Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സുവര്‍ണ്ണ കാലം വരവായി; ജൂലൈയില്‍ ഈ 7 രാശിക്ക് സര്വ്വാഭിവൃദ്ധി, ഭാഗ്യമഴ പെയ്തിറങ്ങും
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജൂലൈ മാസം ആരംഭിക്കുകയായി. ജൂലൈ മാസം ജ്യോതിഷത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനമാണ്. ഈ മാസം മൂന്ന് വലിയ ഗ്രഹങ്ങള്‍ അവയുടെ സ്ഥാനം മാറും. ഗ്രഹങ്ങളുടെ സംക്രമണം 12 രാശികളെ ബാധിക്കും. ചില രാശികള്‍ക്ക് അനുകൂല ഫലവും മറ്റു ചിലര്‍ക്ക് പ്രതികൂല ഫലവും ലഭിക്കും.
ജൂലൈയില്‍ ബുധന്‍, ചൊവ്വ, ശുക്രന് എന്നീ ഗ്രഹങ്ങള്‍ അവയുടെ രാശി മാറുന്നുണ്ട്. അതിനാല്‍, ജൂലൈ മാസം ചില രാശിക്കാര്‍ക്ക് സുവര്‍ണ്ണ കാലഘട്ടമായിരിക്കും. ഈ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം കാരണം ജൂലൈ മാസത്തില്‍ ഭാഗ്യം തെളിയുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചൊവ്വ സംക്രമണം
മാസത്തിന്റെ തുടക്കത്തില്‍ത്തന്നെ അതായത് ജൂലൈ ഒന്നിന് ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ധൈര്യം, ധീരത, സ്വത്ത്, വിവാഹം എന്നിവയുടെ അധിപനാണ് ചൊവ്വ.
ബുധന്‍ സംക്രമണം
ജൂലൈ എട്ടിന് ബുധന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഈ ഗ്രഹസംക്രമണ സമയത്ത്, സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് ബുധാദിത്യരാജയോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാര്‍ക്കും സമ്പത്ത് നല്‍കും.
ശുക്ര സംക്രമണം
സമ്പത്തിന്റെ അധിപനായ ശുക്രന് ജൂലൈ 7 ന് സൂര്യന്റെ രാശിയായ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ശുക്രന് ഇപ്പോള്‍ കര്‍ക്കടകത്തിലാണ്. ശുക്രന്റെ സംക്രമണം മൂലം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭൗതിക സുഖം ലഭിക്കും.

മേടം
ജൂലൈ മാസം മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ഈ മാസം നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടമുണ്ടാകും.
ഇടവം
ജൂലൈ മാസത്തില്‍, ഇടവം രാശിക്കാര്‍ക്ക് പുതിയ സ്വത്തും വാഹനവും സമ്പാദിക്കാനുള്ള സുവര്‍ണ്ണാവസരമുണ്ടാകും. ജോലിയില്‍ പുതിയ ചുമതലകള്‍ വന്നുചേരും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. മൊത്തത്തില്‍, ഈ കാലഘട്ടം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കുന്ന സമയമായിരിക്കും.
കര്‍ക്കിടകം
ജൂലൈ മാസം കര്‍ക്കടക രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കുന്ന മാസമാണ്. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ഇതുവരെ ചെയ്ത നിങ്ങളുടെ കഠിനാധ്വാനങ്ങളെല്ലാം ഈ സമയം ഫലം കാണും.
കന്നി
ജൂലൈ മാസം കന്നിരാശിക്കാര്‍ക്ക് സാമ്പത്തികമായി ഭാഗ്യം നല്‍കും. എന്നാല്‍ നിങ്ങള്‍ ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിക്ഷേപങ്ങള്‍ ലാഭകരമായ നേട്ടം സമ്മാനിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ജൂലൈ മാസം വളരെയേറെ ഫലദായകമായിരിക്കും. വരുമാനത്തിന്റെ പല വഴികളും നിങ്ങള്‍ക്കായി തുറക്കും. എല്ലാ പ്രവൃത്തികള്‍ക്കും ഭാഗ്യം പിന്തുണ നല്‍കും. ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. പുതിയ നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും.
കുംഭം
ബിസിനസ്സുകാര്‍ക്ക് ജൂലൈ മാസം വളരെ അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം വരും. മാധ്യമ മേഖലയിലെ ആളുകള്‍ക്ക് ജൂലൈ മാസം ഏറ്റവും പ്രയോജനകരമായിരിക്കും. അവിവാഹിതരുടെ ജീവിതത്തില്‍ പ്രണയം കടന്നുവരും. ദാമ്പത്യജീവിതത്തില്‍ ഇണയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
മീനം
ജൂലൈ മാസം മീനരാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പല സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. ജോലി അന്തരീക്ഷം മികച്ചതായിരിക്കും. വിദേശത്ത് ജോലിക്ക് അവസരം ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.



Click it and Unblock the Notifications

