Latest Updates
-
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
തലവര തെളിയുന്ന കാലം, 100 വര്‍ഷങ്ങള്‍ക്കുശേഷം അപൂര്‍വ്വ രാജയോഗം; 3 രാശിക്ക് ഇരട്ടിനേട്ടം
ജ്യോതിഷത്തില്‍ പലതരത്തില്‍ രാജയോഗം രൂപീകരിക്കപ്പെടുന്നുണ്ട്. അത്തരം രാജയോഗങ്ങള്‍ കാലാകലങ്ങളില് ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കും. ഇപ്പോള്‍ ചൊവ്വ ചിങ്ങം രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ശുക്രന് ഇതിനകം ചിങ്ങം രാശിയില്‍ ഇരിക്കുന്നുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് ഈ സമയം കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. 100 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ശക്തമായ ഒരു കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്.
മൂന്ന് രാശിക്കാര്‍ക്ക് ഇത് വളരെ ഭാഗ്യം ലഭിക്കുന്ന സമയമായിരിക്കും. ഈ 3 രാശിക്കാര്‍ കൈ വയ്ക്കുന്ന ഏത് ജോലിയിലും അവര്‍ തിളങ്ങും. അതില്‍ വിജയം നേടുമെന്ന് ഉറപ്പാണ്. ഗ്രഹസംക്രമത്തിന്റെ അനുകൂല ഫലമാണ് ഇതിന് കാരണം. ജോലിയ്ക്കൊപ്പം ബിസിനസ്സിലും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ തുടങ്ങുന്നു. ചെറിയ പരിശ്രമത്തിലൂടെ ഇരട്ടി ഫലം ലഭിക്കുന്നു. കേന്ദ്ര ത്രികോണ രാജയോഗത്താല്‍ തലവര മാറുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇത് രാജയോഗ കാലമാണ്. നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന എല്ലാ ജോലികളും ഈ സമയം വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതോടൊപ്പം, പുതിയ ജോലികളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. അല്പം കഠിനാധ്വാനം ചെയ്താല്‍ ഇരട്ടി ഫലം ലഭിക്കും. പുറത്ത് പോയി പഠിക്കാനും വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ സമയം അസുലഭാവസരങ്ങളുണ്ടാകും. കിട്ടാതെ കിടന്നിരുന്ന പണവും ഈ സമയം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും വരുമാന നിലവാരം ഉയരുകയും ചെയ്യും.
ബിസിനസില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഫലപ്രദമായ ഫലങ്ങള്‍ കൊണ്ടുവരും. ജീവിതത്തിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനുമുള്ള സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷകളില്‍ നല്ല ഫലങ്ങള്‍ ലഭിക്കും, പഠനത്തില്‍ അവരുടെ ഏകാഗ്രതയും വര്‍ദ്ധിക്കും. കുടുംബത്തില്‍ സമ്മര്‍ദ്ദം കുറയുകയും ദമ്പതികള്‍ക്കിടയില്‍ സ്നേഹം നിലനില്ക്കുകയും ചെയ്യും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ധാരാളം നല്ല അവസരങ്ങള്‍ കൈവരും. കേന്ദ്ര ത്രികോണ രാജയോഗം നിമിത്തം ബിസിനസ്സില്‍ വളരെയധികം പുരോഗതി ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. താമസിയാതെ നിങ്ങള്‍ക്ക് ഒരു വസ്തുവോ കാറോ വാങ്ങാനാകും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകും.
ജോലി ചെയ്യുന്നവര്‍ക്കും ഈ സമയം വിജയം ലഭിക്കും. ഈ കാലയളവില്‍ സമ്പത്ത് നേടാനുള്ള അവസരങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ ജീവിതം ചെലവഴിക്കാനുള്ള സാധ്യത കൂടുതലാണ്. കുടുംബാംഗങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. ചിങ്ങം രാശിക്കാര്‍ക്ക് ഇത് സുവര്‍ണ്ണകാലം എന്നുതന്നെ പറയാം.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം വളരെ ഭാഗ്യകരമാണ്, എന്നാല്‍ കുറച്ച് ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടിവരും. ചിന്തയോടെ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും വിജയം സുനിശ്ചിതമാണ്. ജോലിസ്ഥലത്ത് അറിവിന്റെ ഉപയോഗം ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കൊണ്ടുവരും. കൂടാതെ നിങ്ങളുടെ കരിയര്‍ സുസ്ഥിരമാക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് പണത്തിനുള്ള മാര്‍ഗങ്ങളും സൃഷ്ടിക്കപ്പെടും. ചില പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്ക്കായിതുറന്നേക്കാം. കുടുങ്ങിക്കിടക്കുന്ന പണം തിരികെക്കിട്ടും. ധനു രാശിക്കാര്‍ ഈ സമയം അവരുടെ പെരുമാറ്റവും സംസാരവും ശരിയായി സൂക്ഷിക്കണം.
കേന്ദ്ര ത്രികോണ രാജയോഗം
ജ്യോതിഷത്തില്‍, കേന്ദ്ര ത്രികോണ രാജയോഗത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ശക്തമായ രാജയോഗങ്ങളിലൊന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ 3 ത്രികോണ ഗൃഹങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഈ യോഗമുണ്ടാകുന്നത്. ഇത് ഒരു വ്യക്തിക്ക് ഭാഗ്യവും സമ്പത്തും സമ്മാനിക്കുന്നു. ഗ്രഹങ്ങളുടെ ശക്തമായ സംയോജനം വ്യക്തിജീവിതത്തിലും തൊഴിലിലും വിജയം കൊണ്ടുവരുന്നു. ഒരാളുടെ ജീവിതത്തില്‍ സമൃദ്ധിക്ക് കാരണമാകുന്ന രാജയോഗമാണിത്. ജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും.



Click it and Unblock the Notifications
