഗ്യവും വരുത്തും. ജ്യോതിഷമനുസരിച്ച് ചൊവ്വ യുദ്ധം, ധൈര്യം, ശക്തി എന്നിവ ബാധിക്കുന്നു. ചൊവ്വയെ ക്രൂരമായ ഗ്രഹം എന്നും വിളിക്കുന്നു. മേടം രാശിയുടെ അധിപനായ ചൊവ്വ, കര്‍ക്കടകത്തില്‍ ദുര്‍ബ്ബലനായും മകരത്തില്‍ ഉന്നതനായും കണക്കാക്കപ്പെടുന്നു.
Most
read:
സര്‍വ്വ
പാപങ്ങളും
നീക്കും
യോഗിനി
ഏകാദശി
വ്രതം;
ഇങ്ങനെ
നോറ്റാല്‍
ഭാഗ്യം
ജ്യോതിഷ പ്രകാരം ചൊവ്വ അഗ്നിയും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. ജൂണ്‍ 27 ന് ചൊവ്വ മേടം രാശിയില്‍ പ്രവേശിക്കും. ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. 12 രാശിക്കാര്‍ക്കും ചൊവ്വയുടെ മേടം രാശി സംക്രമണത്തിന്റെ ഫലങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിചക്രത്തില്‍ ചൊവ്വ സംക്രമിക്കാന്‍ പോകുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ സംഭവങ്ങള്‍ കൊണ്ടുവരും. ഈ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്ജ്ജസ്വലത അനുഭവപ്പെടും, നിങ്ങളുടെ ഉത്തരവാദിത്തം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കരിയറിനായി എന്തെങ്കിലും പുതിയ സംരംഭമോ ജോലിയോ ആരംഭിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ സംക്രമണ കാലയളവില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. നിങ്ങളുടെ പ്രയത്നങ്ങളില്‍ പോസിറ്റിവിറ്റി ലഭിക്കും, പരിശ്രമങ്ങള്‍ ആഗ്രഹിച്ച ഫലം നല്‍കും.

ഇടവം
ചൊവ്വയുടെ സംക്രമണകാലത്ത് ഇടം രാശിക്കാര്‍ക്ക് ചിലവുകള്‍ കൂടുതലായിരിക്കും. നിങ്ങളുടെ അനിയന്ത്രിതമായ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട് അല്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ എതിരാളികള്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. സഹോദരങ്ങളുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ നാക്ക് നിയന്ത്രിക്കുക. ഈ സമയത്ത് പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത പാലിക്കുക. ജോലിസ്ഥലത്തെ ഏതെങ്കിലും തരത്തിലുള്ള വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ചൊവ്വയുടെ സംക്രമണത്തിന്റെ ദോഷഫലങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് നിങ്ങള്‍ ഹനുമാനെ ആരാധിക്കുക.
Most
read:വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്‍ച്ചയ്ക്കായി
വീട്ടില്‍
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്‍

മിഥുനം
മിഥുന രാശിക്കാരുടെ പതിനൊന്നാം ഭാവത്തിന്റെയും ആറാമത്തെയും ഭാവങ്ങളുടെ അധിപന് ചൊവ്വയാണ്. ഇപ്പോള്‍ ഈ സംക്രമണ സമയത്ത്, ചൊവ്വ നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. പതിനൊന്നാം ഭാവത്തില്‍ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് സാധ്യത സൃഷ്ടിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ലാഭവും ലഭിക്കും. എന്തെങ്കിലും പണം കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് അത് തിരികെ ലഭിക്കും. അതേ സമയം, ജോലിസ്ഥലത്ത് നിങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും വിജയിക്കും. ഇത് നിങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകും.

കര്‍ക്കടകം
ചൊവ്വയുടെ സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, നിങ്ങളുടെ മിക്ക ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയും. കരസേന, പോലീസ്, വ്യോമസേന തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന കര്‍ക്കടക രാശിക്കാരുടെ സ്വാധീനം ഈ കാലയളവില്‍ വര്‍ധിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ പുതിയ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കും, നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും. ഈ സംക്രമണ കാലയളവില്‍, നിങ്ങളുടെ ജോലിയില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിയിലുള്ള വിവാഹിതര്‍ക്ക് കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഈ കാലയളവില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

ചിങ്ങം
ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിയിലെ ആളുകള്‍ക്ക് ഭാഗ്യവും അനുകൂലവുമാണെന്ന് തെളിയും. ഈ സമയത്ത് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ മനസ്സമാധാനത്തിനായി ആത്മീയ പുസ്തകങ്ങള്‍ വായിക്കാനോ ഇഷ്ടപ്പെട്ടേക്കാം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിലും നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. സംക്രമണ കാലയളവില്‍ ചില പ്രധാന ജോലികള്‍ക്കായി നിങ്ങള്‍ യാത്ര പോകുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയും. നിങ്ങളില്‍ പലര്‍ക്കും പിതാവിന്റെ സഹായം ലഭിക്കും, അത് നല്ല നേട്ടങ്ങള്‍ കൊണ്ടുവരും.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്‍

കന്നി
ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മോശമാകുമെന്നതിനാല്‍ കന്നി രാശിക്കാര്‍ ചൊവ്വയുടെ സംക്രമണ സമയത്ത് അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച്, നിങ്ങള്‍ക്ക് രക്ത സംബന്ധമായ അസുഖങ്ങള്‍, അപകടങ്ങള്‍ അല്ലെങ്കില്‍ ശസ്ത്രക്രിയകള്‍ എന്നിവ നേരിടേണ്ടിവരും. ശ്രദ്ധയോടെ വാഹനം ഓടിക്കുക. മിതമായും വിവേകത്തോടെയും ഭക്ഷണം കഴിക്കുക. മസാലയും ജങ്ക് ഫുഡും മറ്റ് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. കരിയറും കുടുംബജീവിതവും ഈ സമയത്ത് അസ്ഥിരമായി തുടരും. നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ നിങ്ങളുടെ കയ്പേറിയ സംസാരം നിയന്ത്രിക്കുക.

തുലാം
തുലാം രാശിക്കാര്‍ ചൊവ്വയുടെ സംക്രമണത്തില്‍ മിക്ക സമയത്തും ദേഷ്യത്തിലും നിരാശയിലും ആയിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടുമെങ്കിലും നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കണ്ടെന്നുവരില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. നിങ്ങളുടെ മോശം സംസാരം കുടുംബത്തില്‍ കലഹങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായേക്കാം. കൂടാതെ, ഭക്ഷണപാനീയങ്ങള്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ആരോഗ്യം വഷളാകും. കരിയറിന്റെ കാര്യത്തില്‍ സമയം നല്ലതാണെങ്കിലും ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Most
read:വിശ്വാസങ്ങള്‍
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്‍

വൃശ്ചികം
ചൊവ്വയുടെ മേടം രാശി സംക്രമ സമയത്ത് വൃശ്ചിക രാശിക്കാര്‍ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോട് നല്ലവിധത്തില്‍ പെരുമാറുക. സാമ്പത്തിക രംഗത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക.

ധനു
ഈ കാലയളവില്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, വ്യവസായികള്‍ക്ക് അവരുടെ വിദേശ ബന്ധങ്ങളിലൂടെ ലാഭം പ്രതീക്ഷിക്കാം. അവിവാഹിതരായവര്‍ക്ക് ഈ കാലയളവില്‍ ഒരു പ്രത്യേക വ്യക്തിയെ കാണാന്‍ കഴിയും. അതേ സമയം, ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായി സ്നേഹം കൂടുതല്‍ വളരും. ഈ കാലയളവില്‍ കോടതി കേസുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. സഹോദരങ്ങളുമായി നല്ല സമയം ചെലവഴിക്കും, ബന്ധങ്ങള്‍ ശക്തമാകും.
Most
read:വാസ്തു
പ്രകാരം
ഡൈനിംഗ്
റൂം
ഇങ്ങനെ
വച്ചാല്‍
എക്കാലവും
ആരോഗ്യവും
സമ്പത്തും

മകരം
മകരം രാശിക്കാര്‍ ശ്രദ്ധിക്കണം. ചൊവ്വ മൂലം നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം സംഭവിക്കാം. എളിമയുള്ളവരായിരിക്കുക, സംസാരം ശ്രദ്ധിക്കുക. ഈ സമയം നിങ്ങള്‍ക്ക് ധനനഷ്ടം ഉണ്ടാകാം. പണം നിക്ഷേപിക്കുന്നതില്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം. ജീവിത പങ്കാളിയുമായി തര്‍ക്കങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാകാം. ഇത് ഒഴിവാക്കാന്‍ ശ്രമിക്കുക. ലക്ഷ്യം നേടുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം, ക്ഷമയോടെയിരിക്കുക. മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകലം പാലിക്കുക.

കുംഭം
ചൊവ്വയുടെ സംക്രമണം കുംഭം രാശിക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, നിങ്ങള്‍ക്ക് എതിരാളികളെ ജയിക്കാന്‍ കഴിയും, നിങ്ങള്‍ക്ക് ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. എന്നിരുന്നാലും, നിങ്ങളുടെ അഹംഭാവം നിയന്ത്രണത്തിലാക്കുക. ഈ സംക്രമണ കാലയളവില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. നയിക്കാനുള്ള കഴിവ് നിങ്ങളില്‍ വികസിക്കും. പ്രണയബന്ധങ്ങളില്‍ കൂടുതല്‍ ശക്തി ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ദ്ധിക്കും, അതുമൂലം മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും.
Most
read:കോപം
നിയന്ത്രിക്കാന്‍
നിങ്ങളെ
സഹായിക്കും
വാസ്തു
ടിപ്സ്

മീനം
മീനം രാശിക്കാര്‍ക്ക്, ചൊവ്വ നിങ്ങളുടെ രണ്ടാമത്തെയും ഒമ്പതാമത്തെയും വീടിന്റെ അധിപനാണ്. ഈ സംക്രമണ സമയത്ത്, ചൊവ്വ നിങ്ങളുടെ രണ്ടാമത്തെ വീട്ടിലേക്ക് പ്രവേശിക്കും. ജാതകത്തിലെ രണ്ടാമത്തെ ഭവനത്തെ സാമ്പത്തിക ഭവനം എന്ന് വിളിക്കുന്നു. ചൊവ്വയുടെ സംക്രമണം നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കും. നിങ്ങള്‍ കുടുംബ ബിസിനസുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ മികച്ചതായിരിക്കും. അത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. വിവാഹിതര്‍ അവരുടെ പങ്കാളിയുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.