Latest Updates
-
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം!
ചൊവ്വ കുംഭം രാശിയിലേക്ക്: ഈ ഏഴ് രാശിക്കാര്‍ സൂക്ഷിക്കണം
ചൊവ്വയുടെ കുംഭം രാശി സംക്രമണമാണ് ഏപ്രില്‍ 7-ന് സംഭവിക്കുന്നത്. എന്നാല്‍ ഈ ദിനത്തില്‍ ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങളാണ് അനുഭവപ്പെടുന്നത്. ജ്യോതിഷത്തിലുണ്ടാവുന്ന ഗ്രഹമാറ്റങ്ങള്‍ പലരേയും പല വിധത്തിലാണ് ബാധിക്കുന്നത്. ഇത് പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ചൊവ്വയുടെ കുംഭം രാശിയിലേക്കുള്ള സംക്രമത്തില്‍ പലപ്പോഴും നെഗറ്റീവ് ഫലങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. ഊര്‍ജ്ജത്തിന്റേയും ധൈര്യത്തിന്റേയും പ്രതീകമാണ് ചൊവ്വ ഗ്രഹം. അതുകൊണ്ട് തന്നെ ചൊവ്വയിലുണ്ടാവുന്ന രാശിമാറ്റം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഗ്രഹങ്ങളുടെ അധിപന് എന്നാണ് ചൊവ്വയെ അറിയപ്പെടുന്നത്. 2022 മെയ് 17 വരെ ചൊവ്വ കുംഭം രാശിയില്‍ തന്നെ തുടരുന്നുണ്ട്. ഇത് പലപ്പോഴും കുടംബാംഗങ്ങളിലേക്ക് വരെ പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഇനി പറയുന്ന ഏഴ് രാശിക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഈ രാശിമാറ്റം ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിനും ആ ഏഴ് രാശിയില്‍ നിങ്ങളുടേത് ഉണ്ടോ എന്ന് അറിയുന്നതിനും ഈ ലേഖനം വായിക്കാവുന്നതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരെയാണ് ചൊവ്വ പ്രതികൂലമായി ബാധിക്കുന്ന ഒരു സമയം. കുംഭം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം അതുകൊണ്ട് തന്നെ കര്‍ക്കിടകം രാശിക്കാരെ വളരെ മോശമായി ബാധിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള ദുര്‍ഘട ഘട്ടങ്ങളും ഇവരെ ബാധിക്കുന്നുണ്ട്. ഇത് കൂടാതെ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള സമ്മര്‍ദ്ദം ഇവരില്‍ വര്‍ദ്ധിക്കുന്നു. ഇത് ജോലിയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. നിങ്ങളുടെ അമിത ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരേയും ഈ സംക്രമണം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജോലിയില്‍ ഇവരെ കാത്ത് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ വരെ ഇവരിലുണ്ടാവുന്നുണ്ട്. കഠിനാധ്വാനം ചെയ്താലും ആഗ്രഹിക്കുന്ന ഫലം ഇവര്‍ക്ക് ലഭിക്കുന്നില്ല. ഏത് കാര്യവും വെള്ളത്തില്‍ വരച്ച വര പോലെയാണ് ഇവരില്‍ കാണപ്പെടുന്നത്. ജോലിയില്‍ ഭാരിച്ച ഉത്തരവാദിത്വം നിങ്ങളെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്കും മുകളില്‍ പറഞ്ഞ തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഈ സംക്രമണ സമയത്ത് ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ജീവിത പങ്കാളിയുമായി ചേരാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് വിവാഹ ബന്ധത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വരുമാനത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഇവരെ പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളും ഇവരെ തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഗ്രഹമാറ്റം കന്നി രാശിക്കാരില്‍ പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കി കടന്നു പോവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്കും ചൊവ്വയുടെ കുംഭംരാശി സംക്രമണം മോശം ഫലങ്ങളാണ് നല്‍കുന്നത്. ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പ്രശ്നങ്ങളിലേക്ക് നിങ്ങള്‍ എത്തുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു, പങ്കാളിയുടെ ആരോഗ്യം മോശമാവുകയും അതിനെക്കുറിച്ച് ചിന്തിച്ച് മനസമാധാനക്കേട് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ തിരക്കിട്ട് ജോലി ചെയ്യുന്നത് തെറ്റുകള്‍ വരുത്തുന്നതിനും കര്‍മ്മരംഗത്ത് പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. വിവാദങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. അതുകൊണ്ട് അവയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അവരെ കാത്ത് ഈ ഗ്രഹമാറ്റത്തില്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ഇത് കൂടാതെ ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തകര്‍ച്ചയും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ സമാധാനക്കേടും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവരെങ്കില്‍ തര്‍ക്കങ്ങള്‍ വരുന്നതിനും അത് പിന്നീട് പ്രശ്നത്തിലേക്ക് എത്തുന്നതിനും സാധ്യതയുണ്ടാക്കുന്നുണ്ട്. ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥകളോ ലക്ഷണങ്ങളോ കണ്ടാല്‍ ഗുരുതരമാവാന്‍ നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിഭാരം കൊണ്ട് തളരുന്ന സമയമായിരിക്കും ചൊവ്വയുടെ കുംഭം രാശി സംക്രമണം. ജോലിസമയത്ത് നിങ്ങള്‍ സ്വയം നിയന്ത്രിക്കേണ്ടതാണ്. സഹപ്രവര്‍ത്തകരുമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ഓഫീസില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ജോലി നഷ്ടപ്പെടുന്നതിനോ മറ്റ് ജോലിയിലേക്ക് മാറുന്നതിനോ ഉള്ള സാധ്യത കാണപ്പെടുന്നുണ്ട്. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പല നഷ്ടങ്ങളും സംഭവിക്കുന്നതിന് ഇടയുണ്ട്. ഇത് കൂടാതെ വലിയ തോതില്‍ തന്നെ സാമ്പത്തിക പ്രതിസന്ധി ബിസിനസില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഈ സമയത്തുണ്ടാവുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റം മോശം ഫലങ്ങളായി ഭവിക്കുന്നുണ്ട്. ഇവരില്‍ ജോലി മാറ്റത്തിനുള്ള സാധ്യതയുണ്ടെങ്കിലും മീനം രാശിക്കാരുടെ അമിത ദേഷ്യവും മറ്റും നല്ല ഫലങ്ങളെ മോശം അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ പങ്കാളികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും അത് ഗുരുതരമായ അഭിപ്രായ വ്യത്യാസത്തിലേക്ക് എത്തുന്നതിനും ഉള്ള സാധ്യത കാണുന്നുണ്ട്. സംക്രമസമയത്ത് ദേഷ്യം നിങ്ങളെ കീഴടക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications