Just In
Don't Miss
- Sports
ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്
- Automobiles
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Finance
വില്പത്രം എഴുതിയിട്ടില്ലാത്ത വീട് കൈമാറ്റം ചെയ്യുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടാം?
- Movies
'പലരും എതിർത്തിരുന്ന മത്സരാർഥിയെ റിയാസ് പുറത്താക്കി, സേഫ് ഗെയിമറെന്ന് വിളിച്ച് വോട്ട് കുറക്കാൻ നോക്കി'; ധന്യ
- News
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
Marriage Horoscope 2022: ഈ 5 രാശിക്കാര്‍ക്ക് 2022ല്‍ വിവാഹഭാഗ്യം ഏറെ
സന്തോഷവും സങ്കടവും ജീവിതവും ഒരുമിച്ച് പങ്കിടാന്‍ സമ്മതിക്കുന്ന രണ്ട് ആത്മാക്കള്‍ തമ്മിലുള്ള ഐക്യമാണ് വിവാഹം. ഇത് രണ്ട് വ്യക്തികളുടെ ജീവിതത്തില്‍ ഒരു പുതിയ തുടക്കമോ പുതിയ അധ്യായമോ അടയാളപ്പെടുത്തുന്നു. രണ്ട് പേര് തങ്ങളുടെ വിധിയുടെ മാതൃക ഒരുമിച്ച് പങ്കിടുകയും പരസ്പരം ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു എന്നതാണ് വിവാഹത്തിന്റെ വിശുദ്ധി. നിയമപരമായി അവര്‍ക്ക് പരസ്പരം ചില അവകാശങ്ങള്‍ ഉണ്ടായിരിക്കുകയും അവരുടെ കടമകള്‍ പങ്കിടുകയും ചെയ്യുന്നു.
Most
read:
2022ലെ
വ്യാഴമാറ്റം
നേട്ടം
നല്‍കുന്നത്
ഈ
4
രാശിക്കാര്‍ക്ക്
ജ്യോതിഷ പ്രകാരം, വിവാഹം എന്ന ആശയം ശാശ്വതമായ സംയോജനങ്ങളില്‍ ഒന്നാണ്, കൂടാതെ ഏറ്റവും ഉയര്‍ന്നതും ശുദ്ധവുമായ ഐക്യരൂപങ്ങളില് ഒന്നാണ്. ഓരോ ചടങ്ങിനും പിന്നില്‍ ഒരു ഗ്രഹ ബന്ധമുണ്ട്. എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം വ്യക്തിയുടെ ജീവിതത്തില്‍ ഒരു സുപ്രധാന സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിക്ക് വിവാഹ ചടങ്ങ് നടത്താന്‍ പ്രധാനമായ രണ്ട് ഗ്രഹങ്ങള്‍ ശനിയും വ്യാഴവുമാണ്. വ്യാഴം കൃപയും അനുഗ്രഹവും നല്കുന്നിടത്ത്, ശനി കര്‍മ്മങ്ങളില്‍ ഏര്പ്പെട്ടിരിക്കുന്നവനാണ്. 2022-ല്‍ വിവാഹിതരാകാന്‍ ഏറെ സാധ്യതയുള്ള 5 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ഈ വര്‍ഷം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ സവിശേഷമായിരിക്കും. നിങ്ങളുടെ ആത്മമിത്രത്തെ കണ്ടെത്താനുള്ള നിങ്ങളുടെ യഥാര്‍ത്ഥ സമര്‍പ്പണവും പരിശ്രമവും യാഥാര്‍ത്ഥ്യമാകാനുള്ള നല്ല അവസരങ്ങളുണ്ട്. കര്‍മ്മ ഗ്രഹമായ ശനി നിങ്ങളുടെ വിവാഹ ഭവനത്തില്‍ നിന്ന് സംക്രമിക്കും, അത് ഏപ്രില്‍ മാസത്തില്‍ അടുത്ത ഭവനത്തിലേക്ക് മാറുന്നതിന് മുമ്പ് നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം നല്‍കും. കൂടാതെ, ജൂലൈ മാസത്തില്‍ നിങ്ങളുടെ വിവാഹ ഭവനത്തില്‍ ശനിയുടെ മടങ്ങിവരവ് വിവാഹവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ തടസ്സങ്ങളും പോരാട്ടങ്ങളും അവസാനിപ്പിക്കും. നിങ്ങള്‍ക്കായി അര്‍പ്പണബോധമുള്ള ഒരു ഉത്തരവാദിത്തമുള്ള വ്യക്തിയെ നിങ്ങള്‍ കണ്ടെത്തും. പ്രണയിതാക്കള്‍ക്ക് വിവാഹത്തിലേക്ക് ചുവടുവയ്ക്കാനും സാധിക്കും. പ്രണയിനിയുമായി ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഭാഗ്യമുണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക്, ഈ വര്‍ഷം അവരുടെ ആത്മമിത്രവുമായി ചേരാനുള്ള അവരുടെ ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നു. പെര്‍ഫെക്ട് ആയ ഒരാളെ കണ്ടെത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവരുടെ സ്വപ്നപങ്കാളിയെ കണ്ടെത്താനാകും. ചിങ്ങം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ വിവാഹിതരാകാന്‍ നല്ല അവസരങ്ങളുണ്ട്. ഈ വസന്തകാലം നിങ്ങള്‍ക്കായി പ്രണയത്തിന്റെയും വിവാഹത്തിന്റെയും പുഷ്പങ്ങള്‍ വിരിയിക്കും. ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ വിവാഹ ഭവനത്തില്‍ ശനി സംക്രമിക്കുകയും ജൂലൈ മാസം വരെ അവിടെ നിലനില്ക്കുകയും ചെയ്യും. അതിനാല്‍ ഈ കാലഘട്ടത്തില്‍ ശനി നിങ്ങളുടെ ജീവിതകാലത്തെ കര്‍മ്മ കാര്യങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കും. പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിങ്ങം രാശിക്കാരും 2022-ല്‍ വിവാഹിതരാകാന്‍ പദ്ധതിയിടും.
Most
read:2022ല്‍
വാഹനയോഗം
സാധ്യമാകുന്ന
7
രാശിക്കാര്‍
ഇവര്‍

കന്നി
2022 വര്‍ഷം നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്കുന്ന ചില ഗ്രഹ സംക്രമങ്ങള്‍ കൈവരും. നിങ്ങളുടെ വിവാഹ ഗൃഹനാഥന് ഏപ്രില്‍ പകുതിയോടെ സ്വന്തം വീട്ടിലേക്ക് സംക്രമിക്കും, അതുവഴി ഈ വീടിന്റെ ഫലങ്ങള്‍ സജീവമാക്കും. പൂര്‍ണ്ണതയുള്ള ഒരാളെ കണ്ടെത്തുന്നതിനുള്ള നിങ്ങളുടെ തടസ്സങ്ങള്‍ ഉടന്‍ തന്നെ അവസാനിക്കും. വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ ഒരു പങ്കാളിക്കായുള്ള നിങ്ങളുടെ അന്വേഷണം അവസാനിക്കും. നിങ്ങളുടെ ജീവിതപങ്കാളിയെ എത്രയും വേഗം വിവാഹം കഴിക്കും. വഴക്കിടുകയോ തെറ്റിദ്ധാരണകള്‍ ഉണ്ടാവുകയോ ചെയ്ത പ്രണയിതാക്കള്‍ അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ഇത് ഈ വര്‍ഷം പകുതിയോടെ വിവാഹബന്ധത്തില്‍ കലാശിക്കും. നിങ്ങളുടെ സഹവാസത്തിലും വിവാഹത്തിലും വ്യാഴത്തിന്റെ കൃപ നല്കുന്നതിനാല് ഈ വര്‍ഷം യഥാര്‍ത്ഥ അനുഗ്രഹങ്ങള്‍ തെളിയും. കൂടാതെ, നിങ്ങളുടെ വിവാഹ ഭവനത്തില്‍ ശനി മൂന്നാം ഭാവം കാണിക്കും. അതിനാല്‍, കന്നിരാശിക്ക് 2022-ല്‍ ഉയര്‍ന്ന വിവാഹ സാധ്യതകളുണ്ട്.

വൃശ്ചികം
2022 ല്‍ പ്രണയത്തിന്റെയും വിവാഹ ജാതകത്തിന്റെയും വീക്ഷണകോണില്‍ നിന്ന് ഈ വര്‍ഷം വൃശ്ചിക രാശിക്കാര്‍ക്ക് വളരെ സന്തോഷപ്രദമായിരിക്കും. നിങ്ങളുടെ സ്വപ്നത്തിലെ വ്യക്തിയെ കണ്ടെത്താന്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് അല്‍പ്പം പാടുപെടേണ്ടി വന്നേക്കാം. ശനിയും വ്യാഴവും നിങ്ങളുടെ രാശിയെ നോക്കുന്നതിനാല്‍ ജൂലൈ മാസത്തിനുശേഷം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വീഴാന്‍ തുടങ്ങും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ ബന്ധം കൊണ്ടുവരും, അത് ദീര്‍ഘകാലം നിലനില്ക്കുന്നതും സ്ഥിരതയുള്ളതുമായിരിക്കും. വ്യാഴത്തിന്റെ കൃപ നിങ്ങള്‍ക്ക് ഗുണം ചെയ്യും. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായേക്കാം. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിവാഹാഭ്യര്‍ത്ഥന നടത്താം. നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ അത് വിജയിക്കും.
Most
read:ചൊവ്വ
2022:
12
രാശിക്കും
സംക്രമണ
ഫലങ്ങള്‍

മീനം
മീനം രാശിക്കാര്‍ക്ക്, 2022 ലെ വാര്‍ഷിക പ്രണയ ജാതകം അനുസരിച്ച്, അവരുടെ അവസരങ്ങളെ അവരുടെ താല്പ്പര്യങ്ങളാക്കി മാറ്റാനുള്ള വഴികള്‍ തെളിയും. ഏപ്രില്‍ മാസത്തിന് ശേഷം വ്യാഴം നിങ്ങളുടെ ഉദയ രാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ ജീവിതത്തിന്റെ പുരോഗതിയിലേക്ക് നിങ്ങള്‍ സമീപിക്കും. ഇത് നിങ്ങളുടെ വിവാഹ ഭവനത്തെ പരിഗണിക്കുകയും അതിന് അനുഗ്രഹങ്ങളും ആശംസകളും ലഭിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വിവാഹ ഭവനത്തെ പോസിറ്റീവ് രീതിയില്‍ സജീവമാക്കുന്നു. കൂടാതെ മുമ്പ് പ്രവര്‍ത്തിക്കാതിരുന്ന പ്രണയാഭ്യര്‍ത്ഥനകള്‍ ഇപ്പോള്‍ ഒരു ബന്ധമായി വളരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ നിന്നും പ്രണയ നിര്‍ദ്ദേശങ്ങള്‍ കണ്ടെത്താനുള്ള സാധ്യതകളുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒന്നിക്കാനും കഴിയും.