Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചൊവ്വ-രാഹു സംയോഗം, അംഗാരക യോഗത്തിന്റെ ഫലം പ്രവചനാതീതം; ജാതകത്തിലെ പ്രതിഫലനം
ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ചൊവ്വ. ഈ ഗ്രഹം ഊര്‍ജ്ജം, പ്രവര്‍ത്തനം, സഹിഷ്ണുത, ധൈര്യം, ഇച്ഛാശക്തി, ആത്മനിയന്ത്രണം, ആത്മവിശ്വാസം തുടങ്ങിയ ജീവിതത്തിന്റെ സുപ്രധാന വശങ്ങളെ പ്രതിനിധീകരിക്കുന്നു. ജാതകത്തില്‍ ചൊവ്വ അനുകൂലമായി നില്ക്കുമ്പോള് അത് ഒരു വ്യക്തിക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. എന്നിരുന്നാലും ചൊവ്വ രാഹുവുമായി ഒരു ദോഷകരമായ സംയോജനം ഉണ്ടാക്കുമ്പോള്‍ അത് പ്രതികൂല സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. ഈ ജ്യോതിഷ സംയോജനത്തെ അംഗാരക യോഗം എന്ന് വിളിക്കുന്നു.
ജീവിതത്തിന്റെ വിവിധ വശങ്ങളില് ഈ യോഗ എങ്ങനെയാണ് വ്യക്തികളെ സ്വാധീനിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അംഗാരക യോഗത്തിന്റെ സ്വാധീനം അത് സംഭവിക്കുന്ന വീടിന്റെയും ജാതകത്തിലെ മൊത്തത്തിലുള്ള ഗ്രഹ വിന്യാസത്തെയും അടിസ്ഥാനമാക്കി ഗണ്യമായി വ്യത്യാസപ്പെടുന്നു. ചില മേഖലകളില്‍ ഇത് ശ്രദ്ധേയമായ വിജയത്തിലേക്ക് നയിക്കുമെങ്കിലും, അത് ചിലര്‍ക്ക് വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും കൊണ്ടുവരുന്നു. ജാതകത്തിലെ ഓരോ ഭവനത്തിലും അംഗാരക യോഗത്തിന്റെ സ്വാധീനം എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം.

ആദ്യ ഭവനം
ലഗ്ന ഭാവം എന്നറിയപ്പെടുന്ന ആദ്യ ഭാവത്തില്‍ അംഗാരക യോഗത്തിന്റെ സാന്നിധ്യം ഏറ്റവും അപകടകരമാണ്. ഈ വിന്യാസമുള്ള വ്യക്തികള്‍ പലപ്പോഴും ദഹനപ്രശ്നങ്ങള്‍, ശാരീരികമായ ബുദ്ധിമുട്ടുകള്‍ എന്നിവയുമായി പൊരുതേണ്ടിവരുന്നു. ഇത്തരം വ്യക്തികള്‍ അസ്ഥിരമായ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
രണ്ടാം ഭവനം
രണ്ടാം ഭാവത്തില്‍ ഈ യോഗം സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കുന്നു. ഇത് ഒരാളുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു.
മൂന്നാം ഭവനം
മൂന്നാം ഭാവത്തില്‍ അംഗാരക യോഗം സഹോദരങ്ങളുമായുള്ള ബന്ധം വഷളാക്കുന്നു. അത്തരം വ്യക്തികള്‍ വിജയത്തിനായി എന്ത് ദോഷപ്രവൃത്തികളും ചെയ്യുന്നു. എന്നാല്‍ മൂന്നാം ഭാവത്തിലെ അംഗാരക യോഗം ഒരു വ്യക്തിയെ പലപ്പോഴും വിജയകരമായ കായികതാരങ്ങളെയോ ഡോക്ടര്‍മാരെയോ സൈനികരെയോ സൃഷ്ടിക്കുകയും ചെയ്യുന്നു.
നാലാമത്തെ ഭവനം
നാലാം ഭാവത്തില്‍ അംഗാരാക യോഗമുള്ളവര്‍ക്ക് ഇത് മാതൃക്ലേശം വരുത്തുകയും പലപ്പോഴും നിയമപരമായ തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മാതാവിന് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ എളുപ്പത്തില്‍ ഉടലെടുക്കുന്നു.

അഞ്ചാമത്തെ ഭവനം
അഞ്ചാം ഭാവത്തില്‍ അംഗാരകയോഗം ദമ്പതികള്‍ക്ക് സന്താനങ്ങളെ ലഭിക്കുന്നതില്‍ കഷ്ടപ്പെടുത്തും. എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍, ഈ യോഗം ചൂതാട്ടം പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരാന്‍ സഹായിക്കും.
ആറാം ഭവനം
ആറാം ഭാവത്തിലെ അംഗാരക യോഗം കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും കരിയറിലെ പുരോഗതിക്ക് ഈ യോഗ ഫലം നല്കുന്നു. മൊത്തത്തിലുള്ള ഗ്രഹ വിന്യാസത്തെ ആശ്രയിച്ച് ഒരു വ്യക്തിക്ക് സൈന്യം, പോലീസ് സേന, അല്ലെങ്കില്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്താന്‍ കഴിയും.
ഏഴാം ഭവനം
ഏഴാം ഭാവത്തില്‍ അംഗാരക്യോഗം ദാമ്പത്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അത് വിവാഹേതര ബന്ധങ്ങള്‍, വൈധവ്യം, അല്ലെങ്കില്‍ വിവാഹമോചനം എന്നിവയ്ക്ക് കാരണമാകാം. ഈ ഭാവത്തിലെ അംഗാരകയോഗം പലപ്പോഴും വൈവാഹിക ജീവിതത്തില്‍ തര്‍ക്കങ്ങളും നിയമ തര്‍ക്കങ്ങളും കൊണ്ടുവരുന്നു.
എട്ടാം ഭവനം
എട്ടാം ഭാവത്തിലെ അംഗാരക യോഗ വ്യക്തികള്‍ക്ക് പൂര്‍വ്വിക സ്വത്ത് ലഭിക്കാന്‍ സഹായിക്കും. എന്നാല്‍ ഈ യോഗം നിയമയുദ്ധങ്ങള്‍, അപകടങ്ങള്‍, റോഡ് അപകടങ്ങള്‍ എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഒന്‍പതാം ഭവനം
ഒന്‍പതാം ഭാവത്തില്‍ അംഗാരക യോഗം വ്യക്തികളെ അന്ധവിശ്വാസങ്ങള്‍, കര്‍ക്കശമായ വിശ്വാസങ്ങള്‍, നിഗൂഢവിദ്യകളോടുള്ള ആഭിമുഖ്യം എന്നിവയിലേക്ക് ചായ്വ് ഉള്ളവരാക്കുന്നു. എന്നിരുന്നാലും, ഈ കോമ്പിനേഷന്‍ അനുകൂലമായ രാശിയില്‍ സംഭവിക്കുകയാണെങ്കില്‍ അത് ഒരാളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും.
പത്താം ഭവനം
പത്താം ഭാവത്തില്‍ അംഗാരക യോഗ വ്യക്തികളെ അവരുടെ കരിയറില്‍ മികവ് പുലര്‍ത്താന്‍ പ്രാപ്തരാക്കുന്നു. കഠിനാധ്വാനികളായ ഈ വ്യക്തികള്‍ പലപ്പോഴും വലിയ ഉയരങ്ങളില്‍ എത്തുകയും ശ്രദ്ധേയമായ വിജയം നേടുകയും ചെയ്യുന്നു.
പതിനൊന്നാം ഭവനം
പതിനൊന്നാം ഭാവത്തില്‍ അംഗാരക യോഗം വ്യക്തികളെ സത്യസന്ധമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പത്ത് സമ്പാദിക്കാന്‍ പ്രേരിപ്പിക്കുന്നു. അത്തരം വ്യക്തികള്‍ പലപ്പോഴും അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, എന്നിട്ടും അവര്‍ ഗണ്യമായ സമ്പത്ത് ശേഖരിക്കുന്നു
പന്ത്രണ്ടാം ഭവനം
പന്ത്രണ്ടാം ഭാവത്തില്‍ അംഗാരക യോഗം വിദേശവ്യാപാരം മുഖേനയുള്ള നേട്ടങ്ങള്‍ അനുകൂലമാക്കുന്നു. എന്നിരുന്നാലും,ഇത് ഒരാളുടെ സ്വഭാവത്തെ ദുഷിപ്പിക്കാനുള്ള സാധ്യതയും വഹിക്കുന്നു.



Click it and Unblock the Notifications

