Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Mangal Vakri 2022 : മിഥുനം രാശിയില്‍ ചൊവ്വ വക്രഗതിയില്‍; ഈ 4 രാശിക്ക് സൗഭാഗ്യങ്ങള്‍
ജ്യോതിഷത്തില്‍ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. ധൈര്യം, ബലം, വിവാഹം, ഭൂമി എന്നിവയുടെ കാരക ഗ്രഹമാണ് ചൊവ്വ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വ നല്ലതാണെങ്കില്‍ അവരുടെ ദാമ്പത്യ ജീവിതം നല്ലതാകുന്നു. അത്തരക്കാര്‍ പൂര്‍ണ്ണ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ജീവിതത്തില്‍ വളരെയധികം പുരോഗതി നേടുകയും ചെയ്യുന്നു.
ചൊവ്വ ഈ സമയം മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ ചൊവ്വ മിഥുനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചു തുടങ്ങും. നവംബര്‍ 13 വരെ ചൊവ്വ ഇത്തരത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ചൊവ്വയുടെ ഈ പിന്തിരിപ്പന് ചലനം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിയിലുള്ള ആളുകള്‍ക്ക് ചൊവ്വ ഈ സമയം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് മഹാപുരുഷ രാജയോഗവും രൂപപ്പെടും. ജോലിയിലും ബിസിനസിലും പലര്‍ക്കും വളരെയധികം വിജയം നല്‍കും. മിഥുനം രാശിയില്‍ ചൊവ്വയുടെ വക്രഗതി സഞ്ചാരം കാരണം ജീവിതത്തില്‍ നേട്ടങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ചൊവ്വയുടെ വക്രഗതി സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ഈ സമയം ധാരാളം സമ്പത്ത് നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. ബിസിനസ്സില്‍ വലിയ ലാഭങ്ങള്‍ നേടാനാകും. യാത്രകള്‍ക്ക് അവസരങ്ങള്‍ വന്നുചേരും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. പ്രത്യേകിച്ച്, രാഷ്ട്രീയത്തില്‍ സജീവമായ ആളുകള്‍ക്ക് വലിയ സ്ഥാനമോ ബഹുമാനമോ ഈ സമയം ലഭിക്കും. പൂര്‍വ്വിക സ്വത്ത്, പൂര്‍വ്വിക ബിസിനസ്സ് എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം
മിഥുനം രാശിയില്‍ ചൊവ്വയുടെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജോലികളില്‍ ഭാഗ്യം കൊണ്ടുവരും. മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശംസയും ബഹുമാനവും നേട്ടങ്ങളും ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ധിക്കും. നിങ്ങളുടെ കരിയറില്‍ വലിയ പുരോഗതി കൈവരിക്കാനാകും. പരീക്ഷ, അഭിമുഖം എന്നിവയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് കുടുംബത്തില്‍ ചില മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കും.
Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

കന്നി
ചൊവ്വയുടെ വക്രഗതി സഞ്ചാരത്താല്‍ രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം കന്നി രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയങ്ങള്‍ സമ്മാനിക്കും. നിങ്ങള്‍ക്ക് ഭൗതിക സുഖത്തിനായി ചില വസ്തുവകകളും വാങ്ങാന്‍ സാധിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ സമയം നല്ലതാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകും. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. നിക്ഷേപത്തില്‍ നിന്ന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

കുംഭം
മിഥുനം രാശിയില്‍ വക്രഗതിയില്‍ നില്ക്കുന്ന ചൊവ്വ കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും ഈ സമയം വര്‍ധിക്കും. ഇതുമൂലം നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കുകയും എല്ലാ ജോലികളിലും വിജയം ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ കരിയറും മെച്ചപ്പെടും.

ജ്യോതിഷത്തില്‍ ചൊവ്വയുടെ സ്ഥാനം
ജ്യോതിഷത്തില്‍ ചൊവ്വ ശക്തിയെയും ആധിപത്യത്തെയും സൂചിപ്പിക്കുന്ന ഒരു പുരുഷ ഗ്രഹമാണ്. ഈ അഗ്നി ഗ്രഹത്തിന്റെ നല്ല സ്വാധീനം ഒരു വ്യക്തിയില്‍ ധൈര്യം, ഉത്സാഹം, പ്രവര്‍ത്തനം, യുവത്വം, ചൈതന്യം, ആത്മവിശ്വാസം, മൗലികത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നെഗറ്റീവ് സ്വാധീനം അഹങ്കാരം, അഹംഭാവം, കോപം, ശാഠ്യം, സ്വാര്‍ത്ഥ സ്വഭാവം, അശ്രദ്ധ എന്നിവയെ സൂചിപ്പിക്കുന്നു. ജാതകത്തിലെ ചൊവ്വയുടെ സ്ഥാനത്തെ ആശ്രയിച്ച് ഫലങ്ങള്‍ അനുകൂലവും ദോഷകരവുമാകാം. ജാതകത്തില്‍ നല്ല സ്ഥാനത്തുള്ള ചൊവ്വ ഒരു വ്യക്തിയെ പോരാളിയാക്കുന്നു. ലഗ്നത്തില്‍ ചൊവ്വയുള്ള ആളുകള്‍ സാധാരണയായി ആകര്‍ഷക വ്യക്തിത്വമുള്ളവരും പ്രായത്തേക്കാള്‍ ചെറുപ്പമായും കാണപ്പെടും. അത്തരമൊരു വ്യക്തിക്ക് നേതൃത്വ കഴിവുകളും ഉണ്ടാകും. ജ്യോതിഷത്തില്‍, ചൊവ്വാമദോഷത്തിന് കാരണമാകുന്നതിനാല്‍ ജാതക പൊരുത്തത്തില്‍ ചൊവ്വയുടെ സ്ഥാനം നിര്‍ണായകമാണ്.



Click it and Unblock the Notifications
