Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ദാമ്പത്യസന്തോഷം ഉറപ്പുനല്‍കും ശ്രാവണത്തിലെ മംഗളഗൗരീ വ്രതം; ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും
ഹിന്ദുവിശ്വാസികളുടെ പുണ്യമാസമായ സ്രാവണമാസം ആരംഭിച്ചു. ശ്രാവണ മാസം ശിവന് സമര്‍പ്പിക്കപ്പെട്ടതാണ്. ഈ മാസത്തില്‍ ശിവനെയും പാര്‍വതി ദേവിയെയും ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചയും പാര്‍വതി ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന മംഗള ഗൗരി വ്രതം ആചരിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി ഈ വ്രതം അനുഷ്ഠിക്കുന്നു.
മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് നേരത്തെയുള്ള വിവാഹത്തിനുള്ള സാധ്യതകളും രൂപപ്പെടാന്‍ തുടങ്ങുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചൊവ്വാദോഷത്തിന്റെ ഫലങ്ങളും അവസാനിക്കുന്നു. ഈ വര്‍ഷം 9 ചൊവ്വാഴ്ചകളിലായി 9 മംഗള ഗൗരി വ്രതങ്ങള്‍ വരുന്നുണ്ട്. ഈ സമയത്ത്, പാര്‍വ്വതി ദേവിയെ യഥാവിധി ആരാധിക്കുകയും ചില ജ്യോതിഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. മംഗള ഗൗരി വ്രതത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മംഗളഗൗരി വ്രതത്തിന്റെ പ്രാധാന്യം
വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് മംഗളഗൗരി വ്രതം ആചരിക്കുന്നത്. ഈ വ്രതാനുഷ്ഠാനം കൊണ്ടാണ് പാര്‍വതിക്ക് പരമശിവനെ ഭര്‍ത്താവായി ലഭിച്ചത് എന്നാണ് വിശ്വാസം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനാണ് ഈ വ്രതം ആചരിക്കുന്നത്. ഇതുകൂടാതെ സന്താനലബ്ധിക്കും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും തടസ്സങ്ങള്‍ നീക്കുന്നതിനും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉപകാരപ്രദമാണ്.
മംഗളഗൗരി വ്രതം പൂജാവിധി
രാവിലെ ഉണര്‍ന്ന് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം ക്ഷേത്രത്തിലോ വീട്ടിലോ ആരാധന നടത്തുക. പൂജിക്കാന്‍ ആദ്യം ശിവലിംഗത്തില്‍ വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആരാധന ആരംഭിക്കുക. ശങ്കരനെയും പാര്‍വതി ദേവിയെയും ഒരുമിച്ച് ആരാധിക്കുക. ഈ സമയത്ത് അരി, കുങ്കുമം, പുഷ്പങ്ങള്‍, പഴങ്ങള്‍ എന്നിവ പാര്‍വതി ദേവിക്ക് സമര്‍പ്പിക്കുക. അതിനുശേഷം പൂക്കളും മാലകളും അര്‍പ്പിക്കുക. അവസാനം ചന്ദനത്തിരിയും വിളക്കും കത്തിച്ച് ആരതി നടത്തുക.
മംഗളഗൗരി വ്രതം 2023 ദിവസങ്ങള്‍
ആദ്യ മംഗളഗൗരി വ്രതം - 4 ജൂലൈ
രണ്ടാം മംഗളഗൗരി വ്രതം - 11 ജൂലൈ
മൂന്നാമത്തെ മംഗളഗൗരി വ്രതം - 22 ഓഗസ്റ്റ്
നാലാമത്തെ മംഗളഗൗരി വ്രതം - 29 ഓഗസ്റ്റ്
അധിക ശ്രാവണ മാസത്തിലെ വ്രതങ്ങള്‍
ആദ്യത്തെ മംഗളഗൗരി വ്രതം: ജൂലൈ 18
രണ്ടാം മംഗളഗൗരി വ്രതം: ജൂലൈ 25
മൂന്നാമത്തെ മംഗളഗൗരി വ്രതം: ഓഗസ്റ്റ് 1
നാലാമത്തെ മംഗളഗൗരി വ്രതം: ഓഗസ്റ്റ് 8
അഞ്ചാമത്തെ മംഗളഗൗരി വ്രതം: ഓഗസ്റ്റ് 15

വിവാഹത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍
എന്തെങ്കിലും കാരണത്താലോ മറ്റോ നിങ്ങളുടെ ദാമ്പത്യത്തില്‍ തടസ്സം ഉണ്ടാകുകയോ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടാകുകയോ ചെയ്താല്‍, മംഗളഗൗരി വ്രത നാളില്‍, പാര്‍വതി ദേവിയെ യഥാവിധി പൂജിക്കുക. ഇതിനോടൊപ്പം 'ഓം ഗൗരീശങ്കരായ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക.
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
മംഗള ഗൗരി വ്രത ദിനത്തില്‍ പാര്‍വ്വതി ദേവിയെ യഥാവിധി പൂജിക്കുന്നതോടൊപ്പം ആഭരണങ്ങളും സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങല്‍ക്ക് മുക്തി നേടാനാകും.
ചൊവ്വാദോഷ നിവാരണത്തിന്
ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെങ്കില്‍, മംഗള ഗൗരി വ്രത ദിവസം നിങ്ങള്‍ പാര്‍വതി ദേവിയെ ആരാധിക്കുന്നതോടൊപ്പം രാമായണത്തിലെ സുന്ദരകാണ്ഡവും ശ്രീമദ് ഭാഗവതത്തിലെ പതിനെട്ടാം അധ്യായത്തിലെ ഒമ്പതാം ശ്ലോകവും പാരായണം ചെയ്യണം.

ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ഐക്യത്തിന്
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും നിങ്ങളുടെ ബന്ധം അനുദിനം വഷളാകുകയും ചെയ്യുന്നുവെങ്കില്‍, ശ്രാവണമാസത്തിലെ മംഗള ഗൗരി വ്രതം അനുഷ്ഠിക്കണം. ആരാധനയ്ക്കൊപ്പം ഉപവസിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, ശിവന്റെയും പാര്‍വതി ദേവിയുടെയും അനുഗ്രഹം ലഭിക്കുകയും വീട്ടില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടായിരിക്കുകയും ചെയ്യുന്നു.
വിവാഹത്തിന്
നിങ്ങളുടെ ദാമ്പത്യത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, മംഗള ഗൗരി വ്രത ദിനത്തില്‍ കുളിച്ച് ധ്യാനിച്ചതിന് ശേഷം ഗൗരിദേവിക്ക് കുങ്കുമം സമര്‍പ്പിക്കുക. നെറ്റിയില്‍ തിലകം ചാര്‍ത്തുക. ഇതോടൊപ്പം പൂജാവേളയില്‍ ഗൗരിയെ സ്തുതിക്കുക. ഗൗരി സ്തുതി ചൊല്ലുന്നത് നേരത്തെയുള്ള വിവാഹത്തിലേക്ക് നയിക്കുന്നു. മംഗളഗൗരി വ്രതത്തില്‍ ഗൗരി ദേവിക്ക് മേക്കപ്പ് സാധനങ്ങള്‍ സമര്‍പ്പിക്കുന്നത് നേരത്തെയുള്ള വിവാഹത്തിലേക്ക് നയിക്കുമെന്ന് പറയുന്നു.



Click it and Unblock the Notifications
