Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Mangal Vakri 2022 : മിഥുന രാശിയില്‍ ചൊവ്വ വക്രഗതിയില്‍; ഈ 5 രാശിക്കാര്‍ക്ക് ദോഷകാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാരില്‍ നല്ലതും ചില രാശിക്കാരില്‍ പ്രതികൂല ഫലവും ഉണ്ടാക്കുന്നു. ഒക്ടോബര്‍ മാസത്തിന്റെ അവസാനം ചൊവ്വ അതിന്റെ സഞ്ചാരപാത മാറുന്നു. ഒക്ടോബര്‍ 30ന് ചൊവ്വ മിഥുനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും. നവംബര്‍ 13 വരെ ചൊവ്വ ഈ അവസ്ഥയില്‍ തുടരും.
ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കുന്ന സമയത്ത് ചില രാശിക്കാരുടെ സ്വഭാവത്തില്‍ ക്ഷോഭവും ദേഷ്യവും വര്‍ദ്ധിക്കുന്നു. ചില ആളുകള്‍ക്ക് ജോലിയിലും വ്യക്തിജീവിതത്തിലും പല തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ജ്യോതിഷപ്രകാരം, ചൊവ്വയുടെ വക്രഗതി സഞ്ചാരത്താല്‍ ചില രാശിക്കാര്‍ക്ക് കഠിനമായ ദോഷഫലങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം മേടം രാശിയില്‍ ആ സമയം അശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ സ്വഭാവത്തില്‍ വളരെയധികം ക്രൂരതകള്‍ ഉണ്ടായേക്കാം. ഇതുമൂലം നിങ്ങള്‍ക്ക് ആരോടെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ മേലുള്ള മാനസിക സമ്മര്‍ദ്ദം വളരെ അധികമായിരിക്കും. ധനം സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം.

മിഥുനം
മിഥുനം രാശിയിലെ ചൊവ്വയുടെ പിന്തിരിപ്പന് ചലനം മൂലം മിഥുനം രാശിക്കാര്‍ ഈ സമയം ചില പ്രശ്നങ്ങളുണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യത്തെ ചൊവ്വ പ്രതികൂലമായി ബാധിച്ചേക്കാം. ഈ സമയത്ത് വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക. നിങ്ങളുടെ ആരോഗ്യം പൂര്‍ണമായി ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കുക, തെറ്റുകള്‍ വരുത്താതിരിക്കുക. ഈ സമയത്ത് നിങ്ങളുടെ ദേഷ്യവും ഈഗോയും നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പണത്തിന്റെ കാര്യത്തില്‍ യാതൊരുവിധത്തിലുള്ള റിസ്കും ഇപ്പോള്‍ എടുക്കരുത്.

തുലാം
മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കാരണം തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ പിതാവുമായുള്ള ബന്ധം വഷളായേക്കാം. നന്നായി ചിന്തിച്ചശേഷം മാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കുക. കരിയറിന്റെ കാര്യത്തില്‍ ഈ സമയത്ത് മേലധികാരികളുടെ അപ്രിതി ഉണ്ടായേക്കാം. ചൊവ്വയുടെ ദോഷഫലം കാരണം നിങ്ങളുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ കണ്ടേക്കാം. ഈ സമയത്ത് കഠിനമായ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടാന്‍ ശ്രമിക്കുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആറാം ഭാവാധിപനാണ് ചൊവ്വ. മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കാരണം ഈ സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് പ്രണയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയം ആരോഗ്യ പ്രശ്നങ്ങളും നിങ്ങള്‍ കരുതിയിരിക്കുക.

മീനം
മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കാരണം മീനം രാശിയിലെ ആളുകള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് അപകടങ്ങളെ കരുതിയിരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചൊവ്വയുടെ അശുഭഫലം മൂലം നിങ്ങളുടെ കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് വസ്തുവവകകള് വാങ്ങുന്നത് ശുഭകരമല്ല. ഈ കാലയളവ് നിങ്ങള്‍ക്ക് പ്രതികൂലമായിരിക്കും.



Click it and Unblock the Notifications
