Latest Updates
-
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ
തല്ലിപ്പിരിയാന്‍ കാരണം വേണ്ട, ഈ രാശിക്കാര്‍ തമ്മിലുള്ള വിവാഹം കുഴിയില്‍ ചാടിക്കും
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ വിവാഹം എന്നത് വലിയൊരു കാര്യമാണ്. വിവാഹശേഷം ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹവും പരസ്പര സഹകരണവും വര്‍ദ്ധിക്കുന്നു. പരസ്പരം പിന്തുണച്ചുകൊണ്ട് ഇരുവരും ജീവിതത്തില്‍ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ജ്യോതിഷ വിശ്വാസമനുസരിച്ച്, സമൃദ്ധമായ ദാമ്പത്യ ജീവിതത്തില്‍ ഗ്രഹങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില രാശിക്കാര്‍ക്കിടയില്‍ വിവാഹം നടക്കുകയാണെങ്കില്‍, അത് ഇരുവരുടെയും ജീവിതം സന്തോഷകരമാക്കുന്നു.
വിവാഹത്തിന് മുമ്പ് വരന്റെയും വധുവിന്റെയും ജാതക പൊരുത്തം നോക്കുന്നതിന്റെ കാരണവും ഇതാണ്. ജ്യോതിഷപ്രകാരം ചില രാശിക്കാര്‍ തമ്മില്‍ ഒരിക്കലും വിവാഹത്തിന് ചേരില്ലെന്ന് പറയുന്നു. ഏകോപനമില്ലാത്ത വിവാഹം നടന്നാല്‍, ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പതിവ് വഴക്കുകളും ജീവിതത്തില്‍ വന്നേക്കാം. ജ്യോതിഷപ്രകാരം വിവാഹത്തിന് ചേരാത്ത ചില രാശിക്കാരെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

കര്‍ക്കിടകം - കുംഭം
കുംഭം രാശിക്കാരുടെ സ്വതന്ത്ര ചിന്തകളുള്ള സ്വഭാവക്കാരാണ്. എന്നാല്‍, ഇതിനു വിപരീതമായി വൈകാരികവും കരുതലും ഉള്ളവരാണ് കര്‍ക്കിടകം രാശിക്കാര്‍. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒരിക്കലും പൊരുത്തപ്പെട്ടു പോകാന്‍ സാധ്വതയില്ലാത്ത വിപരീത സ്വഭവക്കാരാണ് കുംഭം രാശിക്കാര്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന വളരെ ശീലവും അവര്‍ക്ക് ഉണ്ട്. അതിനാല്‍ കര്‍ക്കിടകം രാശിക്കാരും കുംഭം രാശിക്കാരും തമ്മിലുള്ള ബന്ധം പതിവായി അനാവശ്യ വഴക്കുകളിലേക്ക് നയിച്ചേക്കാം.
മേടം - ഇടവം
മേടം രാശിക്കാര്‍ സ്വഭാവത്താല്‍ വളരെ ധാര്‍ഷ്ട്യമുള്ളതാണ്. അതുപോലെ തന്നെയാണ് ഇടവം രാശിയില്‍ ജനിച്ചവരും. ഇവര്‍ രണ്ടും ഒരുമിച്ച് ചേര്‍ന്നാല്‍ ഒരു ദുരന്തത്തിനുള്ള കൂട്ടായി മാറുന്നു. ഏതു നേരവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വ്വതം പോലെയായിരിക്കും ഇവര്‍ തമ്മിലെ ബന്ധം. മാത്രമല്ല, ഇടവം രാശിക്കാര്‍ വളരെ സ്വതന്ത്രരായി ജീവിക്കുന്നവരാണ്. ഈ ഒരു സ്വഭാവമോ കഴിവോ മേടം രാശിക്കാരില്‍ തങ്ങള്‍ ഒരു അധികപ്പറ്റാണോ എന്ന ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്നു.
ചിങ്ങം - വൃശ്ചികം
വളരെയധികം ആത്മവിശ്വാസവും ആകര്‍ഷകത്വവും നിറഞ്ഞ ഒരു രാശിചിഹ്നം ഉണ്ടെങ്കില്‍ അത് ചിങ്ങം രാശിയായിരിക്കും. മാനസികമായി വളരെ ശക്തരായവരാണ് ചിങ്ങം രാശിക്കാര്‍. ആളുകള്‍ അവരെ സംശയിക്കുന്നതും അഭിപ്രായം നല്‍കുന്നതും ചിങ്ങം രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. ചിങ്ങം രാശിക്കാര്‍ക്ക് എതിരായി നില്‍ക്കുന്നതാണ് വൃശ്ചികം രാശിക്കാര്‍. ആരെയെങ്കിലും അഭിനന്ദിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇക്കൂട്ടര്‍. എന്നാല്‍ ഇതിനു വിപരീതമായി ചിങ്ങം രാശിക്കാര്‍ ആളുകളുടെ പ്രശംസയും അഭിനന്ദനവും പിടിച്ചു പറ്റാന്‍ പ്രയത്നിക്കുന്നു.
കന്നി - ധനു
കലാപരമായ ആളുകളാണ് കന്നി രാശിക്കാര്‍. അവര്‍ക്ക് അങ്ങേയറ്റം കരുതലും ദയയുമുണ്ട്. എന്നാല്‍ ധനുരാശികള് നേരെ വിപരീതമായി വളരെ അശ്രദ്ധരാണ്. അവര്‍ എല്ലായ്പ്പോഴും നിങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇക്കാര്യം വെറുക്കുന്നവരാണ് കന്നി രാശിക്കാര്‍. കന്നി രാശിക്കാരെയും ധനു രാശിക്കാരെയെയും 90 ഡിഗ്രി കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ജ്യോതിഷപരമായി ഇതിനെ സ്ക്വയര്‍ ഇന്സ്പെക്റ്റ് എന്ന് വിളിക്കുന്നു. ഈ ഘടകം അവയെ പൊരുത്തപ്പെടാത്ത രാശി അടയാളങ്ങളാക്കുന്നു. ഈ രാശിക്കാര്‍ ബന്ധത്തിലെ ഒരു അദൃശ്യ പങ്കാളിയെപ്പോലെയാണ്, മാത്രമല്ല നിങ്ങള്‍ എല്ലാം കലഹിച്ച് അവസാനിപ്പിക്കുകയും ചെയ്യും.
ഇടവം - ധനു
ധനുരാശികള് എല്ലായ്പ്പോഴും പാര്‍ട്ടി മൂഡ് കാത്തുസൂക്ഷിക്കുന്നവരാണ്. ഒപ്പം ജീവിതം വളരെയധികം ആസ്വദിക്കാനും ഇവര്‍ ആഗ്രഹിക്കുന്നു, അതേസമയം ഇടവം രാശിക്കാര്‍ അല്പം ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ വീട്ടില്‍ വിശ്രമിക്കുന്ന തരത്തിലുള്ള ആളുകള്‍. ഈ വിപരീത ഗുണങ്ങള്‍ ഈ രണ്ടു രാശിക്കാരെയും അനുയോജ്യരായ പങ്കാളികളാക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു.
മകരം - മിഥുനം
മകരം രാശിക്കാര്‍ അവരുടെ സത്യസന്ധവും വിശ്വസ്തവുമായ സ്വഭാവത്തിനും പേരുകേട്ടവരാണ്. പരസ്പരം പ്രതികരിക്കുന്ന ഒരു പങ്കാളിയെ പ്രതീക്ഷിക്കുന്നവരാണ് മകരം രാശിക്കാര്‍. മറുവശത്ത്, മിഥുനം രാശിക്കാര്‍ മാറാന്‍ വളരെ പ്രയാസമാണ്, മാത്രമല്ല അവര്‍ അല്പം ധാര്‍ഷ്ട്യമുള്ളവരുമാണ്. ചുരുക്കത്തില്‍, സ്വഭാവ സവിശേഷതകളാല്‍ രണ്ട് ധ്രുവങ്ങളാണ് ഈ രാശിക്കാര്‍.
തുലാം - കന്നി
തുലാം രാശിക്കാര്‍ സാമൂഹികമായി വളരെ ഇടപഴകുന്നവരാണ്. മറുവശത്ത്, കന്നി രാശിക്കാര്‍ അല്‍പ്പം ഉള്‍വലിഞ്ഞു നില്‍ക്കുന്നവരാണ്. അത് തുലാം രാശിക്കാരുടെ സാമൂഹിക സ്വഭാവവുമായി പൊരുത്തപ്പെടുന്നില്ല. മാത്രമല്ല, അവര്‍ നിങ്ങളുടെ അശ്രദ്ധ സ്വഭാവത്തെ വിമര്‍ശിക്കുകയും നിങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തെന്നുവരാം. ചുരുക്കത്തില്‍, അരക്ഷിതാവസ്ഥ നിറഞ്ഞ ഒരു ബന്ധമായിരിക്കും ഈ രണ്ടു രാശിക്കാരും തമ്മില്‍.
വൃശ്ചികം - മേടം
വൃശ്ചികം രാശിക്കാര്‍ ലളിതവും വൈകാരികവുമായ ഒരു ബന്ധം ആഗ്രഹിക്കുന്നവരാണ്. അതേസമയം, മേടം രാശിക്കാര്‍ വളരെ വികാര തീവ്രതയുള്ളവരും അല്പം ധാര്‍ഷ്ട്യമുള്ളവരുമാണ്. ഈ രണ്ടു രാശിക്കാരും ചേര്‍ന്നാല്‍ മേടം രാശിക്കാര്‍ തങ്ങളെ കീഴടക്കുകയാണെന്നും എല്ലായ്പ്പോഴും അവരുടെ വഴിക്കു തന്നെ കാര്യങ്ങള്‍ നീക്കുന്നുവെന്നുമുള്ള തോന്നല്‍ വൃശ്ചികം രാശിക്കാരില്‍ ഉണ്ടാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications