Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
സിദ്ധിയോഗവുമായി വര്‍ഷത്തിലെ അവസാന പൗര്‍ണമി, കര്‍മ്മങ്ങള്‍ക്ക് 32 ഇരട്ടി പുണ്യം; ഈ പ്രതിവിധി ചെയ്യൂ
വര്‍ഷത്തിലെ അവസാന പൗര്‍ണമിയാണ് മാര്‍ഗശീര്‍ഷ പൂര്‍ണിമ. ഈ വര്‍ഷം ഇത് വരുന്നത് ഡിസംബര്‍ 7 ബുധനാഴ്ചയാണ്. ഈ ദിവസം ലക്ഷ്മി ദേവിയുടെ അനുഗ്രഹവുമായി സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം എന്നീ പേരുകളില്‍ ഐശ്വര്യപ്രദമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഹിന്ദുമതത്തില്‍ മാര്‍ഗശീര്‍ഷ പൂര്‍ണിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇത് ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയപ്പെട്ട മാസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസത്തെ ആരാധനയും വ്രതവും ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നല്കുന്നു.
മാര്ഗശീര്ണ പൂര്‍ണ്ണിമയിലെ സ്നാനം, ദാനം, ധ്യാനം എന്നിവ ഫലദായകമാണെന്ന് വേദങ്ങള്‍ പറയുന്നു. പൂര്‍ണ്ണ വിശ്വാസത്തോടും ഭക്തിയോടും കൂടി ഈ വ്രതം അനുഷ്ഠിച്ചാല്‍ ഈ ജന്മത്തില് തന്നെ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മാര്‍ഗശീര്‍ഷ പൂര്‍ണിമയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ ജ്യോതിഷത്തില്‍ ചില പ്രതിവിധികള്‍ നല്‍കിയിട്ടുണ്ട്. ഇവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ എപ്പോഴും പുരോഗതി ഉണ്ടാകും. അത്തരം പ്രതിവിധികള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മാര്‍ഗശീര്‍ഷ പൂര്‍ണിമ 2022
ഈ വര്‍ഷത്തെ മാര്‍ഗശീര്‍ഷ പൂര്‍ണിമ ഡിസംബര്‍ ഏഴിനാണ്. ദത്താത്രേയ ജയന്തിയും ഈ ദിവസം ആഘോഷിക്കും. ഡിസംബര്‍ 7ന്, പൗര്‍ണ്ണമി ദിവസം രാവിലെ 08:01ന് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 09:37-ന് അവസാനിക്കും.

മാര്‍ഗശീര്‍ഷ പൂര്‍ണിമ പ്രാധാന്യം
ഹിന്ദുമതവിശ്വാസപ്രകാരം പൗര്ണിമയെ ഒരു പുണ്യദിനമായാണ് കാണുന്നത്. പൗര്‍ണ്ണമി നാളില്‍ ചന്ദ്രന് പൂര്ണാവസ്ഥയിലാണ്. അതേസമയം മാര്‍ഗശീര്‍ഷ പൂര്‍ണിമയെ മോക്ഷദായിനി പൂര്‍ണിമ എന്ന് വിളിക്കുന്നു. ഈ ദിവസം ചെയ്യുന്ന ദാനധര്‍മ്മം മറ്റ് പൗര്‍ണ്ണമി ദിവസങ്ങളെ അപേക്ഷിച്ച് 32 മടങ്ങ് പുണ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ചന്ദ്രനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം
മാര്‍ഗശീര്‍ഷ പൂര്‍ണിമ നാളില്‍ ചന്ദ്രനു പാല് സമര്‍പ്പിക്കുന്നതിലൂടെ ഭക്തര്‍ക്ക് മനസമാധാനം ലഭിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ചന്ദ്രദേവന്റെ കൃപയാല്‍ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വരുന്നു. പൗര്‍ണ്ണമിയിലെ ചന്ദ്രോദയത്തിനുശേഷം, ചന്ദ്രദേവന് മിശ്രിയും അരിയും പച്ചപ്പാലില്‍ കലര്‍ത്തി അര്‍ഘ്യം അര്‍പ്പിക്കണം. ഇത് ചെയ്താല്‍ എല്ലാ കഷ്ടപ്പാടുകളും നീങ്ങുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും.

മാര്‍ഗശീര്‍ഷ പൂര്‍ണിമ ഉപവാസവും പൂജാരീതിയും
മാര്‍ഗശീര്‍ഷ പൂര്‍ണിമ നാളില്‍ അതിരാവിലെ എഴുന്നേറ്റ് ദൈവത്തെ ധ്യാനിച്ച് വ്രതാനുഷ്ഠാനം ചെയ്യുക. കുളികഴിഞ്ഞ് വെള്ളവസ്ത്രം ധരിച്ച് പ്രാര്‍ത്ഥിക്കുക. ഓം നമോ നാരായണ എന്ന് ചൊല്ലി ശ്രീഹരിയെ ആരാധിക്കുക. ഇതിനുശേഷം ശ്രീഹരിക്ക് ഇരിപ്പിടം, ചന്ദനം, പൂക്കള്‍ മുതലായവ സമര്‍പ്പിക്കുക. ഇതിനുശേഷം എണ്ണ, നെയ്യ് മുതലായവ അര്‍പ്പിക്കുക. നല്ല മനസ്സോടെ ദൈവത്തെ ധ്യാനിക്കുക. വ്രതാനുഷ്ഠാനത്തിന്റെ രണ്ടാം ദിവസം ദരിദ്രര്‍ക്കോ ബ്രാഹ്മണര്‍ക്കോ ഭക്ഷണം നല്‍കുകയും അവര്‍ക്ക് ദാനം നല്‍കുകയും ചെയ്യുക.

നല്ല ആരോഗ്യത്തിന്
പൗര്‍ണ്ണമി നാളില്‍ ലക്ഷ്മിദേവി ആല്മരത്തില് വസിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഈ ദിവസം രാവിലെ ആല്മരത്തിന് വെള്ളവും അഞ്ച് തരം മധുരപലഹാരങ്ങള്‍ വീതം സമര്‍പ്പിക്കുകയും ചെയ്യുക. ഇതിനുശേഷം നെയ്യ് വിളക്ക് കത്തിച്ച് ഏഴ് തവണ വലംവയ്ക്കുക. ഇതിനുശേഷം കുറച്ച് വെളുത്ത പൂക്കള്‍ അര്‍പ്പിക്കുകയും മനസ്സിലെ ആഗ്രഹങ്ങള്‍ പറയുകയും ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ലഭിക്കുന്നതായിരിക്കും.

സാമ്പത്തിക പ്രശ്നം നീങ്ങാന്‍
പൗര്‍ണ്ണമി ദിനത്തില്‍, മംഗളകരമായ യോഗത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുക. ലക്ഷ്മീ ദേവിക്ക് മഞ്ഞള്‍ കലര്‍ത്തിയ 11 നാണയങ്ങള്‍ സമര്‍പ്പിക്കുക. ശ്രീ സൂക്തമോ കനകധാരാ സ്തോത്രമോ വായിക്കാം. ഇതിനുശേഷം, ഈ നാണങ്ങള്‍ ഒരു ചുവന്ന തുണിയില്‍ കെട്ടി അലമാര അല്ലെങ്കില്‍ നിലവറ പോലുള്ള പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. 2023ലെ എല്ലാ പൗര്‍ണ്ണമിയിലും അവ പുറത്തെടുക്കുകയും വൃത്തിയാക്കി വയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം ഉണ്ടാകില്ല, വീട്ടില്‍ ഐശ്വര്യവും വര്‍ദ്ധിക്കും.

ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍
അരി, വസ്ത്രങ്ങള്‍, പഴങ്ങള്‍, പായസം, നാളികേരം, പൂക്കള്‍ തുടങ്ങിയ വെള്ളനിറത്തിലുള്ള സാധനങ്ങള്‍ ഈ ദിവസം ദാനം ചെയ്യുന്നത് വളരെ പുണ്യകരമാണെന്ന് കരുതപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തമാകും. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കുകയും കരിയറില്‍ വിജയം നല്‍കുകയും ചെയ്യുന്നു. പൗര്‍ണ്ണമി ദിനത്തില്‍ ഏതെങ്കിലും ലക്ഷ്മി ക്ഷേത്രത്തില്‍ പോയി സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുകയും ദേവിയോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജോലിയിലെ തടസങ്ങള്‍ നീങ്ങാന്‍
മാര്‍ഗശീര്‍ഷ പൗര്‍ണ്ണമി നാളില്‍ മഹാവിഷ്ണുവിനേയും ലക്ഷ്മിദേവിയെയും ഒരുമിച്ചു പൂജിക്കുകയും വെള്ളത്തില്‍ ഗ്രാമ്പൂ ഇട്ട് ആരതി നടത്തുകയും ചെയ്യുക. ഇതോടൊപ്പം ഗജേന്ദ്രമോക്ഷം, ഭഗവദ്ഗീത, വിഷ്ണുസഹസ്ത്രനാമം എന്നിവ പാരായണം ചെയ്യുക. 2023 പുതുവര്‍ഷം മുതല്‍ പൂര്‍ണ്ണചന്ദ്ര ദിനത്തില്‍ ഇവ മൂന്നും പാരായണം ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകാന്‍ തുടങ്ങും.

സന്തോഷവും സമൃദ്ധിയും നിലനില്ക്കാന്
സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് മാര്‍ഗശീര്‍ഷ പൗര്‍ണ്ണമി നാളില്‍ 8 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് കുങ്കുമം അടങ്ങിയ പായസം നല്കി അവരുടെ അനുഗ്രഹം തേടുക. തുടര്‍ന്ന് വീട്ടിലെ മൂത്ത സ്ത്രീക്ക് പായസം നല്‍കുക. 2023ലെ ഏഴാമത്തെയോ പതിനൊന്നാമത്തെയോ പൗര്‍ണ്ണമി വരെയെങ്കിലും ഇങ്ങനെ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുന്നതായിരിക്കും.



Click it and Unblock the Notifications











