Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
ദാമ്പത്യം വാഴില്ല, ഈ നക്ഷത്രക്കാര്‍ തമ്മിലുള്ള വിവാഹം ദുരിതതുല്യം; എന്നും കലഹവും വഴക്കും
വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വലിയൊരു തീരുമാനമാണ്. വിവാഹം എന്നാല്‍ ഇരു വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലുമാണ് വിവാഹം. കുടുംബക്കാരുടെ സമ്മതത്തോടെ വിവാഹം നടക്കുന്നതാണ് ഉത്തമം. ഹിന്ദുമതത്തില്‍ വിവാഹത്തിന് മുമ്പ് ജാതക പൊരുത്തം നടത്തുന്ന പതിവുണ്ട്. ജാതക പൊരുത്തത്തില്‍ രാശിചിഹ്നങ്ങളും നക്ഷത്രങ്ങളും കണക്കിലെടുക്കുന്നു.
ജ്യോതിഷമനുസരിച്ച്, ചില നക്ഷത്രങ്ങള്‍ ചേരുന്നതിലൂടെ ദാമ്പത്യജീവിതം മനോഹരമാകുമെന്ന് പറയുന്നു. അത്തരം നക്ഷത്രക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരുന്നു. ഇത്തരക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. അവര്‍ എപ്പോഴും ഒരു പെര്‍ഫെക്റ്റ് കപ്പിള്‍ ആയിരിക്കും. എന്നാല്‍, ചില നക്ഷത്രക്കാരെ വിവാഹം കഴിക്കുന്നത് ദോഷമായി കരുതുന്നു. അതിലൂടെ മനസൗഖ്യം ഇല്ലാതെയാവുകയും ദുരിതങ്ങള്‍ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യുന്നു. അത്തരം നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

പൊരുത്തം
വിവാഹം എന്ന പദത്തിന് വിശിഷ്ടമായ വഹനം എന്നാണ് അര്‍ത്ഥം. ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്തതും ജീവിതാവസാനം വരെ കൂടെ കൊണ്ടുപോകേണ്ടതുമായ ബന്ധമാണ് വിവാഹത്തിലൂടെ രൂപപ്പെടുന്നത്. പൊതുവേ വിവാഹത്തിന് സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പൊരുത്ത പരിശോധന അനിവാര്യമാണ്. പൊരുത്തം എന്നാല്‍ തുല്യമായവ ചേര്‍ക്കുക എന്നേ അര്‍ത്ഥമാകുന്നുള്ളൂ. 23 പൊരുത്തങ്ങള്‍ ഉണ്ട്. എന്നാല്‍ വിവാഹത്തിന് അതില്‍ പത്തെണ്ണം നിര്‍ബന്ധമായി കണക്കാക്കുന്നു. ഇതില്‍ ഒരു പൊരുത്തമാണ് യോനിപൊരുത്തം. സ്ത്രീയോനീ നക്ഷത്രങ്ങളും പുരുഷ യോനിയും നക്ഷത്രങ്ങളും ഏതെല്ലാമാണ് നോക്കാം.

പുരുഷയോനി
അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങള്‍ പുരുഷയോനി നക്ഷത്രങ്ങളാണ്. പുരുഷന്മാര് പൊതുവെ പുരുഷ യോനി നക്ഷത്രങ്ങളില്‍ ജനിക്കുന്നത് അത്യുത്തമമാണെന്ന് പറയപ്പെടുന്നു. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി ഭാഗ്യാനുഭവങ്ങള്‍ കൈവരുന്നു. സമ്പത്ത് വര്‍ദ്ധിക്കുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ച നേടാന്‍ സാധിക്കുന്നു. എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. ചിലര്‍ക്ക് അപ്രതീക്ഷിതമായ ധനയോഗങ്ങള്‍ ജീവിതത്തില്‍ വരുന്നു. അതിനാല്‍ പുരുഷയോനിയില് പുരുഷന്മാര് ജനിക്കുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു.

സ്ത്രീയോനി
കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി രേവതി എന്നിവ സ്ത്രീയോനി നക്ഷത്രങ്ങളാണ്. സ്ത്രീകള്‍ സ്ത്രീയോനി നക്ഷത്രങ്ങളില്‍ ജനിക്കുന്നത് അതിവിശേഷമായി കണക്കാക്കുന്നു. അത്തരക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. സമ്പത്ത് വര്‍ധിക്കുന്നു. ജീവിതത്തില്‍ പലപ്പോഴും സാമ്പത്തികമായ നേട്ടങ്ങള്‍ അപ്രതീക്ഷിതമായി വന്നു ചേരുന്നു. യോനീപൊരുത്തത്താല് ഉത്തമമായവര്‍ ആരെല്ലാമാണ് നമുക്ക് നോക്കാം.

ഉത്തമം
പുരുഷന് ജനിച്ച പുരുഷ നക്ഷത്രങ്ങളും സ്ത്രീയോനിയില് ജനിച്ച സ്ത്രീ നക്ഷത്രങ്ങളും തമ്മില്‍ വിവാഹത്തിന് യോനി പൊരുത്തം ഉത്തമമാണ്. ഇങ്ങനെ വിവാഹം നടത്തുന്നത് വളരെ ശുഭകരമാണ്. ഇവരുടെ ജീവിതത്തില്‍ എപ്പോഴും സ്നേഹവും ഐക്യവുമുണ്ടാകുന്നു. പലവിധത്തിലുള്ള വഴക്കുകള്‍ ജീവിതത്തില്‍ ഉണ്ടാകുമെങ്കിലും അതെല്ലാം ജീവിതത്തില്‍ നിന്ന് ഒഴിവായി പോകുന്നു. ഇത്തരക്കാര്‍ തമ്മിലുള്ള വിവാഹം അതിവിശേഷമാണ്. ജീവിതത്തില്‍ വന്നുചേരുന്ന ദുരിതങ്ങള്‍ അവര്‍ അറിയാതെ തന്നെ പലപ്പോഴും അവരില്‍ നിന്ന് ഒഴിഞ്ഞുപോകുന്നു. കൂടാതെ സാമ്പത്തിക ഉയര്‍ച്ചയും മറ്റു നേട്ടങ്ങളും കൈവരുന്നു.

മധ്യമം
ഇരുനക്ഷത്രക്കാരും സ്ത്രീയോനിയില് ജനിച്ചവരാണ് എങ്കില്‍ അവര്‍ തമ്മിലുള്ള പൊരുത്തം മധ്യമമാണ്. ഇവരുടെ ജീവിതത്തില്‍ വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകും. എങ്കിലും രോഗാവസ്ഥകള്‍ ജീവിതത്തില്‍ പലപ്പോഴും പിന്തുടരുന്നത് ഇത്തരക്കാരുടെ മനസ്സമാധാനം കെടുത്തും. രോഗദുരിതങ്ങളും സാമ്പത്തിക ക്ലേശങ്ങളും പലപ്പോഴും അനുഭവപ്പെടുന്നു.

അധമം
പങ്കാളികള്‍ ഇരുവരും പുരുഷ യോനി നക്ഷത്രങ്ങളിലാണ് ജനിച്ചത് എങ്കില്‍ അവര്‍ തമ്മിലുള്ള പൊരുത്തം അധമമാണ്. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഇത്തരക്കാരുടെ ജീവിതത്തില്‍ വഴക്കുകള്‍ വിട്ടുമാറില്ല. ജീവിതത്തില്‍ എപ്പോഴും മനസമാധാനക്കേട് വരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും വീട്ടില്‍ കലഹം പതിവായിരിക്കും. അതിനാല്‍ പല ബുദ്ധിമുട്ടുകളും ഇവരുടെ ജീവിതത്തില്‍ വന്നുചേരുന്നു. തൊഴില്‍ തടസങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവിക്കേണ്ടിവരുന്നു. പുരുഷ യോനിയില്‍ ജനിച്ച നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിലൂടെ ദാമ്പത്യ ഐക്യം കുറയുന്നു.

അധമാധമം
പുരുഷന് സ്ത്രീ യോനി നക്ഷത്രത്തിലും സ്ത്രീ പുരുഷയോനി നക്ഷത്രത്തിലും ജനിക്കുന്നവര്‍ ഒരിക്കലും വിവാഹം കഴിക്കുവാന്‍ പാടുള്ളതല്ല. ഇങ്ങനെ ചേര്‍ക്കുന്നതിലൂടെ വലിയ ദോഷമാണ് സംഭവിക്കുക. ആയുസ്സിനുവരെ ആപത്ത് വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ രോഗ ദുരിതങ്ങള്‍ എന്നിവ ജീവിതത്തില്‍ പതിവാകുന്നു.



Click it and Unblock the Notifications