For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടബാധ്യത മാറ്റി സമ്പത്ത് വര്‍ദ്ധിപ്പിക്കും മന്ത്രം

മന്ത്രങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും തന്നെ സാമ്പത്തിക പ്രതിസന്ധിയെ ഇല്ലാതാക്കാം

|

കടബാധ്യതയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ എത്രയൊക്കെ സമ്പത്ത് ഉണ്ടായിട്ടും വീണ്ടും കടവും ബാധ്യതയും മാത്രമാണ് ഫലമെങ്കില്‍ അതിന് ചെയ്യേണ്ട ചില പരിഹാരങ്ങള്‍ ഉണ്ട്. പലരും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് കഷ്ടപ്പെടുമ്പോള്‍ അതിന്റെ അവസാനം പലരും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കും.

കാക്ക വലത്‌ വശത്തിരുന്ന് കരയുന്നത് ധനനഷ്ടമോ?കാക്ക വലത്‌ വശത്തിരുന്ന് കരയുന്നത് ധനനഷ്ടമോ?

എന്നാല്‍ ഇനി സാമ്പത്തിക ബാധ്യതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ലക്ഷ്മീ കടാക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അകാരണമായി കടങ്ങളില്‍ ചെന്ന് ചാടാതിരിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷിക്കാനും സഹായിക്കുന്ന മന്ത്രം.

 ഉണര്‍ന്നയുടന്‍

ഉണര്‍ന്നയുടന്‍

ഉണര്‍ന്നയുടന്‍ തന്നെ കൈത്തലങ്ങള്‍ രണ്ടും കൂടി കൂട്ടിപ്പിടിച്ച് കരാഗ്രേ വസതേ ലക്ഷ്മീ, കരമധ്യേ സരസ്വതി, കരമൂലേ സ്ഥിതാ ഗൗരീ, പ്രഭാതേ കരദര്‍ശനാ എന്ന മന്ത്രം ചൊല്ലിയാല്‍ അത് ഭാഗ്യത്തെ കൊണ്ടു വരും എന്നാണ് വിശ്വാസം.

 ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത്

ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത്

ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് രാവിലെ സൂര്യന് സമര്‍പ്പിക്കാം. ഇത് ഭാഗ്യം കൊണ്ട് വരും. സൂര്യമന്ത്രം ചൊല്ലുന്നതും ഐശ്വര്യത്തിന് കാരണമാകുന്നു.

ഗായത്രീ മന്ത്രം

ഗായത്രീ മന്ത്രം

രാവിലെ കുളികഴിഞ്ഞ് ദേഹശുദ്ധി വരുത്തി കിഴക്കോട്ട് തിരിഞ്ഞ് ഗായത്രീ മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തിക പരാധിനതകളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു. എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും ലഭിക്കുന്നു.

വിളക്ക് തെളിക്കുന്നത്

വിളക്ക് തെളിക്കുന്നത്

രാവിലെ കുളി കഴിഞ്ഞ് തുളസിത്തറക്ക് സമീപം പശുവിന്‍ നെയ് വിളക്കിലൊഴിച്ച് ദീപം തെളിയിക്കുന്നത് ഐശ്വര്യത്തിന് നല്ലതാണ്. ഇത് നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

 പശുവിന് അന്നം നല്‍കാം

പശുവിന് അന്നം നല്‍കാം

വീട്ടില്‍ ആദ്യം പാകം ചെയ്യുന്ന ഭക്ഷണം പശുവിന് നല്‍കുന്നത് നല്ലതാണ്. മാത്രമല്ല പശുവിന് രാവിലെ കുളിച്ച് ശുദ്ധമായി പുല്ല് നല്‍കുന്നതും മഹാലക്ഷ്മിയെ വീട്ടില്‍ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്.

English summary

Mantra to Avoid Financial Crisis

Today people are upset and concerned about the money. To earn money they do hard work and struggle. But let you now that money is not an everyone's luck.
Story first published: Wednesday, July 12, 2017, 16:55 [IST]
X
Desktop Bottom Promotion