For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വയുടെ മേടം രാശി സംക്രമണം; ഓരോ രാശിക്കും ഫലം

|

ജ്യോതിഷ ലോകത്തിലെ ഏറ്റവും ചെറിയ ചലനം പോലും നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. ഗ്രഹങ്ങള്‍ അടിസ്ഥാനപരമായി സ്വഭാവമനുസരിച്ച് അലയുന്നവയാണ്, മാത്രമല്ല അവരുടെ സ്ഥാനങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങളുടെ രാശിചിഹ്നത്തില്‍ ഒരു ഗ്രഹം പ്രവേശിക്കുമ്പോഴോ നീങ്ങുമ്പോഴോ അതിനെ ജ്യോതിഷ പ്രപഞ്ചത്തിലെ ഒരു സംക്രമണം എന്ന് വിളിക്കുന്നു. ഈ സംക്രമണങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്ന് പറയപ്പെടുന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ഊര്‍ജ്ജത്തിലോ മൊത്തത്തിലുള്ള വീക്ഷണത്തിലോ മാറ്റം വരുത്താം.

Most read: ജാതകത്തില്‍ ബുധന്റെ ദോഷമോ? പരിഹാരങ്ങള്‍ ഇതാ

ജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങളിലൊന്നായ ചൊവ്വ ഓഗസ്റ്റ് 16ന് മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 10ന് ഇത് വക്രത്തില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 4ന് മീനം രാശിയിലേക്ക് മടങ്ങും. രാശിചക്രത്തിന്റെ അവസാന ചിഹ്നത്തില്‍ സഞ്ചരിച്ച് നവംബര്‍ 14ന് ഇത് വീണ്ടും നേരെ സഞ്ചരിക്കുകയും ഡിസംബര്‍ 24ന് വീണ്ടും മേടം രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ചൊവ്വ എന്ന ചുവന്ന ഗ്രഹം വീര്യത്തിനും ധൈര്യത്തിനും പേരുകേട്ടതിനാല്‍, ഇത് നിങ്ങളിലെ രാശിചക്രത്തിലെ ചില മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മനസിലാക്കുക. ചിലത് മികച്ചതും മറ്റുള്ളവ മോശമായതുമാണ്. അതിനാല്‍ ഈ ഗ്രഹചലനം ഓരോ രാശിചിഹ്നത്തെയും എങ്ങനെ സ്വാധീനിക്കുമെന്ന് നമുക്ക് നോക്കാം.

മേടം

മേടം

മേടം രാശിക്കാരുടെ അധിപനാണ് ചൊവ്വ. ഈ ക്ഷണികമായ ചലനത്തിനിടെ നിങ്ങളുടെ ആദ്യത്തെ വീട്ടില്‍ ചൊവ്വ സ്ഥാനംപിടിക്കും. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറയും. ഈ കാലയളവിലുടനീളം നിങ്ങള്‍ക്ക് ഊര്‍ജ്ജം നിറയും ഒപ്പം നിങ്ങളുടെ തീര്‍പ്പാക്കാത്ത പല ജോലികളും നിറവേറ്റാനും കഴിയും. പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് അവരുടെ ശ്രമങ്ങളില്‍ വിജയം കൈവരിക്കാനാകും. മേടം രാശിക്കാരായ ബിസിനസ്സുകാര്‍ക്ക് ഈ കാലയളവ് ഗുണകരമാണ്. നിങ്ങളുടെ വ്യാപാരം വിപുലീകരിക്കാന്‍ പരിചയസമ്പന്നരായവരുടെ ഉപദേശം തേടാം. ജോലി ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ ദിശ കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ കുടുംബജീവിതം ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോകും. മൊത്തത്തില്‍, നിങ്ങളുടെ കോപം നിയന്ത്രണവിധേയമാക്കാന്‍ ഇത് നിങ്ങള്‍ക്ക് അനുകൂലമായ യാത്രാമാര്‍ഗമായിരിക്കും.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ പന്ത്രണ്ടാമത്തെ വീട്ടില്‍ ചൊവ്വയുടെ സംക്രമണം നടക്കും. ഈ സംക്രമണ കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് വിദേശത്ത് നിന്നുള്ള നേട്ടം പ്രതീക്ഷിക്കാം. ഈ കാലയളവില്‍, നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ചില സമയങ്ങളില്‍, നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ അംഗീകരിക്കാതെ വരും. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ്സുകാര്‍ക്കും ഈ സമയം വളരെ ശ്രദ്ധാപൂര്‍വ്വം ചിലവഴിക്കേണ്ടതുണ്ട്. കാരണം നിങ്ങളുടെ എതിരാളികള്‍ ശക്തരാകും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക.

Most read:നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി

മിഥുനം

മിഥുനം

മിഥുനം രാശിക്കാരുടെ പതിനൊന്നാമത്തെ വീട്ടില്‍ ചൊവ്വ സഞ്ചരിക്കും. ഇത് നിങ്ങളുടെ ലാഭത്തിന്റെ ഇടമായതിനാല്‍ ഈ ഗ്രഹസ്ഥാനത്തില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷമുണ്ടാകും. ശമ്പള വര്‍ധനവിന് സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഭാവിയില്‍ പ്രയോജനകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. വായ്പയെടുക്കുന്നതിന് സമയം നന്നല്ല. എങ്കിലും നിങ്ങളുടെ പഴയ കടങ്ങള്‍ തിരിച്ചടയ്ക്കാനാകും. ചൊവ്വ ഒരു ആക്രമണാത്മക ഗ്രഹമായതിനാല്‍, ഈ സംക്രമണ കാലയളവ് നിങ്ങളുടെ സംസാരത്തില്‍ തീവ്രത വരുത്താന്‍ ഇടയാക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരെ ബുദ്ധിമുട്ടിലാക്കും. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ശ്രമങ്ങള്‍ക്ക് അനുയോജ്യമായ കാലഘട്ടമാണിത്. തീര്‍ച്ചയായും അതില്‍ വിജയം കൈവരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ പത്താമത്തെ വീട്ടില്‍ ചൊവ്വ സ്ഥാനം പിടിക്കും. ഇത് നിങ്ങളുടെ കര്‍മ്മ ഭവനമായതിനാല്‍, ഈ ഗ്രഹസ്ഥാനം നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വേഗത നല്‍കും. നിങ്ങളുടെ മനസ്സിലെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പരമാവധി ശ്രമിക്കും. നിങ്ങളുടെ ആഗ്രഹങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിറവേറ്റപ്പെടും. എന്നിരുന്നാലും, ജോലിയില്‍ നിങ്ങളുടെ ഭാരം വര്‍ധിക്കും. കരസേന, പോലീസ് മുതലായവയില്‍ ജോലി ചെയ്യുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ യാത്രാ കാലയളവില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അതോടൊപ്പം, കായിക മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നേട്ടങ്ങള്‍ കാണാനാകും. വിവാഹിതരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ കുട്ടികളുടെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ചില വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഇത് ഒരു അനുകൂല സമയമായിരിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ ഒന്‍പതാം ഭവനത്തില്‍ ചൊവ്വ സ്ഥാനം നേടും. ഇത് നിങ്ങളുടെ ഭാഗ്യവീടായതിനാല്‍ സ്വഭാവം, ദീര്‍ഘദൂര യാത്രകള്‍, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ഈ ഗ്രഹചലനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയിക്കും. നിങ്ങളുടെ കുടുംബജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനില്‍ക്കും. പലര്‍ക്കും പിതാവിലൂടെ നേട്ടമുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ നടത്തുന്ന ചെറിയ യാത്രകള്‍ പോലും ചിങ്ങം രാശിക്കാര്‍ക്ക് കാര്യമായ നേട്ടങ്ങള്‍ നല്‍കും. ഭൂമി സംബന്ധിയായ ചില കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രയോജനകരമായ ഫലങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്കും അനുകൂലമായ ഒരു കാലയളവാണിത്. ഈ സമയം ആത്മീയ കാര്യങ്ങളിലും നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും.

Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

കന്നി

കന്നി

കന്നി രാശിക്കാരുടെ എട്ടാമത്തെ ഭവനത്തിലൂടെ ചൊവ്വ സഞ്ചരിക്കും. അത് നിങ്ങളുടെ ആയുര്‍ഭവനം എന്നും അറിയപ്പെടുന്നു. ഇത് നിങ്ങളുടെ പ്രായം, ജീവിതത്തിലെ തടസ്സങ്ങള്‍, അപകടങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ ഗ്രഹസ്ഥാനം പ്രയോജനകരമാണെന്ന് തെളിയിക്കും. നിങ്ങളുടെ അറിവ് വളര്‍ത്താന്‍ സാധിക്കും. അതുപോലെ തന്നെ നിങ്ങളുടെ വ്യക്തിത്വത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനും കഴിയും. പലര്‍ക്കും ഈ കാലയളവില്‍ അവരുടെ ശ്രമങ്ങള്‍ ശരിയായ ദിശയിലേക്ക് നീങ്ങുന്നില്ലെന്ന തോന്നലുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, അമിതമായി ചിന്തിക്കുന്നതിനുപകരം, നിങ്ങളുടെ ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പലരും ഈ സമയത്ത് സ്‌പോര്‍ട്‌സ്, ഗെയിമുകള്‍ എന്നിവയിലേക്ക് കൂടുതല്‍ ചായ്‌വ് കാണിക്കും.

തുലാം

തുലാം

തുലാം രാശിക്കാരുടെ ഏഴാമത്തെ ഭവനത്തില്‍ ചൊവ്വ സ്ഥാനം പിടിക്കും. ഈ സംക്രമണ കാലത്ത് തുലാം രാശിക്കാര്‍ക്ക് അവരുടെ കുടുംബ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ തുടര്‍ന്നുവരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രയോജനകരമായ ഫലങ്ങള്‍ കാണാനാകും. എന്നിരുന്നാലും, ആ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ചു ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ കോപവും വര്‍ദ്ധിക്കും. ഇത് പല ഘട്ടങ്ങളിലും നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കും. തുലാം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ മേഖലയില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ ആറാമത്തെ ഭവനത്തില്‍ ചൊവ്വ അതിന്റെ സഞ്ചാരം നടത്തും. ഇത് നിങ്ങളുടെ ആരോഗ്യ ഭവനം എന്നും അറിയപ്പെടുന്നു. രോഗങ്ങള്‍, കടങ്ങള്‍, എതിരാളികള്‍ തുടങ്ങിയവയെ ഇത് സൂചിപ്പിക്കുന്നു. ഈ യാത്രയുടെ ഫലമായി, നിങ്ങളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ മെച്ചപ്പെടും. ധീരമായ പ്രവര്‍ത്തികളോട് നിങ്ങള്‍ക്ക് അഭിരുചി വര്‍ധിക്കും. നിങ്ങളുടെ ജോലിയിലെ പ്രവര്‍ത്തികള്‍ നിങ്ങള്‍ ക്രിയാത്മകമായി നിര്‍വഹിക്കും. ബിസിനസ്സുകാര്‍ അവരുടെ വ്യാപാരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. എന്നിരുന്നാലും, ഈ സമയം ഏതെങ്കിലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കേണ്ടതുണ്ട്. അനാവശ്യ അഭിപ്രായങ്ങള്‍ ഒഴിവാക്കുക. നിയമപരമായ തര്‍ക്കങ്ങളില്‍ അനുകൂലമായ വിധിയുണ്ടാകാം. നിങ്ങളുടെ ശത്രുക്കളെ എളുപ്പത്തില്‍ കീഴടക്കാനാകും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാനാകും. ഈ കാലയളവില്‍ വാഹനം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം ശക്തമായി തുടരും. പഴയ ചില അസുഖങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

ധനു

ധനു

ധനു രാശിക്കാരുടെ അഞ്ചാമത്തെ ഭവനത്തില്‍ ചൊവ്വ ആതിഥേയത്വം വഹിക്കും. ഇത് നിങ്ങളുടെ പ്രണയകാര്യങ്ങള്‍, കുട്ടികള്‍, വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്നു. ധനു രാശിക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായുള്ള അടുപ്പം വര്‍ധിക്കും. അവരോടൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയുമായി കൂടിക്കാഴ്ച നടത്താനാകും. എന്നിരുന്നാലും, ഈ ബന്ധത്തില്‍ മുന്നോട്ട് പോകുന്നതിനുമുമ്പ് എല്ലാ വശങ്ങളും ചിന്തിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ കോപത്തില്‍ വര്‍ദ്ധനവുണ്ടാക്കും, ഒപ്പം നിങ്ങളുടെ സ്വഭാവത്തിന് ഉഗ്രതയും കൈവരും. നിങ്ങളുടെ പെരുമാറ്റത്തില്‍ വഴക്കം നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്കും അവരുടെ ബന്ധങ്ങളിലൂടെ നേട്ടമുണ്ടാക്കാനാകും.

മകരം

മകരം

മകരം രാശിക്കാരുടെ നാലാമത്തെ ഗൃഹത്തില്‍ ചൊവ്വ സ്ഥാനംപിടിക്കും. നിങ്ങളുടെ സന്തോഷത്തിന്റെ വീട് എന്നും ഇത് അറിയപ്പെടുന്നു. അമ്മ, ബന്ധുക്കള്‍, വാഹനം, ഭൂമി, വസ്ത്രം തുടങ്ങിയവയുമായുള്ള നിങ്ങളുടെ ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് സ്വത്ത് സംബന്ധമായ നേട്ടത്തിന് സാധ്യതയുണ്ട്. സ്ഥലം വില്‍ക്കാനോ വാങ്ങാനോ പദ്ധതിയുണ്ടെങ്കില്‍ നിങ്ങളുടെ ആഗ്രഹം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഈ സമയം നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കുക. കുടുംബജീവിതത്തില്‍ കാര്യങ്ങള്‍ അനുകൂലമായി തുടരും, അതിന്റെ ഫലമായി നിങ്ങള്‍ക്ക് സമാധാനമുണ്ടാകും. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ബിസിനസുകാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ദാമ്പത്യജീവിതത്തില്‍ നിസ്സാരമായ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി വഴക്കിടുന്നത് ഒഴിവാക്കുക.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ മൂന്നാമത്തെ ഭവനത്തിലൂടെ ചൊവ്വ യാത്ര ചെയ്യും. ഈ വീട് നിങ്ങളുടെ ശക്തിയെയും ധൈര്യത്തെയും നിങ്ങളുടെ ഇളയ സഹോദരങ്ങളുമായുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. മാത്രമല്ല നിങ്ങളുടെ എതിരാളികളെ മറികടക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ അഹംഭാവം ഇപ്പോള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇതിനുപുറമെ, നിങ്ങളുടെ സഹോദരങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ശ്രദ്ധിക്കുക. മാര്‍ക്കറ്റിംഗ്, മാനേജുമെന്റ് എന്നിവയുമായി ബന്ധപ്പെട്ട കുംഭം രാശിക്കാര്‍ക്ക് ഈ യാത്രാമാര്‍ഗം അനുകൂലമായിരിക്കും. സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത വര്‍ധിക്കും. കൂടാതെ നിങ്ങളുടെ മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനുമാകും. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ കാലയളവില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ നേതൃത്വപരമായ കഴിവുകളില്‍ വര്‍ദ്ധനവുണ്ടാകും.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് അവരുടെ രണ്ടാമത്തെ ഭവനം ചൊവ്വയുടെ സംക്രമണത്തിന് ആതിഥേയത്വം വഹിക്കും. ഈ വീട് നിങ്ങളുടെ സംസാരം, കുടുംബം, ബന്ധുക്കള്‍, ജീവിതത്തിലെ ലക്ഷ്യങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഗ്രഹസ്ഥാനത്തിന്റെ ഫലമായി ശമ്പള വര്‍ധനവ്, വരുമാന വര്‍ധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ഏത് ജോലിയും വിജയിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സംസാരത്തില്‍ ഉഗ്രത വര്‍ധിക്കും. ഇത് നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബുദ്ധിമുട്ട് വര്‍ധിക്കും. നിങ്ങളുടെ ധാര്‍ഷ്ട്യം ഒഴിവാക്കേണ്ടതുണ്ട്. ഈ കാലയളവില്‍ ആരോഗ്യപരമായ കാര്യങ്ങളില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ കണ്ണ്, പല്ല് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക. ഉദര രോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഭക്ഷണം ശ്രദ്ധിക്കുക. സ്വയം ആരോഗ്യമുള്ളവരായി തുടരാന്‍ വ്യായാമവും ശീലിക്കേണ്ടതുണ്ട്.

English summary

Mars Transit in Aries on 16 August 2020 Effects On Your Zodiac Sign

On 16th August 2020, planet Mars will transit in Aries. Read more to find out how it will impact your zodiac sign.
X