Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
March 2023 Horoscope: മാര്‍ച്ച് 2023 സമ്പൂര്‍ണ രാശിഫലം: മേടം - മീനം വരെ - ഗംഭീര ഫലങ്ങള്‍ക്ക് യോഗം ഈ രാശിക്ക്
മാര്‍ച്ച് മാസത്തില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്. നിങ്ങളുടെ ഈ മാസത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിനേക്കാള്‍ അനുകൂല പ്രതികൂലമാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാം.

മാര്‍ച്ച് മാസത്തിലെ സമ്പൂര്‍ണ രാശിഫലം നോക്കുമ്പോള്‍ അത് നിങ്ങളില്‍ എങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു എന്നും കൂടി നമുക്ക് നോക്കാം. ഈ മാസത്തെ സമ്പൂര്‍ണ പൊതുഫലം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് മാര്‍ച്ച് മാസം. പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. പണം ചിലവാക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പിശുക്കും കാണിക്കില്ല. മത്സരങ്ങളില്‍ വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. വിദേശ യാത്രാ യോഗം കാണുന്നു. ചിലവ് വര്‍ദ്ധിക്കുകയും അതിനനുസരിച്ച് വരവ് കൂടുകയും ചെയ്യും. എങ്കിലും ചെറിയ രീതിയിലുള്ള ക്ലേശങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ പദ്ധതികളും ഭംഗിയായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ധനസഹായം വര്‍ദ്ധിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് തൊഴില്‍പരമായി നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. വിദേശത്ത് നിന്ന് നിങ്ങള തേടി പല അനുകൂല വാര്‍ത്തകളും ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ മികച്ച ഫലം ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പ്രശ്നങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും ഒരു കാര്യത്തിലും അലംഭാവം കാണിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിദേശത്ത് ചേരുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും രൂക്ഷമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. വാഹനം, അഗ്നി തുടങ്ങിയവ സൂക്ഷിച്ച് ഉപയോഗിക്കണം. പ്രണയം ദൃഢമാവാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ ജോലി കരാറുകളില്‍ ഒപ്പ് വെക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. ശനിയെ ശത്രുവായി കണക്കാക്കരുത്. ശനിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. സാമ്പത്തിക ക്ലേശങ്ങള്‍ വര്‍ദ്ദിക്കും. വീട് വെക്കുന്നതിനുള്ള ആലോചനകള്‍ പുരോഗമിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ ഉള്ള സമയമാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കച്ചവടം ചെയ്യുന്നവര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും നഷ്ടം സംഭവിക്കാം. ചിലവുകള്‍ വര്‍ദ്ധിക്കും. പലപ്പോഴും സംസാരിക്കുന്നതില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ ശുഭപ്രതീക്ഷകള്‍ ഉണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. കരാറുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിപണിയിലെ മാറ്റങ്ങള്‍ സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. അയല്‍ബന്ധങ്ങളില്‍ അല്പം ജാഗ്രത പുലര്‍ത്തണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ കൂടുതല്‍ കഠിനാധ്വാനം വേണ്ടി വരും. അതിന്റെ ഫലമായി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവുന്നു. വാഹനം വാങ്ങുന്ന കാര്യത്തില്‍ തീരുമാനമാവുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായ മാതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പല കാര്യങ്ങൡും നിങ്ങള്‍ക്ക് അനുകൂലമായ ഫലം ഉണ്ടായേക്കാം. കച്ചവടത്തില്‍ മുതല്‍മുടക്കുന്നതിന്റെ ഇരട്ട് തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളിലും ബന്ധുക്കളുടെ പിന്തുണ ഉണ്ടാവണം എന്നില്ല. ആരോഗ്യസ്ഥിതിയില്‍ ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത സമയം പല കോണില്‍ നിന്നും പിന്തുണ ലഭിക്കുന്നു. സുഖഭോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. മാസത്തിന്റെ രണ്ടാം പകുതിയില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ കലഹം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി അല്പം ദുര്ബലമാവുന്നതിനുള്ള സാധ്യതയുണ്ട്. ചികിത്സാ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തരുമാനമാവുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ പല അവസരങ്ങളും വന്നു ചേരുന്നു. സ്വന്തമായി കച്ചവടം ചെയ്യുന്നവര്‍ക്ക് അതിലൂടെ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം അനുകൂലം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന ഏത് പ്രവൃത്തിയിലും മികച്ച വിജയം കണ്ടെത്താന്‍ സാദിക്കുന്നു. കരാര്‍ പുതുക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തില്‍ കലാശിക്കുന്നതിനുള്ള സാധ്യത കാണുന്നു. പ്രതികൂല സാഹചര്യങ്ങള്‍ മാസത്തിന്റെ പകുതിയില്‍ ഉണ്ടാവാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി അമിതമായി ചിലവാക്കുന്നതില്‍ നിയന്ത്രണം വരുത്തണം. ജോലിയില്‍ മികച്ച അവസരങ്ങള്‍ തേടി വരുന്നു. അവ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ബന്ധുസമാഗമത്തിനുള്ള യോഗം കാണുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അഭിമാനകരമായ പല മുഹൂര്‍ത്തങ്ങളും ഈ മാസം ഉണ്ടാവുന്നു. കുടുംബത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സൂര്യന്റെ ശനി യോഗം നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ ചെറിയ ചിലസമ്മര്ദ്ദങ്ങള നേരിടേണ്ടി വരാം. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. ഇത് പിന്നീട് ഗുരുതരമാവാം. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ പിന്നോട്ട് പോവാം. സഹോദരന്മാര്ക്ക് പല കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. മുന്‍കൂട്ടി തീരുമാനിച്ച പല യാത്രകളും മാറ്റി വെക്കേണ്ടി വരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ മാസത്തിന്റെ രണ്ടാം പകുതിയാവുമ്പോഴേക്ക് കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാഹസികത ഒഴിവാക്കുക. സാമ്പത്തിക ബാധ്യതകള്‍ വരുത്തി വെക്കരുത്. ഇത് പിന്നീട് വലിയ തലവേദനകള്‍ സൃഷ്ടിക്കും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ പുറകോട്ട് പേവുന്നു. പുതിയി ബിസിനസ് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സമ്മാനിക്കുന്നു. മറ്റുള്ളവരുടെ സങ്കടത്തില്‍ നിങ്ങളുടെ മനസ്സലിയുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് കുടുംബത്തോടൊപ്പം തന്നെ ജോലിയും ഒരുമിച്ച് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമാറ്റങ്ങള്‍ കൊണ്ട് വരുന്നു. കിടന്ന് ചികിത്സിക്കുന്ന രോഗികള്‍ക്ക് പലപ്പോഴും അതില്‍ നിന്ന് മോചനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച് പലപ്പോഴും കാലതാമസം നേരിടേണ്ടി വരുന്നു. കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. കുടുംബത്തോട് ആലോചിച്ച് എടുക്കാത്ത തീരുമാനങ്ങള്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സാഹചര്യമാണ് എന്നതാണ് സത്യം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ നിരവധി അനുകൂലഫലങ്ങള്‍ ഉണ്ടായിരിക്കും. മാനസിക സമ്മര്‍ദ്ദം കുറയുന്നത് വഴി കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതിനും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കുന്നു. വിദേശത്തേക്ക് പോവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അതിനുള്ള അനുമതി ലഭിക്കുന്നു. എന്നാല്‍ മാര്‍ച്ച് രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരാം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ധനവരവ് വര്‍ദ്ധിക്കുന്നു. എന്നാല്‍ അതനുസരിച്ചുള്ള ചിലവുകളും ഉണ്ടായിരിക്കും. ചെറിയ നിരാശ പല കാര്യങ്ങളിലും ഇവര്‍ക്കുണ്ടായേക്കാം. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവാം. വീട് വിട്ട് നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് ഓരോ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ആലസ്യം ഉണ്ടായേക്കാം. ചിലര്‍ക്ക് പറഞ്ഞ വാക്ക് പാലിക്കാന്‍ പറ്റാത്തതില്‍ അതീവ ദു:ഖം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി വലിയ നേട്ടവും വലിയ നഷ്ടങ്ങളും ഉണ്ടാവുന്നില്ല. പൊതുവേ ഗുണദോഷ സമ്മിശ്രമായ മാസമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications