Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
രണ്ട് വര്ഷത്തിലൊരിക്കലുണ്ടാവും അത്ഭുത ഗ്രഹസംയോഗം: ചൊവ്വയും ശനിയും ജീവിതം മാറ്റുന്നത് ഇങ്ങനെ
രാശിമാറ്റവും ഗ്രഹമാറ്റവും പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള് നമ്മുടെ ജീവിതത്തില് ഉണ്ടാക്കുന്നുണ്ട്. ഗ്രഹസ്വാധീനം ഓരോ രാശിയിലും സ്വാധീനിക്കുന്നത് പോലെ തന്നെ ജീവിതത്തില് പോസിറ്റീവ് മാറ്റങ്ങള് ഉണ്ടാക്കുന്നു. രണ്ട് വര്ഷത്തില് ഒരിക്കലാണ് ചൊവ്വ ശനിയുമായി സംയോജിക്കുന്നത്. എന്നാല് ചില ഗ്രഹങ്ങളുടെ വക്രഗതി മൂലം പലപ്പോഴും ഇത്തരം ഗ്രഹമാറ്റങ്ങള് ചുരുങ്ങിയ മാസങ്ങളുടെ വ്യത്യാസത്തില് സംഭവിക്കുന്നു. ജ്യോതിഷ പ്രകാരം ഇത്തരത്തിലുള്ള സംയോജനം ദോഷഫലങ്ങള് ധാരാളം പ്രദാനം ചെയ്യുന്നുണ്ട്. രാശിപ്രകാരം ഉണ്ടാക്കുന്ന മാറ്റങ്ങളും ഇത് നിങ്ങളുടെ ജീവിതത്തില് ഉണ്ടാക്കുന്ന മാറ്റങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ചൊവ്വയും ശനിയും തമ്മില് സംയോജിക്കുമ്പോള് അത് പല മാറ്റങ്ങളും സ്വകാര്യ ജീവിതത്തില് ഉണ്ടാക്കുന്നു. ചിലരില് ഇത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. എന്നാല് പോസിറ്റീവ് ഫലങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. ചൊവ്വ എന്നാല് ഊര്ജ്ജം നല്കുകയും ശനി എന്നത് ജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ്. ചൊവ്വയും ശനിയും പൊതുവേ ദോഷഫലങ്ങള് നല്കുന്ന ഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെയാണ് ഈ ഗ്രഹങ്ങളുടെ മാറ്റത്തെ കാണുന്നതും. ഇതിന്റെ രണ്ടിന്റേയും കൂടിച്ചേരലുകള് ഒരു വ്യക്തിയുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നെന്ന് നോക്കാം.

വ്യക്തിജീവിതത്തെ ബാധിക്കുമ്പോള്
ചൊവ്വയുടെയും ശനിയുടേയും സംയോജനം നിങ്ങളുടെ ജീവിതത്തില് എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. കഷ്ടപ്പാടുകള്ക്കും അസുഖങ്ങള്ക്കും എല്ലാം കാരണമാകുന്ന ഈ സംയോജനം പക്ഷേ പൂര്ണമായും പരിഹരിക്കാന് സാധിക്കണം എന്നില്ല. എന്നാല് ഈ സംയോജന സമയത്ത് ചില കാര്യങ്ങള് കൂടി ശ്രദ്ധിച്ചാല് ഒരു പരിധി വരെ നമുക്ക് നമ്മുടെ കഷ്ടപ്പാടിനെ ഇല്ലാതാക്കാന് സാധിക്കുന്നു.
ജീവിതത്തെ പ്രതിസന്ധിയിലാക്കുമ്പോള്
ജീവിതത്തെ ഈ സംയോജനം പ്രതിസന്ധിയില് ആക്കുമ്പോള് അത് നിങ്ങളേയും ബാധിക്കുന്നുണ്ട് എന്ന് മനസ്സിലായാല് അതിനുള്ള പരിഹാരം കാണേണ്ടതാണ്. ചില കാര്യങ്ങള് മനസ്സില് ഓര്മ്മിച്ചാല് ഒരു പരിധി വരെ ദോഷഫലങ്ങളെ കുറക്കാന് സാധിക്കും. ശ്രദ്ധയോടെയും സംയമനത്തോടേയും മുന്നോട്ട് പോവുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം സ്നേഹത്തിന്റെ കാര്യത്തില് ചൊവ്വ വഹിക്കുന്ന പങ്ക് നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്.
രാശിപ്രകാരം പറഞ്ഞാല്
നിങ്ങളുടെ രാശി ഇടവം അല്ലെങ്കില് തുലാം ആണെങ്കില് ശനി നിങ്ങളുടെ ജീവിതത്തില് ഇരട്ടി ഭാഗ്യമാണ് നല്കുന്നത്. നിങ്ങള്ക്ക് വസ്തു വാങ്ങുന്നതിന് പദ്ധതിയുണ്ടെങ്കില് അത് നടക്കുന്നു. മാത്രമല്ല ജീവിതത്തില് മികച്ച മാറ്റങ്ങള് ഉണ്ടാവുകയും ചെയ്യുന്നു. എന്നാല് നിങ്ങള് മേടം അല്ലെങ്കില് വൃശ്ചികം രാശിക്കാരാണെങ്കില് ഇവര്ക്ക് സന്തോഷം തേടിപ്പോവേണ്ടതായി വരുന്നു. വിവാഹത്തിന്റെ കാര്യത്തിലും തീരുമാനമാവുന്നു. അത് മാത്രമല്ല കുടുംബത്തില് സന്തോഷവും സമാധാനവും നിലനിര്ത്തുന്നതിന് ഇവര്ക്ക് സാധിക്കുകയും ചെയ്യുന്നു.
രാശിപ്രകാരം ശ്രദ്ധിക്കാന്
നിങ്ങള് മിഥുനം രാശിയില് പെട്ട വ്യക്തിയാണെങ്കില് ഇവര്ക്ക് വിദേശത്തേക്ക് പോവുന്നതിനുള്ള അവസരം ലഭിക്കുന്നു. കന്നി രാശിക്കാരാണെങ്കില് ചെറിയ ചില അപകടങ്ങള് കാത്തിരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഊഹക്കച്ചവടത്തില് ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു. ധനുരാശിക്കാരാണ് നിങ്ങള് എന്നുണ്ടെങ്കില് ഇവര്ക്ക് തൊഴില് മേഖലയില് ഭാഗ്യവും അതോടൊപ്പം തന്നെ ദോഷവും ഉണ്ടാവുന്നു. പക്ഷേ പണത്തിന്റെ കാര്യത്തില് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. മകരം അല്ലെങ്കില് കുംഭം രാശിക്കാരാണ് എന്നുണ്ടെങ്കില് ഇവര്ക്ക് പണത്തിന്റെ കാര്യത്തില് അനുകൂല മാറ്റങ്ങള് ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
