Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ഒക്ടോബര്‍ 30 മുതല്‍ ഭാഗ്യം തെളിയും, എന്തിലും ഏതിലും വിജയം മാത്രം; 5 രാശിക്ക് ഇരട്ടിനേട്ടം
ജ്യോതിഷപ്രകാരം ഗ്രഹചനങ്ങളും സംയോഗങ്ങളും ചില ശുഭ, അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. അത്തരത്തില്‍ ചൊവ്വയും കേതുവും ചേര്‍ന്ന് ഒരു അസുഭസംയോഗം രൂപപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ അന്തിമ കാലമാണ്. തുലാം രാശിയിലെ ചൊവ്വയുടെയും കേതുവിന്റെയും അശുഭകരമായ സംയോഗം ദീപാവലിക്ക് മുമ്പ് ഒക്ടോബര്‍ 30 ന് അവസാനിക്കും. കേതുവിന്റെ രാശി മാറുന്നതോടെ തുലാം രാശിയില്‍ അതിന്റെ സ്വാധീനം അവസാനിക്കും. കേതു കന്നിരാശിയില്‍ പ്രവേശിക്കും.
ഇതുമൂലം തുലാം രാശിയില്‍ രൂപപ്പെട്ട കേതുവും ചൊവ്വയും ചേര്‍ന്നുള്ള അശുഭകരമായ സംയോജനം അവസാനിക്കുന്നതായിരിക്കും. അതിനാല്‍, ജ്യോതിഷപ്രകാരം ഇത്തവണത്തെ ദീപാവലിയില്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ വച്ചടി കയറ്റമായിരിക്കും ഇനി ഉണ്ടാകുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ചൊവ്വയും കേതുവും കൂടിച്ചേരുന്നത് അവസാനിക്കുന്നതിനാല്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍ സംബന്ധമായ പുതിയ അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് മെച്ചപ്പെടും. പണനിക്ഷേപവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ ആസൂത്രണങ്ങള്‍ വിജയം കാണും. നിങ്ങളുടെ സംസാരരീതിയാല്‍ ആളുകളെ ആകര്‍ഷിക്കാനാകും. മീഡിയ മാര്‍ക്കറ്റിംഗിലും സമാനമായ പുതിയ ബിസിനസ്സുകളിലും ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ സമയം മികച്ചതായിരിക്കും, നിങ്ങള്‍ക്ക് പുതിയ നേട്ടങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര പോകാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
ഇടവം
കേതുവിന്റെയും ചൊവ്വയുടെയും സംയോഗത്തിന്റെ അശുഭപ്രഭാവം അവസാനിച്ച ശേഷം ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജിയുടെ അളവ് വര്‍ദ്ധിക്കുന്നതായി കാണും. ഏറെ നാളായി മുടങ്ങിക്കിടന്ന പണികള്‍ ഈ സമയത്ത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ വിജയം കാണും. നിങ്ങള്‍ ആഗ്രഹിച്ച വിജയം കൈവരിക്കും. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക, അല്ലാത്തപക്ഷം ഭാവിയില്‍ നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം നേരിടേണ്ടി വന്നേക്കാം.
മിഥുനം
കേതുവിന്റെയും ചൊവ്വയുടെയും സംയോജനം അവസാനിച്ചതിന് ശേഷം മിഥുനം രാശിക്കാരുടെ കരിയറില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. ഇതുവരെ സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞിരുന്നവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുകയും നിങ്ങളുടെ നിക്ഷേപത്തിന് ആനുപാതികമായി നിങ്ങള്‍ക്ക് ലാഭം ലഭിക്കുകയും ചെയ്യും. പണം സമ്പാദിക്കുന്നതിനൊപ്പം അത് ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടമുണ്ടാകും. നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇത് നിങ്ങള്‍ക്ക് ഒരു നല്ല സമയമായിരിക്കും. നിങ്ങള്‍ക്ക് മികച്ച ലാഭം ലഭിച്ചേക്കാം.
തുലാം
ചൊവ്വയുടെയും കേതുവിന്റെയും അശുഭകരമായ സംയോഗം അവസാനിക്കുന്നതോടെ, തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മികച്ച ഫലങ്ങള്‍ ലഭിച്ചുതുടങ്ങും. ഏറെ നാളായി ജോലി മാറാന്‍ ശ്രമിച്ചിരുന്നവര്‍ക്ക് മറ്റൊരു സ്ഥാപനത്തില്‍ നിന്ന് ഈ സമയം നല്ല ഓഫര്‍ ലഭിച്ചേക്കാം. ബിസിനസ്സില്‍ വിജയത്തിന്റെ പുതിയ വഴികള്‍ നിങ്ങള്‍ക്കായി തുറന്നേക്കാം. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങളും ജീവിതത്തില്‍ പുരോഗതിയും ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് അല്‍പ്പം അസ്ഥിരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വൃശ്ചികം
ചൊവ്വയുടെയും കേതുവിന്റെയും അശുഭകരമായ സംയോഗം അവസാനിക്കുന്നതോടെ, വൃശ്ചിക രാശിക്കാര്‍ക്ക് തൊഴില്‍പരമായി മികച്ച അവസരങ്ങള്‍ ലഭിച്ചുടുടങ്ങും. ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് വലിയ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍, ക്രമേണ നിങ്ങളുടെ സ്ഥിതി മെച്ചപ്പെടുകയും നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തില്‍ സമാധാനം ഉണ്ടാകും. എല്ലാവരുമായുള്ള ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. കുടുംബത്തിന് സുഖസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിജയിക്കും. ഭാവിയിലേക്കായി പണം ലാഭിക്കാനും നിങ്ങള്‍ക്ക് കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











