Latest Updates
-
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ്
ഭാഗ്യവര്‍ഷം ചൊവ്വയുടെ ചൊവ്വ അസ്തമയം, പുതുവര്‍ഷം വരെ ഉയര്‍ച്ചയുടെ നാളുകള്‍ ഈ രാശിക്കാര്‍ക്ക്
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ നിശ്ചിത സമയ ഇടവേളകളില്‍ അസ്തമിക്കുകയും ഉദിക്കുകയും ചെയ്യുന്നു. അതിന്റെ ആഘാതം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും പതിക്കുന്നു. ജ്യോതിഷത്തില്‍ ധൈര്യത്തിന്റെയും വീര്യത്തിന്റെയും ഘടകവും ഗ്രഹങ്ങളുടെ അധിപനുമാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ സെപ്റ്റംബര്‍ 15ന് കന്നിരാശിയില്‍ അസ്തമിച്ചുകഴിഞ്ഞു.
ഏകദേശം 116 ദിവസം ചൊവ്വ അസ്തയാവസ്ഥയിലായിരിക്കും. 2024 ജനുവരി 23നായിരിക്കും ചൊവ്വ ഉദയം ചെയ്യുക. ചൊവ്വയുടെ അസ്തമയം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിധത്തില്‍ ബാധിക്കും. ചൊവ്വയുടെ അസ്തമയം ഭാഗ്യം നല്കുന്ന രണ്ട് രാശിക്കാരുണ്ട്. അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ അസ്തമയം മൂലം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനാകും. കഠിനാധ്വാനത്തിന്റെ പൂര്‍ണമായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കാരണം എല്ലാവരും നിങ്ങളെ പ്രശംസിക്കും. മെച്ചപ്പെട്ട ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ സമയം വിജയം നേടാന്‍ കഴിയും. വിദേശത്ത് ജോലി ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമാകാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഈ സമയം വിജയം നേടാനുള്ള മുഴുവന്‍ സാധ്യതകളും ഉണ്ട്. നല്ല ഫലം ലഭിക്കാന്‍ ശിവനെ ആരാധിക്കുന്നത് തുടരുക.
മീനം
മീനം രാശിയിലുള്ള ആളുകള്‍ക്ക് ചൊവ്വയുടെ അസ്തമനം ഗുണം ചെയ്യും. ബിസിനസ്സില്‍ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ എതിരാളികളോട് മത്സരിച്ച് വിജയം നേടാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഈ സമയം മെച്ചപ്പെടും. ഈ സമയം ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. എന്നാല്‍ ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത വേണം.
ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
തുലാം
ചൊവ്വയുടെ അസ്തമനം നിങ്ങള്‍ക്ക് ദോഷകരമാണെന്ന് തെളിയും. കാരണം ചൊവ്വ സമ്പത്തിന്റെ ഘടകവും നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവവുമാണ്. അതിനാല്‍, ഈ സമയത്ത് പണം എവിടെയെങ്കിലും കുടുങ്ങിയേക്കാം. ഉണ്ടായിരുന്ന പണത്തിന്റെ ഒഴുക്ക് കുറയും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഈ സമയം നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിയേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവും മോശമായേക്കാം. നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സൂര്യന്റെയും ചൊവ്വയുടെയും സംഗമം നടക്കുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അനാവശ്യ ചെലവുകള്‍ ഉണ്ടായേക്കാം.
വൃശ്ചികം
ചൊവ്വയുടെ അസ്തമയം നിങ്ങള്‍ക്ക് പ്രതികൂലമായേക്കാം. കാരണം നിങ്ങളുടെ വരുമാന ഭവനത്തില്‍ ചൊവ്വ അസ്തമിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ വരുമാനത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ ജോലികള്‍ തുടങ്ങുന്നതും ഒഴിവാക്കുക. നിങ്ങള്‍ ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും പണം നിക്ഷേപിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഈ സമയം സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് ഫലങ്ങള്‍ മിതമായിരിക്കും.
കുംഭം
കന്നി രാശിയില്‍ ചൊവ്വ നില്‍ക്കുന്നത് കുംഭ രാശിക്കാര്‍ക്ക് ദോഷകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തിലാണ് ചൊവ്വയുടെയും സൂര്യന്റെയും സംയോഗം നടക്കുന്നത്. അതിനാല്‍, ഈ സമയത്ത് ആരോഗ്യം മോശമായേക്കാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മോശമായി തുടരും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ പിരിമുറുക്കം ഉണ്ടാകാം. കൂടാതെ, ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് പുതിയ ജോലികളൊന്നും ആരംഭിക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
