Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം; ശിവപ്രീതിക്ക് ഉത്തമ അനുഷ്ഠാനം പ്രദോഷവ്രതം
ഹിന്ദുമതത്തില്‍ പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ ത്രയോദശി തിഥിയിലും ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയിലും പ്രദോഷ വ്രതം ആചരിക്കുന്നു. ഈ ദിവസം ഭക്തര്‍ ശിവനെ ആരാധിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ ശിവന് പ്രസാദിക്കുകയും തന്റെ ഭക്തര്‍ക്ക് സന്തോഷവും ഐശ്വര്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇത്തവണ മാര്‍ഗശീര്‍ഷ മാസത്തിലെ ആദ്യത്തെ പ്രദോഷ വ്രതം ഡിസംബര്‍ 10 നാണ്. ഡിസംബര്‍ മാസത്തിലെ പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തം, പൂജാ രീതി എന്നിവയെക്കുറിച്ച് അറിയാന്‍ ലേഖനം വായിക്കൂ.
മാര്‍ഗശീര്‍ഷ മാസത്തിലെ ആദ്യത്തെ പ്രദോഷം
ഡിസംബര്‍ മാസത്തിലെ ആദ്യ പ്രദോഷ വ്രതം ഡിസംബര്‍ 10ന് ആചരിക്കും. ഈ വ്രതം ഞായറാഴ്ചയാണ് വരുന്നത്, അതിനാല്‍ ഇതിനെ രവിപ്രദോഷ വ്രതം എന്നും വിളിക്കാം. മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല ത്രയോദശി തിഥി ഡിസംബര്‍ 10 ന് രാവിലെ 07:13 ന് ആരംഭിക്കുന്നു. ഡിസംബര്‍ 11 ന് രാവിലെ 07:10 ന് ഇത് അവസാനിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഉദയ തിഥി പ്രകാരം ഡിസംബര്‍ 10 ഞായറാഴ്ച പ്രദോഷവ്രതം ആചരിക്കും. പ്രദോഷ വ്രത നാളില്‍ പ്രദോഷകാലത്ത് ഭഗവാനെ ആരാധിക്കുന്നത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പ്രദോഷ കാലത്ത് 5.25 മുതല്‍ 8.07 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം.

പ്രദോഷ വ്രതത്തിന്റെ ആരാധനാ രീതി
പ്രദോഷ വ്രത നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക. ശിവനെയും പാര്‍വതി ദേവിയെയും സ്മരിച്ച് ഉപവസിക്കാന്‍ തുടങ്ങുക. ശിവലിംഗത്തില്‍ കൂവള ഇലകളും വെള്ളവും സമര്‍പ്പിക്കുക. വൈകുന്നേരം പ്രദോഷകാലത്ത് ആചാരപ്രകാരം പാര്‍വതി ദേവിയേയും ശിവനേയും ആരാധിക്കുക. മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ച് ശിവ ചാലിസ വായിക്കുക. അവസാനമായി ആരതി നടത്തുക. പിറ്റേന്ന് കുളിച്ച് ആരാധനയ്ക്ക് ശേഷം മാത്രം വ്രതം മുറിക്കുക.
ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിക്കുക
പ്രദോഷ വ്രത നാളില്‍ ശിവലിംഗത്തില്ല് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം, അതില്‍ നിന്ന് കുറച്ച് വെള്ളം നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂജാമുറിയില്‍ സുരക്ഷിതമായി സൂക്ഷിക്കുക. നിങ്ങളുടെ പ്രദോഷ വ്രതം മുറിക്കാന്‍ ഈ വെള്ളം കുടിക്കുക.
പഞ്ചാമൃത അഭിഷേകം
പ്രദോഷ വ്രത നാളില്‍ ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. ഇതോടൊപ്പം പാര്‍വതി ദേവിക്ക് മേക്കപ്പ് ഐറ്റംസ് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരുന്നു.
വെള്ള വസ്ത്രം ദാനം ചെയ്യുക
പ്രദോഷ വ്രത നാളില്‍ വെള്ള വസ്ത്രം ധരിക്കുന്നത് ഐശ്വര്യമായി കരുതുന്നു. കൂടാതെ, ഈ ദിവസം നിങ്ങള്‍ക്ക് ദരിദ്രര്‍ക്ക് വെള്ള വസ്ത്രം ദാനം നല്‍കാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കുന്നു.
കരിയര്‍ പുരോഗതിക്ക്
രവിപ്രദോഷ വ്രതാനുഷ്ഠാനത്തില്‍ നിങ്ങള്‍ പൂജ നടത്തുമ്പോള്‍ വെള്ളത്തില്‍ ഗോതമ്പ് കലര്‍ത്തി ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുക അല്ലെങ്കില്‍ പൂജയ്ക്കിടെ ശിവന് ഒരു പിടി ഗോതമ്പ് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കരിയര്‍ പുരോഗമിക്കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
ജീവിത വിജയത്തിന്
പ്രശസ്തിക്കും വിജയത്തിനുമായി നിങ്ങളുടെ ജാതകത്തില്‍ സൂര്യന് ശക്തനാകേണ്ടത് ആവശ്യമാണ്. രവിപ്രദോഷ വ്രതാനുഷ്ഠാന നാളില്‍ രാവിലെ കുളിച്ച് സൂര്യഭഗവാന് ചുവന്ന പൂക്കളും ശര്‍ക്കരയും ചേര്‍ത്ത് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. അതിനുശേഷം 1.25 കിലോ ഗോതമ്പ് ദാനം ചെയ്യുക.
സമ്പത്ത് കൈവരാന്‍
പ്രദോഷ വ്രതത്തിന്റെ സമയത്ത് 21 കൂവള ഇലകള്‍ നന്നായി വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ഓം നമഃ ശിവായ എന്ന് എഴുതുക. എന്നിട്ട് അവ ഓരോന്നായി ശിവന് സമര്‍പ്പിക്കുക. പൂജ കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം, അതില്‍ നിന്ന് ഒരു കൂവള ഇല എടുത്ത് നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക.



Click it and Unblock the Notifications
