Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
സൂര്യഗ്രഹണ സമയത്ത് വരും പരിവര്‍ത്തന യോഗം; 5 രാശിക്ക് ദോഷഫലവും പണനഷ്ടവും
ഏപ്രില്‍ 20ന് സൂര്യഗ്രഹണമാണ്. ഇത്തവണ ഗ്രഹങ്ങളുടെ വിചിത്രമായ സംയോജനമാണ് ഈ സമയം സംഭവിക്കുന്നത്. സൂര്യഗ്രഹണ സമയത്ത് സൂര്യന് രാഹുവിനും ബുധനുമൊപ്പം അതിന്റെ ഉന്നത രാശിയായ മേടത്തിലായിരിക്കും. അതേസമയം ചൊവ്വ ബുധന്റെ രാശിയായ മിഥുനത്തില് സംക്രമണം നടത്തും. ജ്യോതിഷത്തില്‍ ചൊവ്വയെ മേടരാശിയുടെ അധിപനായും ബുധനെ മിഥുന രാശിയുടെ അധിപനായും വിശേഷിപ്പിക്കാറുണ്ട്.
ചൊവ്വ മിഥുനരാശിയിലും ബുധന്‍ മേടരാശിയിലും നില്ക്കുന്നതിനാല് ഈ സമയം പരിവര്‍ത്തന യോഗമാണ് രൂപപ്പെടുന്നത്. അതിനാല്‍ സൂര്യഗ്രഹണം ചില രാശിക്കാരെ ദോഷകരമായി ബാധിക്കും. പരിവര്‍ത്തന യോഗഫലത്താല് കഷ്ടകാലം നേരിടേണ്ടിവരുന്ന 5 രാശിക്കാര്‍ ഇവരാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റം അശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ആരോഗ്യത്തില്‍ കുറവുണ്ടാകും. മനസ്സിന് ഇഷ്ടപ്പെടാത്ത ജോലി ചെയ്യുന്നതിനാല്‍ മാനസികമായ ആശയക്കുഴപ്പം വര്‍ധിക്കും. ജോലി അല്ലെങ്കില്‍ ബിസിനസ്സ് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലി മാറ്റവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ഇപ്പോള്‍ എടുക്കരുത്. പ്രതിവിധിയായി എല്ലാ വ്യാഴാഴ്ചയും നിങ്ങള്‍ ഗോതമ്പ് ദാനം ചെയ്യുക.

ഇടവം
ഇടവം രാശിക്കാരുടെ ജീവിതത്തില്‍ ഈ അശുഭകരമായ യോഗം കാരണം തൊഴില്‍പരമായും കുടുംബപരമായും വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജീവിതത്തില്‍ ഒരേ സമയം പല പ്രശ്നങ്ങളും വന്നേക്കാം. സ്വഭാവത്തില്‍ കോപം വര്‍ദ്ധിക്കും. മറ്റുള്ളവരുമായി തര്‍ക്കമുണ്ടാകാം. നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. അനാവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനായി ധാരാളം പണം ചിലവഴിക്കും. ഈ സമയത്ത് പണം കടം വാങ്ങേണ്ടി വന്നേക്കാം. പ്രതിവിധിയായി എല്ലാ ഞായറാഴ്ചയും ഒരു പാവപ്പെട്ട വ്യക്തിക്ക് ഭക്ഷണം നല്‍കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെയും ബുധന്റെയും സംക്രമണം മൂലം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയം ശുഭകരമായിരിക്കില്ല. നിങ്ങളുടെ കുടുംബത്തില്‍ ചില കാര്യങ്ങളില്‍ പിരിമുറുക്കം വര്‍ദ്ധിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ലാഭം പ്രതീക്ഷിച്ചിരുന്നിടത്ത് നിന്ന് വിപരീത ഫലങ്ങള്‍ ലഭിക്കുന്നതിനാല്‍ മനസ്സില്‍ അസന്തുഷ്ടി വര്‍ദ്ധിക്കും. പ്രതിവിധിയായി എല്ലാ ചൊവ്വാഴ്ചയും ഹനുമാന് ക്ഷേത്രത്തില്‍ പോയി ബൂന്തി ലഡു സമര്‍പ്പിക്കുക.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ അശുഭകരമായ യോഗത്തിന്റെ ഫലങ്ങള്‍ കാരണം നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കുടുംബത്തിലെ ഒരാളുടെ ആരോഗ്യം ക്ഷയിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. പണത്തിന്റെ അഭാവം മൂലം ചില ജോലികളില്‍ തടസ്സം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം ഒരു പരിധിവരെ വഷളായേക്കാം. പല കാര്യങ്ങളിലും നിങ്ങള്‍ രണ്ടുപേരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് ഒരു സമ്പാദ്യവും ഉണ്ടാക്കാന്‍ കഴിയില്ല. കുട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ജോലിയില്‍ അശുഭകരമായ ഫലങ്ങള്‍ വരുന്നതിനാല്‍ മനസ്സില്‍ നിരാശ അനുഭവപ്പെടാം.

മകരം
മകരം രാശിക്കാര്‍ക്ക് ഈ അശുഭകരമായ യോഗ കാരണം ജോലിയിലും ബിസിനസ്സിലും പെട്ടെന്ന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മേലുദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മാതാവിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. വീട്ടില്‍ തുടര്‍ച്ചയായി കലഹങ്ങളും ഉണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ചില സാമ്പത്തിക പ്രശ്നം നേരിടേണ്ടിവന്നേക്കാം. പ്രതിവിധിയായി എല്ലാ ചൊവ്വാഴ്ചയും ബജ്രംഗ്ബലിയെ ആരാധിക്കുക.
ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം



Click it and Unblock the Notifications

