Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദിവസം ആരംഭിക്കുന്നതിന് മുമ്പ് ഈ മന്ത്രങ്ങള്‍ ജപിച്ചുനോക്കൂ, മനസ്സും ശരീരവും പോസിറ്റീവ് ആകും
Mantras For Starting Your Day: മന്ത്രോച്ചാരണത്തിന് നമ്മുടെ സംസ്കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. അവ കേവലം വാക്കുകളോ അക്ഷരങ്ങളോ മാത്രമല്ല. സവിശേഷ ഊര്‍ജം ഉള്‍ക്കൊള്ളുന്ന, ശരീരത്തെയും മനസ്സിനെയും പോസിറ്റീവാക്കുന്ന ആത്മീയ ഉപാധികളാണ്. ഹൈന്ദവ സംസ്കാരത്തിലും ബുദ്ധിസത്തിലും ജൈനിസത്തിലും മറ്റ് ആത്മീയ പാരമ്പര്യങ്ങളിലും ആളുകള്‍ മന്ത്രങ്ങള്‍ പരിശീലിക്കുകയും അവയുടെ ശക്തി അനുഭവിക്കുകയും ചെയ്യാറുണ്ട്. രണ്ട് സംസ്കൃത പദങ്ങള്‍ കൂടിച്ചേര്‍ന്നാണ് മന്ത്രം എന്ന വാക്ക് ഉണ്ടായത്. മന് എന്ന മനസ്സും ന്ത്ര എന്ന യന്ത്രം അഥവാ ഉപാധിയും. അപ്പോള്‍ മനസ്സിന് അല്ലെങ്കില്‍ ചിന്തയ്ക്ക് വേണ്ടിയുള്ള യന്ത്രം അഥവാ ഉപാധി എന്നാണ് മന്ത്രത്തിന്റെ അര്‍ത്ഥം.

മന്ത്രങ്ങള്‍ വളരെ പവിത്രമായ വാക്കുകളോ ശബ്ദങ്ങളോ വരികളോ ആകാം. ഇവ ഉറക്കെ ജപിക്കുകയും ധ്യാനനിരതമായി, നിശബ്ദമായി മനസ്സില്‍ ഉരുവിടുകയോ ചെയ്യാം. മന്ത്ര ജപത്തിലൂടെ മനസ്സിന് ഏകാഗ്രത കൈവരികയും ദൈവാനുഗ്രഹം ലഭിക്കുകയും ആത്മീയവും ഭൗതികവുമായ മാറ്റം നേടുകയും ചെയ്യാമെന്നാണ് വിശ്വാസം.
എന്നും രാവിലെ എഴുന്നേറ്റ ഉടന്‍ ചില മന്ത്രങ്ങള്‍ ജപിച്ചാല്‍ ആ ദിവസം വളരെ പോസിറ്റീവ് ആകും. അന്ന് ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദവും അന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരവുമാകും. അതിന് സഹായിക്കുന്ന ചില മന്ത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഗായത്രി മന്ത്രം
മന്ത്രങ്ങളുടെ മാതാവെന്നാണ് ഗായത്രി മന്ത്രം അറിയരപ്പെടുന്നത്. ഹൈന്ദവര്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ളതും വളരെ ശക്തവുമായ മന്ത്രങ്ങളിലൊന്നാണ് ഗായത്രി മന്ത്രം. വിവേകത്തിനും വ്യക്തതയ്ക്കും വേണ്ടി ദൈവികമായ പ്രകാശത്തോട് നടത്തുന്ന പ്രാര്‍ത്ഥനയാണത്.
മന്ത്രം
ഓം ഭൂര് ഭുവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
ലോകത്തിന് മുഴുവന്‍ പ്രകാശം നല്കുന്ന സൂര്യ ഭഗവാന് നമ്മുടെ ബുദ്ധിയെയും അതുപോലെ പ്രകാശിപ്പിക്കട്ടെ എന്നാണ് ഈ മന്ത്രത്തിന്റെ സാരം. ബുദ്ധിക്ക് ഉണര്‍വ്വേകാനും മനസ്സിലെ ആശയക്കുഴപ്പങ്ങളും തടസ്സങ്ങളും ഇല്ലാതാക്കാനും ദൈവികമായ വിവേകവും മാര്‍ഗദര്‍ശനവും ലഭിക്കാനും ഈ മന്ത്രം സഹായിക്കും. ഒരു ദിവസം ഏകാഗ്രതയോടെയും വ്യക്തതയോടെയും തുടങ്ങാന്‍ ഏറ്റവും നല്ല വഴിയാണ് ഗായത്രിമന്ത്രം.
മഹാ മൃത്യുഞ്ജയ മന്ത്രം
മരണത്തെ അതിജീവിക്കുന്ന മന്ത്രമെന്ന് അറിയപ്പെടുന്ന മഹാ മൃത്യുഞ്ജയ മന്ത്രം, ആരോഗ്യവും ആയുസ്സും സുരക്ഷയും ഉറപ്പിക്കാനുള്ള ഏറ്റവും നല്ല ശക്തമായ മന്ത്രമാണ്.
മന്ത്രം
ഓം ത്രൃംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ധനം
ഉര്‍വാരുകമിവ ബന്ധനാന്
മൃത്യോര്‍ മുക്ഷീയ മാമൃതാത്
ത്രിലോചനനായ ഭഗവാനെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, സുഗന്ധവും സമൃദ്ധിയും വര്‍ധിപ്പിക്കുന്ന അദ്ദേഹം, വെള്ളരിക്ക തണ്ടില്‍ നിന്നും വേര്‍പെടുന്നത് പോലെ മരണത്തിന്റെ ബന്ധനത്തില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കട്ടെ എന്നാണ് മൃത്യുഞ്ജയ മന്ത്രത്തിന്റെ അര്‍ത്ഥം.
ശാരീരികവും മാനസികവുമായ വിഷമതകള്‍ അകറ്റാനും ഭയങ്ങള്‍ ഇല്ലാതാക്കാനും മൊത്തത്തിലുള്ള ക്ഷേമം ലഭിക്കാനും പരമശിവന്റെ അനുഗ്രഹം ലഭിക്കാന്‍ നടത്തുന്ന പ്രാര്‍ത്ഥനയാണിത്.
ഓം നമഃശിവായ
ഏറ്റവും ലളിതമായ, കുഞ്ഞുകുട്ടികള്‍ക്ക് പോലും അറിയുന്ന, എന്നാല്‍ വലിയ ശക്തിയുള്ള ശിവമന്ത്രമാണ് ഓം നമഃശിവായ. പരമശിവന്റെ മൂലമന്ത്രമാണത്. ഞാന്‍ ശിവനെ നമിക്കുന്നു എന്നനാണ് മന്ത്രത്തിന്റെ സാരം. അഞ്ച് അക്ഷരങ്ങള്‍ ഉള്ളതിനാല്‍ പഞ്ചാക്ഷരീ മന്ത്രമെന്നും ഈ മന്ത്രം അറിയപ്പെടുന്നു. ഇതിലെ ഓരോ അക്ഷരവും പഞ്ചഭൂതങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ഓം - ഒരിക്കലും നശിക്കാത്തത്
ന- ഭൂമി
മ- ജലം
ശി - അഗ്നി
വാ - വായു
യ - ആകാശം
സാക്ഷാല്‍ പരമശിവന്റെ ദൈവികമായ ശക്തിയെ ഊര്‍ജം ഉള്ളില്‍ നിറയാനും, മനശാന്തിയും ആത്മീയമായ ശക്തിയും കൈവരാനും ഈ മന്ത്രജപം സഹായിക്കുന്നു. ഈ മന്ത്രം നിത്യവും ജപിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുകയും ഏകാഗ്രത വര്‍ധിക്കുകയും ആത്മീയമായ അവബോധം വളരുകയും ചെയ്യുന്നു.



Click it and Unblock the Notifications
