For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mars Combust : ചൊവ്വയുടെ പരിവര്‍ത്തന മാറ്റം; നവംബര്‍ വരെ 6 രാശിക്കാര്‍ക്ക് ജാഗ്രത വേണം

|

ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് ചൊവ്വ. ഒരു വ്യക്തിയുടെ ജാതകത്തില്‍ വളരെപെട്ടെന്ന് നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ള ഗ്രഹമാണിത്. ഓഗസ്റ്റ് 17 മുതല്‍ നവംബര്‍ 29 വരെ ചൊവ്വയുടെ പരിക്രമണത്തില്‍ ഒരു മാറ്റമുണ്ടാകും. ഈ കാലയളവില്‍ ചൊവ്വ അസ്തമിക്കും. സംക്രമണ സമയത്ത്, ഒരു ഗ്രഹം സൂര്യനു സമീപം കടന്നുപോകുമ്പോള്‍, അത് സൂര്യന്റെ സ്വാധീനത്താല്‍ അസ്തമിക്കുന്നു. അതുപോലെ, ചൊവ്വ സംക്രമിക്കുകയും സൂര്യന് സമീപം വരുമ്പോള്‍ അത് അസ്തമിക്കുകയും ചെയ്യുന്നു.

Most read: രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യംMost read: രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യം

സെപ്തംബര്‍ 6 ന് ചിങ്ങം രാശിയില്‍ നിന്ന് പുറപ്പെട്ട ശേഷം ചൊവ്വ കന്നിരാശിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 22 ന് അത് തുലാം രാശിയിലേക്കും നീങ്ങും. ജ്യോതിഷപ്രകാരം ചൊവ്വയെ ഗ്രഹങ്ങളുടെ കമാന്‍ഡറായും ധൈര്യത്തിന്റെയും ശക്തിയുടെയും കാരണക്കാരനായ ഗ്രഹമായും കണക്കാക്കപ്പെടുന്നു, അതിനാല്‍ ഈ അസ്തമന കാലം നിരവധി ആളുകളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. പല ആളുകളുടെ നേതൃത്വ ശേഷിയെയും ഇത് മോശമായി ബാധിക്കും. ഈ കാലയളവില്‍ നിരവധി ആളുകള്‍ക്ക് ചില പ്രതികൂല സംഭവങ്ങളും സംഭവിക്കാം. ചൊവ്വയുടെ ഈ മാറ്റത്താല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട 6 രാശിക്കാരുണ്ട്. അവ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

മേടം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

മേടം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

മേടം രാശിയെ ഭരിക്കുന്ന ഗ്രഹമാണ് ചൊവ്വ. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ കാഴ്ചപ്പാട് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായേക്കാം. ഇതോടൊപ്പം നിങ്ങളുടെ ആത്മശക്തിയും ദുര്‍ബലമാകും. ഉന്നത പദവികള്‍ വഹിക്കുന്നവരുടെ നേതൃത്വ ശേഷിയും ഈ കാലയളവില്‍ ചോദ്യം ചെയ്യപ്പെടാം. ഏതെങ്കിലും വലിയ തീരുമാനമെടുക്കുന്നതിന് മുമ്പ്, ഈ രാശിചക്രത്തിലെ ആളുകള്‍ വീട്ടിലെ മുതിര്‍ന്നവരുമായി കൂടിയാലോചിക്കണം. ഈ കാലയളവില്‍ പ്രതിവിധിയായി നിങ്ങള്‍ ഹനുമാന്‍ സ്വാമിയെ ആരാധിക്കണം. അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്‍കും.

ചിങ്ങം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

ചിങ്ങം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

നിലവില്‍, ചൊവ്വ ചിങ്ങം രാശിയിലായിരിക്കും. എന്നാല്‍, ഓഗസ്റ്റ് 17 മുതല്‍ ഇത് ശിഥിലമാകുന്ന അവസ്ഥയിലേക്ക് പോകും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം, അതോടൊപ്പം നിങ്ങളുടെ ആത്മവിശ്വാസവും ദുര്‍ബലമാകാം. എന്നാല്‍ നിങ്ങളുടെ രാശിയുടെ അധിപനായ സൂര്യനും ഈ സമയത്ത് ചിങ്ങം രാശിയില്‍ ഇരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പോലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയും. സൂര്യന്‍ ചിങ്ങം രാശിയില്‍ സ്ഥിതിചെയ്യുന്നതിനാല്‍, ചൊവ്വയുടെ അസ്തമയത്തിന്റെ പ്രതികൂല ഫലം നിങ്ങള്‍ കാണില്ല. ഈ കാലയളവില്‍ നിങ്ങള്‍ ചെമ്പ് ഗ്ലാസില്‍ വെള്ളം കുടിക്കുകയാണെങ്കില്‍, ചൊവ്വ അതിന്റെ ദുര്‍ബലാവസ്ഥയിലാണെങ്കിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.

Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

കന്നി രാശിയില്‍ ചൊവ്വയുടെ സ്വാധീനം

കന്നി രാശിയില്‍ ചൊവ്വയുടെ സ്വാധീനം

ഓഗസ്റ്റ് 17 ന് ചൊവ്വ നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ അസ്തമിക്കും. സെപ്റ്റംബറില്‍ അത് നിങ്ങളുടെ രാശിയില്‍ വരും. ഈ കാലയളവില്‍ നിങ്ങളുടെ ധൈര്യത്തിലും വീര്യത്തിലും കുറവുണ്ടാകാം. ഈ സമയത്ത്, നിങ്ങള്‍ അപകടകരമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സഹിക്കേണ്ടിവരും. ഇടപാട് കാര്യങ്ങളില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കുക. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുന്നവര്‍, ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് പ്രതിവിധിയായി ചുവന്ന നിറമുള്ള രാക്ഷസസൂത്രം നിങ്ങളുടെ കൈയില്‍ കെട്ടുക, അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി കൊണ്ടുവരും.

വൃശ്ചികം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

വൃശ്ചികം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

മേടം രാശിക്കൊപ്പം വൃശ്ചികം രാശിയുടെ കൂടു അധിപനാണ് ചൊവ്വ. അതിനാല്‍, ചൊവ്വയുടെ അസ്തമയ സമയത്ത് നിങ്ങള്‍ക്ക് ജീവിതത്തിലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. അനാവശ്യ ചര്‍ച്ചകളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ പ്രശസ്തി അപകടത്തിലായേക്കാം. ഇതോടൊപ്പം, വൃശ്ചിക രാശിക്കാര്‍ ജോലിസ്ഥലത്തും ജാഗ്രത പാലിക്കണം. ഈ സമയത്ത്, അസംതൃപ്തിയുടെ ഒരു തോന്നല്‍ നിങ്ങളെ വേട്ടയാടും. പ്രതിവിധിയായി ചൊവ്വാഴ്ച ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും.

Most read:സമ്പത്തും ഐശ്വര്യവും നിങ്ങളെ വിട്ടുപോകില്ല; ഈ ഞായറാഴ്ച ഇത് ചെയ്താല്‍Most read:സമ്പത്തും ഐശ്വര്യവും നിങ്ങളെ വിട്ടുപോകില്ല; ഈ ഞായറാഴ്ച ഇത് ചെയ്താല്‍

കുംഭം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

കുംഭം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

ചൊവ്വയുടെ മാറ്റം കാരണം, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ഈ സമയത്ത്, നിങ്ങളുടെ ജീവിതപങ്കാളിയുമായി വഴക്കിടുന്നത് ഒഴിവാക്കണം. കഴിയുന്നത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ പങ്കാളിയുമായി വ്യക്തത പാലിക്കണം. വീട്ടിലെ മുതിര്‍ന്നവരുടെ പാദങ്ങള്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുന്നത് നിങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും.

തുലാം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

തുലാം രാശിയില്‍ ചൊവ്വയുടെ സ്വാധീനം

ചൊവ്വയുടെ അസ്തമയം മൂലം, തുലാം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. രക്ത സംബന്ധമായ അസുഖങ്ങളും പരിക്കേല്‍ക്കുമെന്ന ഭയവും ഉണ്ടാകും. ഈ സമയത്ത്, നിങ്ങള്‍ ഒരു യാത്ര പോകുന്നുവെങ്കില്‍ കൂടുതല്‍ കരുതലെടുക്കേണ്ടതുണ്ട്. അപകട സാധ്യത അടുത്തുള്ള കാലമാണിത്. പ്രതിവിധിയായി ഈ സമയത്ത്, ഹനുമാനെ ആരാധിക്കുക.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

English summary

Mars Combust From 17 August to 29 November : These Zodiac Signs Should Be Very Careful

Mars Combust 2021: Mars Combust From 17 August to 29 November : These Zodiac Signs Should Be Very Careful. Read on to know more.
X
Desktop Bottom Promotion