Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
ആഗ്രഹസാഫല്യം നല്കുന്ന മാര്‍ഗശീര്‍ഷ പൂര്‍ണ്ണിമ വ്രതം; ആരാധനാരീതിയും പൂജാവിധിയും
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 7ന് മാര്‍ഗശീര്‍ഷ പൗര്‍ണ്ണമിയായി ആഘോഷിക്കും. ഈ ദിവസത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ഭക്തര്‍ ഈ ദിവസം ഉപവസിക്കുകയും ദാനകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു.
പൗര്‍ണ്ണമി ദിവസത്തിലെ വ്രതം ദൈവങ്ങളെ സന്തോഷിപ്പിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. മാര്‍ഗശീര്‍ഷ പൂര്‍ണ്ണിമ വ്രതാനുഷ്ഠാനത്തിന്റെ ശുഭകരമായ സമയവും പൂജാ രീതിയും പ്രാധാന്യവും എന്തെന്ന് വായിച്ചറിയൂ.

മാര്‍ഗശീര്‍ഷ പൂര്‍ണിമയുടെ പ്രാധാന്യം
ഹിന്ദുമതവിശ്വാസപ്രകാരം മാര്‍ഗശീര്‍ഷ പൂര്‍ണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം പുണ്യ നദികളില്‍ സ്നാനം നടത്തുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും ഫലദായകമായി കണക്കാക്കുന്നു. വിശ്വാസമനുസരിച്ച്, ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് മറ്റ് പൂര്ണ്ണിമകളെ അപേക്ഷിച്ച് 32 മടങ്ങ് കൂടുതല്‍ ഫലം ലഭിക്കും. പൗര്‍ണ്ണമി നാളില്‍ വ്രതമനുഷ്ഠിക്കുകയും സത്യനാരായണന്റെ കഥ പാരായണം ചെയ്യുകയും ചെയ്താല്‍ ലക്ഷ്മീദേവി അതീവ സന്തുഷ്ടയാകുമെന്നാണ് വിശ്വാസം. ദത്താത്രേയ ഭഗവാന്റെ ജന്മവാര്ഷികവും മാര്‍ഗശീര്‍ഷ പൗര്‍ണമി ദിനത്തിലാണ് ആഘോഷിക്കുന്നത്.

മാര്‍ഗശീര്‍ഷ പൂര്‍ണിമ ശുഭസമയം
പഞ്ചാംഗം അനുസരിച്ച് മാര്‍ഗശീര്‍ഷ പൂര്‍ണിമ തിഥി ഡിസംബര്‍ 7 ന് രാവിലെ 8.01 ന് ആരംഭിച്ച് ഡിസംബര്‍ 8 ന് രാവിലെ 9.37 ന് അവസാനിക്കും. ഡിസംബര്‍ 8ന് പൂര്‍ണ്ണചന്ദ്ര തിഥി രാവിലെ 9:30 ന് അവസാനിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഉദയതിഥിയും പൗര്‍ണ്ണമി തിഥിയും കൂടുതലും ഡിസംബര്‍ 7 ന് ആയതിനാല്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതാണ് നല്ലത്.
ബ്രഹ്മ മുഹൂര്‍ത്തം - 05:15 am 06:09 am
അമൃതകാലം - 07:51 am 09:34 am
സന്ധ്യാസമയം - 05:31 pm 05:58 pm

ശുഭയോഗങ്ങള്‍
ഈ വര്‍ഷം മാര്‍ഗശീര്‍ഷ പൂര്‍ണിമയില്‍ വളരെ സവിശേഷമായ യോഗങ്ങള്‍ സംഗമിക്കുന്നു. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധി, രവി, സിദ്ധയോഗം എന്നീ മൂന്ന് ശുഭ യോഗങ്ങളുടെ സംയോജനമാണ് രൂപപ്പെടുന്നത്. ഈ യോഗത്തില്‍ സ്നാനം, ദാനകര്‍മ്മങ്ങള്‍, ജപം, തപസ്സ് എന്നിവ ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു.
രവിയോഗം - 07.03 am 10.25 am
സര്‍വാര്‍ത്ത സിദ്ധി യോഗം - ദിവസം മുഴുവന്‍
സിദ്ധ യോഗം - 7 ഡിസംബര്‍ 02:53 am - 8 ഡിസംബര്‍ 02.55 am

പൂജാവിധി
പൗര്‍ണ്ണമി നാളില്‍ ആളുകള്‍ വ്രതം അനുഷ്ഠിക്കുന്നു, അതുകൊണ്ട് അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും നടത്തി ഗംഗാജലം തളിച്ച് പൂജാമുറി വൃത്തിയാക്കുക. ഇതിനുശേഷം വീടിന്റെ പ്രധാന വാതിലില്‍ രംഗോലി വരയ്ക്കുക. ഇത് ചെയ്യുന്നത് ശുഭകരമാണ്. തുടര്‍ന്ന് പൂജാമുറിയില്‍ നെയ്വിളക്ക് കത്തിച്ച് തുളസി പൂജ നടത്തുക. പൗര്‍ണ്ണമി നാളില്‍ ഗംഗാജലവും പച്ചപ്പാലും വെള്ളത്തില്‍ കലര്‍ത്തി വിഷ്ണുവിനും ലക്ഷ്മിദേവിക്കും ഗണപതിക്കും തുളസിക്കും സമര്‍പ്പിക്കുക. ഇതിനുശേഷം സത്യനാരായണ ഭഗവാന്റെ കഥ വായിച്ച് വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം തേടുക. നിങ്ങളുടെ കഴിവിനനുസരിച്ച് പണം, ധാന്യങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. പശുവിനെ സേവിക്കുക. മാര്‍ഗശീര്‍ഷ പൂര്‍ണ്ണിമയില്‍ നടത്തുന്ന ദാനം മറ്റ് പൂര്ണ്ണിമകളെ അപേക്ഷിച്ച് 32 മടങ്ങ് ഫലദായകമാണെന്ന് പറയപ്പെടുന്നു. വ്രതമെടുക്കുന്നവര്‍ ഉച്ചയ്ക്ക് ശേഷം ഉറങ്ങരുത്. രാത്രിയില്‍ ചന്ദ്രദേവനെ ആരാധിക്കുക. പാലും പഞ്ചസാരയും കലര്‍ത്തി ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുക.

ജ്യോതിഷ പ്രതിവിധികള്‍
ജീവിതത്തില്‍ വിജയം നേടാനായി മാര്‍ഗശീര്‍ഷ പൂര്‍ണ്ണിമ നാളില്‍ ചന്ദ്രോദയത്തില്‍ കുറച്ച് പഞ്ചസാരയും അരിയും പാലില്‍ ചേര്‍ത്ത് ചന്ദ്രദേവന് നിവേദിക്കുക. ഇതോടൊപ്പം ഓം ഐന്‍ ക്ലീന്‍ സോമായ നമഃ എന്ന മന്ത്രം ജപിക്കുക.

ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന്
പൗര്‍ണ്ണമി നാളില്‍ ആല്മരത്തില് ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ ദിവസം ആല്മരത്തിന് വെള്ളം സമര്‍പ്പിച്ച് അഞ്ച് തരം മധുരപലഹാരങ്ങള്‍ സമര്‍പിക്കുക. എന്നിട്ട് നെയ്വിളക്ക് കത്തിച്ച് നിങ്ങളുടെ ആഗ്രഹം പറഞ്ഞ് ആ്ല് മരത്തിന് 7 മുതല്‍ 11 തവണ പ്രദക്ഷിണം വയ്ക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഒരു വ്യക്തി എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുമെന്ന് വിശ്വസിക്കപ്പെടുന്നു.

സമ്പത്ത് നേടാന്‍
പൗര്‍ണ്ണമി ദിനത്തില്‍, മംഗളകരമായ യോഗത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുക. ലക്ഷ്മീ ദേവിക്ക് മഞ്ഞള്‍ കലര്‍ത്തിയ 11 നാണയങ്ങള്‍ സമര്‍പ്പിക്കുക. ശ്രീ സൂക്തമോ കനകധാരാ സ്തോത്രമോ വായിക്കാം. ഇതിനുശേഷം, ഈ നാണങ്ങള്‍ ഒരു ചുവന്ന തുണിയില്‍ കെട്ടി അലമാര അല്ലെങ്കില്‍ നിലവറ പോലുള്ള പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. 2023ലെ എല്ലാ പൗര്‍ണ്ണമിയിലും അവ പുറത്തെടുക്കുകയും വൃത്തിയാക്കി വയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം ഉണ്ടാകില്ല, വീട്ടില്‍ ഐശ്വര്യവും വര്‍ദ്ധിക്കും

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, പൗര്‍ണ്ണമി നാളില്‍ ഇരുവരും ചന്ദ്രദേവന് പാല് അര്‍പ്പിക്കണം. ഇതോടൊപ്പം ഓം സ്ത്രം സ്ത്രീം സ്ത്രം: ചന്ദ്രാംസേ നമഃ എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരും.



Click it and Unblock the Notifications