Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
ശനിയുടെ രാശിയില്‍ ധനശക്തിയോഗം; കഷ്ടകാലത്തില്‍ നിന്ന് കരകയറുന്ന 3 രാശിക്കാര്‍
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി ചേര്‍ന്ന് ശുഭ, അശുഭകരമായ യോഗങ്ങള്‍ ഉണ്ടാക്കുന്നു. ഈ യോഗങ്ങളുടെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും കാണപ്പെടും. ഈ സമയം മകരത്തില്‍ ശുക്രന്റെയും ചൊവ്വയുടെയും സംയോജനം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണുതന്നെ ഈ ഗ്രഹസംയോഗത്താല് ശുഭകരമായ ധനശക്തി യോഗവും രൂപപ്പെടുന്നു.
ധനശക്തിയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കും. ഈ രാശിക്കാരുടെ സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം. ജീവിതത്തില്‍ ഐശ്വര്യഫലങ്ങള്‍ വര്‍ധിക്കും. ധനശക്തിയോഗം ഭാഗ്യം നല്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ധനശക്തി യോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. പ്രണയ ബന്ധങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പ്രമോഷന് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വളരെ സന്തുഷ്ടരായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ പൂര്‍വ്വിക സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും നിറവേറും. നിങ്ങളുടെ ദൈനംദിന വരുമാനവും വര്‍ദ്ധിക്കും.
കന്നി
ധനശക്തി യോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് മാനസിക സമാധാനം ലഭിക്കും. പ്രണയത്തിലും ദാമ്പത്യജീവിതത്തിലും ബന്ധങ്ങള്‍ ശക്തമായി നിലനില്ക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ഈ സമയത്ത് ലഭിക്കും. കാലാകാലങ്ങളില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത പണവും ലഭിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകളും വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വളരെ മികച്ചതായിരിക്കും.
മകരം
ധനശക്തി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ബന്ധത്തിലേക്ക് കാലെടുത്തുവയ്ക്കാനാകും. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമായിരിക്കും. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ നല്ല ഏകോപനം ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനമോ വസ്തുവോ വാങ്ങാനാകും. നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടവും ലഭിക്കും.
ചൊവ്വയും ശുക്രനും
പ്രണയം, പണം, ആകര്‍ഷണം, സൗന്ദര്യം, കല, സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമായാണ് ശുക്രന് അറിയപ്പെടുന്നത്. നിങ്ങള്‍ ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതും ആസ്വദിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ഇത് പ്രതിഫലിപ്പിക്കുന്നു. നിങ്ങള്‍ ജീവിതത്തില്‍ എത്ര നന്നായി വസിക്കുന്നു എന്നതിനെയും ശുക്രന് സ്വാധീനിക്കുന്നു. ഒരാളുടെ ജാതകത്തില്‍ ശുക്രന് പ്രബലനായിരിക്കുമ്പോള്, അവര്‍ സര്‍ഗ്ഗാത്മകവും കലാപരവും സാമ്പത്തികമായി ഭാഗ്യവാനായിരിക്കും.
ജ്യോതിഷത്തില്‍ ചൊവ്വ ഒരു വ്യക്തിയില്‍ ധൈര്യം, ആക്രമണോത്സുകത, അഭിനിവേശം, ഊര്‍ജ്ജം എന്നിവ കാണിക്കുന്നു. ഒരു വ്യക്തിക്ക് ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാനുള്ള കഴിവ് നല്‍കുന്നത് ചൊവ്വയാണ്. ചൊവ്വയുടെ നല്ല സ്ഥാനം ഒരു വ്യക്തിയുടെ വ്യക്തിത്വത്തില്‍ ശക്തമായ സ്വാധീനം ചെലുത്തും. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശക്തമായിരിക്കുമ്പോള്‍, ആ വ്യക്തി ധീരനും ഭയമില്ലാത്തവനുമായി ജീവിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications