Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍; 12 രാശിക്കും ജനുവരി 13 മുതല്‍ ജീവിതത്തില്‍ മാറ്റങ്ങളുടെ കാലം
എല്ലാ ഗ്രഹങ്ങളിലും വച്ച് ചൊവ്വ ഗ്രഹം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തില്‍ ഉത്സാഹം, ധൈര്യം, ശക്തി, ഊര്‍ജ്ജം, ഭൂമി, വിവാഹം എന്നിവയുടെ ഘടകമായി ചൊവ്വയെ കണക്കാക്കപ്പെടുന്നു. പഞ്ചാഗം അനുസരിച്ച് ജനുവരി 13 വെള്ളിയാഴ്ച ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ ചലിച്ചുതുടങ്ങും. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തെ ശുഭമോ അശുഭകരമോ ആയി ബാധിക്കും. ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങുന്നതോടെ 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ ഈ സംക്രമണം വളരെ ശുഭകരമായിരിക്കും. അടുത്ത ഒരു മാസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ സഫലമാകും. ബിസിനസുകാര്‍ക്ക് പുതിയ പ്രോജക്റ്റ് ആരംഭിക്കാന്‍ സമയം വളരെ നല്ലതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലഘട്ടം അനുകൂലമായിരിക്കും. ഏതെങ്കിലും മത്സര പരീക്ഷ എഴുതുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് നല്ല ഫലം ലഭിക്കും.

ഇടവം
ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ സഫലമാകും. സുഹൃത്തുക്കളോടൊപ്പം ദൂരയാത്ര പോകാനും അവസരങ്ങളുണ്ടാകും. ബിസിനസ്സില്‍ ചില സുപ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ സമയം അനുകൂലമാണ്. ഈ സമയം നിങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്ക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഉത്സാഹം വര്‍ദ്ധിക്കും. കുടുംബജീവിതം മികച്ചതായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കും. നല്ല ഉറക്കം ലഭിക്കുകയും മാനസിക സമാധാനവും ലഭിക്കുകയും ചെയ്യും. ബിസിനസ്സിലും ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ ബുദ്ധിയും കാര്യക്ഷമതയും പ്രയോഗിച്ച് നിങ്ങള്‍ പുരോഗതി പ്രാപിക്കും. എന്തെങ്കിലും കടങ്ങള്‍ വീട്ടാനാകും. വീടോ സ്ഥലമോ വാങ്ങാന്‍ വായ്പയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വിജയം ലഭിക്കും.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാരുടെ പതിനൊന്നാം ഭാവത്തില്‍ ചൊവ്വ സംക്രമിക്കാന്‍ പോകുന്നു. പണത്തിന്റെയും ലാഭത്തിന്റെയും ഭാവമാണ് ഇത്. ഈ സമയത്ത് നിങ്ങള്‍ക്ക് പല സ്രോതസ്സുകളില്‍ നിന്നും പണം സമ്പാദിക്കാന്‍ കഴിയും. ബിസിനസ്സിലെ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ചിങ്ങം
ഇടവം രാശിയിലെ ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും. ബിസിനസ്സില്‍ നിങ്ങളുടെ ലാഭം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യും. നല്ല നേട്ടങ്ങള്‍ ലഭിക്കും. പുതിയ ഓര്‍ഡറിനോ ടെന്‍ഡറിനോ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം വളരെ അനുകൂലമായിരിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് സഹകരണം ലഭിക്കും. ഭാഗ്യത്തിന്റെ സഹായത്താല്‍ നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തന രംഗത്ത് മുന്നേറാന്‍ അവസരം ലഭിക്കും. യാത്രയ്ക്കോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനോ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള താല്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാനുള്ള അവസരം ലഭിക്കും. ഇരുമ്പ്, ലോഹം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭം മികച്ചതായിരിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് അനിശ്ചിതത്വങ്ങളില്‍ നിന്നും പെട്ടെന്നുള്ള പ്രശ്നങ്ങളില്‍ നിന്നും അല്‍പ്പം ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍ പണവും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച പ്രശ്നങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മോചിതരായേക്കില്ല. രണ്ടാമത്തെ വീടിന്റെ ചൊവ്വയുടെ ഭാവം നിങ്ങളെ ആശയവിനിമയത്തില്‍ മികച്ചതാക്കും. എന്നാല്‍ നിങ്ങളുടെ സംസാരവും മറ്റുള്ളവരോടുള്ള ഇടപെടലും ശ്രദ്ധിക്കണം. പ്രത്യേകിച്ചും മേലധികാരികളോടും മുതിര്‍ന്നവരോടും ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ജനുവരി 13 മുതല്‍ സമയം ശുഭകരവും ഫലദായകവുമാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് വിപുലീകരണത്തിനായി പദ്ധതികള്‍ തയ്യാറാക്കിയാല്‍ അത് വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് വിജയം ലഭിക്കും. ചൊവ്വയുടെ ഈ സംക്രമണം സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് ഗുണം ചെയ്യും. കുടുംബ ജീവിതത്തില്‍, നിങ്ങളുടെ ഇണയുമായുള്ള ബന്ധം മികച്ചതായിരിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് അടുത്ത ഒരു മാസത്തേക്ക് ചൊവ്വയുടെ ഇടവം രാശി സംക്രമണത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ എന്ത് നിക്ഷേപം നടത്തിയാലും, അതെല്ലാം നിങ്ങള്‍ക്ക് വളരെ ഫലപ്രദമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ വളരെ ആവേശഭത്തോടെ മുന്നോട്ടുവരും. നിങ്ങളുടെ മനോവീര്യം വര്‍ദ്ധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും. കല, മാനേജ്മെന്റ്, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടം ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കും. ഇതോടൊപ്പം, ബിസിനസ്സില്‍ സാമ്പത്തിക നേട്ടത്തിനുള്ള പ്രത്യേക അവസരവും ഉണ്ടാകും. ഈ സമയം ബിസിനസ്സുകാര്‍ക്കും പ്രയോജനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മികച്ചതായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനമാനങ്ങളും പ്രത്യേക അംഗീകാരവും ലഭിക്കും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഇതിന് മുന്‍കൂട്ടി തയ്യാറായിരിക്കുക. റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ വാഹന ഇടപാടുകള്‍ക്ക് സയമം പ്രയോജനകരമാണെന്ന് തെളിയും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും.

മീനം
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം അനുകൂലവും ഫലദായകവുമായിരിക്കും. നിങ്ങളുടെ വ്യക്തിത്വത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ കാണും. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം ഉണ്ടാകും. ഇത് മാത്രമല്ല, ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ വിജയം നേടാന്‍ കഴിയും. പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. കുടുംബ ജീവിതത്തില്‍, മാതാപിതാക്കളുമായുള്ള ബന്ധം മികച്ചതായിരിക്കും. ജീവിത പങ്കാളിയുമായും ബന്ധം മെച്ചപ്പെടും.



Click it and Unblock the Notifications