Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മാസാരംഭത്തില് നവപഞ്ചമയോഗം: ജൂലൈ 1 മുതല് ആരംഭിച്ച അതിഗംഭീര മാറ്റം 4 രാശിക്ക്
ജൂലൈ മാസത്തിന് തുടക്കം കുറിച്ചു, അതോടൊപ്പം തന്നെ നവപഞ്ചമ യോഗത്തിനും തുടക്കമായി. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില് ഉണ്ടാവുന്നുണ്ട്. എല്ലാ രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും നവപഞ്ചമയോഗത്തിന്റെ ഫലങ്ങള് ചില രാശിക്കാരില് പ്രത്യേക സ്വാധീനം ചെലുത്തുന്നുണ്ട്. ചൊവ്വയുടേയും വ്യാഴത്തിന്റെയും മാറ്റങ്ങളാണ് നവപഞ്ചമ യോഗം രൂപീകരിക്കാന് സഹായിക്കുന്നതും. ജൂലൈ 1 മുതല് നവപഞ്ചമ യോഗം രൂപീകരിക്കപ്പെട്ട് കഴിഞ്ഞു. എന്നാല് ഇത് ഏതൊക്കെ രാശിക്കാരില് അനുകൂലമായ മാറ്റങ്ങള് കൊണ്ട് വരും എന്നത് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.
നവപഞ്ചമയോഗം നിങ്ങളുടെ ജീവിതത്തില് വളരെയധികം അനുകൂലമാറ്റങ്ങള് ഉണ്ടാവുന്നു. പലപ്പോഴും ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സഹായിക്കുന്ന ഒരു ദിനം കൂടിയാണ് നവപഞ്ചമയോഗം എന്ന കാര്യത്തില് സംശയം വേണ്ട. എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാതെ മുന്നോട്ട് പോവുന്നതിനും നവപഞ്ചമയോഗം സഹായിക്കുന്നു. ജീവിതത്തില് മികച്ച മാറ്റങ്ങള് നല്കുന്നതിന് സഹായിക്കുന്ന യോഗം കൂടിയാണ് എന്ന കാര്യത്തില് സംശയം വേണ്ട. നാല് രാശിക്കാര്ക്കാണ് ഗുണകരമായ ഫലങ്ങള് ഉണ്ടാവുന്നത്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്ക്ക് നവപഞ്ചമയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും വ്യാഴത്തിന്റേ മേടം രാശിയിലെ സ്ഥാനവും ചിങ്ങത്തിലെ ചൊവ്വയുടെ സ്ഥാനവുമാണ് ഇവരില് ശുഭഫലങ്ങള് കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ മികച്ച മാറ്റങ്ങള് ഇവരുടെ ജീവിതത്തില് ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നു. സര്ക്കാര് ജോലി ചെയ്യുന്നവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സര്ക്കാര് ജോലി ആഗ്രഹിക്കുന്നവര്ക്ക് അതിന് ഉള്ള അവസരം ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള് അനുകൂലമായി മാറുന്നു മേടം രാശിക്കാര്ക്ക്.
കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില് സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ജീവിതത്തില് മികച്ച മാറ്റങ്ങള് ഈ സമയം കൊണ്ട് വരുന്നതിന് നവപഞ്ചമയോഗം കാരണമാകുന്നു. ഈ ഗ്രഹം നിങ്ങളുടെ രാശിയില് സമ്പത്തിന്റെ സ്ഥാനത്ത് തുടരുന്നു. വാഹനയോഗവും വസ്തു വാങ്ങുന്നതിനുള്ള യോഗവും നിങ്ങളെ തേടി എത്തുന്നു. ജോലിയില് നിങ്ങളെ തേടി സ്ഥാനമാനങ്ങള് വരുന്നു. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതും ആയി മാറുന്നു. ജീവിതത്തില് സന്തോഷം വരുന്ന നിരവധി സമയം നിങ്ങള്ക്കുണ്ടാവുന്നു. ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്ക്കുണ്ടാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് വ്യാഴം-ചൊവ്വ സംയോഗത്തിന്റെ ഫലമായി നിലനില്ക്കുന്ന നവപഞ്ചമയോഗം മികച്ച മാറ്റങ്ങള്ക്ക് കാരണമാകുന്നു. കാരണം ചിങ്ങം രാശിയില് ചൊവ്വയാണ് മികച്ച് നില്ക്കുന്നത്. പലപ്പോഴും ഭാഗ്യസ്ഥാനത്താണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. പലപ്പോഴും പകുതിയില് ഉപേക്ഷിച്ച ജോലി നിങ്ങള്ക്ക് പൂര്ത്തീകരിക്കാന് സാധിക്കുന്നു. ചിങ്ങം രാശിക്കാര്ക്ക് വിദേശത്ത് യാത്രകള് നടത്തേണ്ടതായി വരുന്നു. പലപ്പോഴും ആത്മീയമായി കാര്യങ്ങള് ചെയ്യുന്നതിന് കൂടുതല് താല്പ്പര്യം പ്രകടിപ്പിക്കുന്നതിന് സാധിക്കുന്നു. വിദ്യാര്ത്ഥികള്ക്ക് മികച്ച സമയമാണ്, വിജയ സാധ്യതകള് നിങ്ങളെ തേടി എത്തുന്നു. ജോലിയിലും നിങ്ങള്ക്ക് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നതിന് സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്ക്ക് തൊഴിലിലും ബിസിനസിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ബിസിനസിലുണ്ടാവുന്ന മാറ്റങ്ങള് ജീവിതത്തില് നിങ്ങളില് ശുഭയോഗം കൊണ്ട് വരുന്നു. കര്മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. വരുമാനം വര്ദ്ധിക്കുകയും ജീവിതത്തില് സാമ്പത്തിക സ്ഥിരത ഉണ്ടാവുകയും ചെയ്യുന്നു. പങ്കാളിയുടെ സഹായത്തോടെ നിങ്ങള്ക്ക് മുന്നോട്ട് പോവുന്നതിനും നേട്ടങ്ങള് സ്വന്തമാക്കുന്നതിനും സാധിക്കുന്ന സമയമാണ്. സമ്പത്തിന്റെ കാര്യം നിങ്ങളെ അനുകൂലമാക്കി മാറ്റുന്നു. അവിവാഹിതരായവര്ക്ക് വിവാഹത്തിന്റെ കാര്യത്തില് തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു.

നവപഞ്ചമയോഗം എന്ത്
നവപഞ്ചമയോഗം എന്നത് ചൊവ്വയുടെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ജ്യോതിഷത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള് നല്കുന്ന യോഗമാണ് നവപഞ്ചമയോഗം. അത്രയേറെ ശുഭഫലങ്ങള് നല്കുന്ന യോഗമാണ് ഇത്. 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാരില് അനുകൂലമായ മാറ്റങ്ങള് അല്പം കൂടുതല് നല്കുന്ന സമയമാണ് നവപഞ്ചമയോഗം നല്കുന്നത്. നിങ്ങള് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച മാറ്റങ്ങളോടെ നിങ്ങള്ക്ക് അനുഭവത്തില് വരുന്നു. ഗുണപരമായ മാറ്റങ്ങള് നിങ്ങളില് കൊണ്ട് വരുന്നതാണ് നവപഞ്ചമയോഗം എന്നത് അനുഭവത്തില് നിന്ന് നിങ്ങള്ക്ക് മനസ്സിലാവും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

