Marriage Horoscope 2023: അഞ്ച് രാശിക്ക് 2023-ല്‍ ജ്യോതിഷപ്രകാരം വിവാഹയോഗം

പുതുവര്‍ഷത്തില്‍ വിവാഹ യോഗം നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. വളരെ വിശുദ്ധമായ ഒന്നാണ് വിവാഹം എന്ന് നമുക്കറിയാം. രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നതിലുപരി രണ്ട് കുടുംബങ്ങള്‍ തമ്മിലുളള കൂടിച്ചേരലാണ് വിവാഹത്തിലൂടെ സംഭവിക്കുന്നത്. നല്ലതായാലും ചീത്തയായാലും പരസ്പരം സ്‌നേഹിച്ച് ഒത്തൊരുമയോടെ പോവാം എന്നതാണ് വിവാഹത്തിന്റെ അടിസ്ഥാനം. നക്ഷത്രരാശികളുടെ തീയതിയുടെയും സമയത്തിന്റെയും പ്രാധാന്യം വിവാഹത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ കാലത്തും അനുയോജ്യമായ സമയവും രാശിയും എല്ലാം കണ്ടെത്തേണ്ടതുണ്ട്.

Marriage Horoscope 2023

എന്നാല്‍ ജ്യോതിഷ പ്രകാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് 2023-ല്‍ വിവാഹ യോഗം ഉള്ളത് എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. നമ്മള്‍ എത്രയൊക്കെ പരിശ്രമിച്ചാലും അതിന്റേതായ സമയത്തില്‍ മാത്രമാണ് വിവാഹം നടക്കുകയുള്ളൂ. എല്ലാ ഘടകങ്ങളും അനുകൂലമായി വരേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ വീക്ഷണകോണില്‍ നിന്ന് ഒരു വ്യക്തി എപ്പോള്‍ വിവാഹം കഴിക്കുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

 വിവാഹം നടക്കുന്നത്

വിവാഹം നടക്കുന്നത്

ഒരു വ്യക്തിയുടെ വിവാഹം ജാതകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടാവും.. രണ്ട് പ്രധാന ഗ്രഹങ്ങളാണ് വിവാഹത്തിന് അനുകൂല പ്രതികൂല സമയം ഉണ്ടാക്കുന്നത്. ഇതില്‍ വ്യാഴവും ശനിയും പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. വിവാഹത്തിന്റെ ഭാവം എന്ന് പറയുന്നത് ഏഴാം ഭാവമാണ്. ദേവഗുരുവായ വ്യാഴമാണ് ഈ ഭാവത്തില്‍ നില്‍ക്കുന്നത്. ശനിയും വ്യാഴവും ഒരു വ്യക്തിയുടെ ഏഴാം ഭാവത്തില്‍ നില്‍ക്കുമ്പോള്‍ ആ വ്യക്തിക്ക് വിവാഹയോഗം ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ഏതൊക്കെ ഗ്രഹങ്ങള്‍, ഭാവം എന്നിവ വിവാഹ ഘടകത്തെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കേണ്ടതാണ്. ഈ വര്‍ഷം വിവാഹ സാധ്യതയുള്ള ചില രാശിക്കാര്‍ ഉണ്ട്, അവര്‍ ഏതൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് വിവാഹത്തിന് അനുയോജ്യമായ വര്‍ഷമായാണ് 2023 കണക്കാക്കുന്നത്. രാശിചക്രത്തിന്റെ ആദ്യ രാശിയാണ് മേടം. ഈ രാശിയില്‍ ജനിച്ചവര്ക്ക് വിവാഹ സാധ്യതകള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് പുതുവര്‍ഷം. വിവാഹം മാത്രമല്ല ശുഭകരമായ പല കാര്യങ്ങള്‍ നടക്കുന്നതിനും അനുയോജ്യമായ സമയമാണ് എന്നതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ ദീര്‍ഘകകാലമായി അേന്വഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് 2023-ല്‍ രാശിപ്രകാരം ഉള്ളത്. നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ അത് വിവാഹത്തിലേക്ക് എത്തുന്നതിനും പങ്കാളിയുമായി മികച്ച രീതിയില്‍ ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നതിനും ഈ വര്‍ഷം സാധിക്കുന്നു. വിവാഹാലോചന മുന്നോട്ട് വെക്കുന്ന സാഹചര്യത്തില്‍ അതിന് അനുകൂല ഫലം ഉണ്ടാവുന്നു. ആലോചനകള്‍ സ്വീകരിക്കപ്പെടുന്നതിനും വിവാഹത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ തീരുമാനമാവുന്നതിനും ഉള്ള യോഗം കാണുന്നു. വിവാഹ യോഗത്തിന്റെ കാര്യത്തില്‍ വളരെയധികം ശുഭഫലങ്ങള്‍ മേടം രാശിക്കാര്‍ക്കുണ്ടാവുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ പലപ്പോഴും ദീര്‍ഘകാലമായി വിവാഹം അന്വേഷിക്കുന്നവരായിരിക്കും. ഇവര്‍ പലപ്പോഴും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരു വര്‍ഷമായിരിക്കും 2023. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നതും ഇവര്‍ ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കുന്നതിനും ഉള്ള യോഗം കാണുന്നു. നല്ല അനുയോജ്യമായ ശുഭകരമായ ദാമ്പത്യമായിരിക്കും ഇവര്‍ക്ക് ഉണ്ടാവുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്നു. വിവാഹാലോചനകള്‍ നിരവധി വരുമെങ്കിലും അതില്‍ നിന്ന് അനുയോജ്യനായ അല്ലെങ്കില്‍ അനുയോജ്യയായ പങ്കാളിയിലെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നു. നിങ്ങള്‍ പ്രണയത്തിലാണെങ്കിലും അവര്‍ക്ക് 2023- അത്ഭുതകരമായ വര്‍ഷമായിരിക്കും. ഇവര്‍ വിവാഹത്തിലേക്ക് എത്തുകയും പരസ്പരമുള്ള സ്‌നേഹവും വിശ്വാസവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. 2023 പൂര്‍ണമായും ഇവര്‍ക്ക് അനുയോജ്യമായ വര്‍ഷമായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് വിവാഹസാധ്യതകള്‍ അനുസരിച്ച് ഏറ്റവും അനുഗ്രഹീതമായ സമയമായിരിക്കും 2023. ഇവര്‍ക്ക് പല വിധത്തിലുള്ള ഫലവത്തായ വിവാഹ യോഗ ഈ വര്‍ഷം അതായത് പുതുവര്‍ഷത്തില്‍ ഉണ്ടാവുന്നു. ഏപ്രില്‍ മാസം മുതല്‍ നിങ്ങള്‍ക്ക് വ്യാഴത്തിന്റെ സ്ഥാനമാറ്റം സംഭവിക്കുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ വര്‍ഷമാണ് എന്നതില്‍ സംശയിക്കേണ്ടതില്ല. പ്രത്യേകിച്ച് 2023-ലെഏപ്രില്‍ 22-ന് ശേഷം വ്യാഴത്തിന്റെ ദര്‍ശനം വരുന്നത് നിങ്ങളുടെ ഏഴാമത്തെയും അഞ്ചാമത്തെയും ഭവനത്തിലാണ്. ഈ സമയം പ്രണയിക്കുന്നവര്‍ക്കും വിവാഹം ആലോചിക്കുന്നവര്‍ക്കും മികച്ച അനുകൂലഫലങ്ങള്‍ നല്‍കുന്നു. പ്രണയിക്കുന്നവരാണെങ്കില്‍ ആ ബന്ധം വിവാഹത്തിലേക്ക് എത്തുന്നു. മാത്രമല്ല നിങ്ങളായിട്ട് തന്നെ അത് വിവാഹത്തിലേക്ക് എത്തിപ്പിക്കുകയും ചെയ്യുന്നു. വിവാഹാലോചന വരുന്ന ഘട്ടത്തിലും അനുകൂല സാഹചര്യങ്ങള്‍ നിരവധി ഉണ്ടാവുന്നു. വിവാഹത്തിനും മികച്ച ദാമ്പത്യത്തിനും അനുയോജ്യമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് 2023-ല്‍ നിരവധി ഗ്രഹങ്ങളുടെ സംക്രമണം നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതില്‍ വിവാഹ യോഗവും ഉണ്ടാവുന്നു. ഗ്രഹങ്ങളുടെ ചലനങ്ങള്‍ നിങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. വര്‍ഷത്തിലെ നാലാം മാസത്തില്‍ അതായത് ഏപ്രില്‍ മാസത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ വരുന്നു. ദീര്‍ഘകാലമായി വിവാഹം അന്വേഷിച്ചിട്ടും ശരിയാവാത്തവരില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് 2023-ല്‍ സംഭവിക്കുന്നത്. വ്യാഴം ഏപ്രില്‍ 22-ന് ഏഴാമത്തെ ഭാവത്തിലേക്ക് നീങ്ങുന്നതിന്റെ ഫലമായി നിങ്ങളുടെ വൈവാഹിക ജീവിതത്തിലേക്കുള്ള ആദ്യ ചുവട് വെപ്പ് ആരംഭിക്കുന്നു. ആ സമയത്ത് നിങ്ങളുടെ പ്രണയ വിവാഹത്തിനുള്ള സാധ്യത കൂടുതലായിരിക്കും. നിങ്ങള്‍ക്ക് വിവാഹത്തില്‍ ഉണ്ടായിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങുകയും അനുകൂലഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന വര്‍ഷമാണ് 2023.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലേക്ക് നില്‍ക്കുന്നവരായിരിക്കും. എന്നാല്‍ 2023 നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും നല്‍കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും വിവാഹം നടക്കുകയും ചെയ്യുന്നു. ആഗ്രഹിക്കുന്ന വ്യക്തിയെ തന്നെ വിവാഹം കഴിക്കാന്‍ സാധിക്കുന്നു. നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്ന വര്‍ഷങ്ങളില്‍ മികച്ചതാണ് 2023. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പല സാഹചര്യങ്ങളും ഈ വര്‍ഷം വന്നു ചേരുന്നു. നിങ്ങളുടെ പങ്കാളി വളരെയധികം വിശ്വസ്തരായിരിക്കും. അതുകൊണ്ട് തന്നെ ദാമ്പത്യം ഉഗ്രനാവുകയും ചെയ്യുന്നു. 2023 ലെ വിവാഹ സാധ്യതകള്‍ അനുസരിച്ച്, വ്യാഴം ഏപ്രില്‍ 22 വരെ മീനം രാശിയില്‍ തുടരും, അതിന്റെ ദര്‍ശനം 5, 7, 9 ഭാവങ്ങളില്‍ ആയിരിക്കും. ഇതാകട്ടെ പ്രണയത്തിന് അനുകൂല സമയമായിരിക്കും. മാത്രമല്ല നിങ്ങള്‍ക്ക് വിവാഹത്തിന് ഏറ്റവും അനുകൂല സമയം കൂടിയാണ് ഇത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Saturday, November 26, 2022, 11:51 [IST]
X
Desktop Bottom Promotion