Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാഗ്യം മാറ്റിമറിക്കും ചൊവ്വയുടെ ഉദയം; 2024ല് ധനയോഗം തേടിവരുന്ന 3 രാശിക്കാര്
ജ്യോതിഷപ്രകാരം 2024ന്റെ തുടക്കത്തില് പല ഗ്രഹങ്ങളുടെയും ചലനത്തില് മാറ്റമുണ്ടാകാന് പോകുന്നു. ഗ്രഹങ്ങളുടെ കമാന്ഡറായ ചൊവ്വയും മാറ്റത്തിന്റെ ഭാഗമാകും. ഭൂമിയുടെ പുത്രനായ ചൊവ്വ ജനുവരി 14 ന് ധനുരാശിയില് ഉദിക്കാന് പോകുന്നു. ചൊവ്വ ഉദിച്ചുയരുമ്പോഴെല്ലാം അതിന്റെ പൂര്ണ്ണ ഫലങ്ങള് നല്കുന്നു.
ധൈര്യം, ഭൂമി, ധീരത തുടങ്ങിയ മേഖലകളില് പ്രത്യേക സ്വാധീനം കാണുന്നു. കാരണം ഇതിന്റെയെല്ലാം ഘടകമാണ് ചൊവ്വ. ഇത്തരമൊരു സാഹചര്യത്തില് ചൊവ്വയുടെ ഉദയം മൂലം ചില രാശിക്കാരുടെ സമ്പത്തില് അപാരമായ വര്ദ്ധനവ് ഉണ്ടായേക്കാ. ഈ ആളുകള്ക്ക് നല്ല ദിവസങ്ങള് ആരംഭിക്കുന്നു. ചൊവ്വയുടെ ഉദയം ഭാഗ്യം നല്കുന്ന രാശികള് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം
ചൊവ്വയുടെ ഉദയം നിങ്ങള്ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില് നിന്ന് മൂന്നാം ഭാവത്തില് ചൊവ്വ ഉദിക്കാന് പോകുന്നു. അതിനാല്, ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്ദ്ധിക്കും. കുടുംബത്തിലെ എല്ലാവരുമായും നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും. ഈ സമയം നിങ്ങള്ക്ക് ചില നല്ല വാര്ത്തകള് ലഭിച്ചേക്കാം.
നിങ്ങളുടെ സഹോദരങ്ങളില് നിന്ന് നിങ്ങള്ക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലിയോ ബിസിനസ്സോ ഒരു വിദേശ രാജ്യവുമായി ബന്ധപ്പെട്ടതാണെങ്കില്, നിങ്ങള്ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള് ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലന്സില് വര്ദ്ധനവുണ്ടാകും. നിങ്ങളുടെ വരുമാനം വര്ദ്ധിപ്പിക്കുന്നതില് നിങ്ങള് വിജയിക്കും.
വൃശ്ചികം
ചൊവ്വയുടെ ഉദയം നിങ്ങള്ക്ക് ശുഭകരമായി മാറിയേക്കാം. കാരണം നിങ്ങളുടെ രാശിയുടെ അധിപന് ചൊവ്വയാണ്. കൂടാതെ, നിങ്ങളുടെ ജാതകത്തിന്റെ സാമ്പത്തിക ഭവനത്തില് ചൊവ്വ ഉദിക്കും. അതിനാല് 2024 വര്ഷത്തിന്റെ തുടക്കത്തില് നിങ്ങള്ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കൂടാതെ, കിട്ടാതെ കിടക്കുന്ന പണം വീണ്ടെടുക്കാനും കഴിയും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധവും മുമ്പത്തേക്കാള് മികച്ചതായിരിക്കും. ചൊവ്വയുടെ സ്വാധീനം മൂലം നിങ്ങളുടെ ധൈര്യവും ശക്തിയം വര്ദ്ധിക്കും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാള് ശക്തമാകും.
ചിങ്ങം
ചൊവ്വയുടെ ഉദയം ചിങ്ങം രാശിക്കാര്ക്ക് അനുകൂലമായിരിക്കും. കാരണം ചൊവ്വ നിങ്ങളുടെ രാശിയില് നിന്ന് അഞ്ചാം ഭാവത്തില് ഉദിക്കാന് പോകുന്നു. അതിനാല്, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്ത്തകള് നിങ്ങള്ക്ക് ലഭിച്ചേക്കാം. അവര്ക്ക് ജോലി ലഭിക്കുകയോ വര്ഷത്തിന്റെ തുടക്കത്തില് വിവാഹം ഉറപ്പിക്കുകയോ ചെയ്തേക്കാം.
നേരെമറിച്ച്, നിങ്ങള് വിവാഹിതനാണെങ്കില് നിങ്ങള്ക്ക് ഒരു കുട്ടി ജനിക്കുന്നതിന് സമയം അനുകൂലമാണ്. നിങ്ങളുടെ രാശിയില് നിന്ന് നാലാമത്തെയും ഒമ്പതാമത്തെയും ഭാവാധിപന് ചൊവ്വയാണ്. അതിനാല് ഈ സമയത്ത് നിങ്ങള്ക്ക് വാഹനവും വസ്തുവകകളും സ്വന്തമാക്കാനാകും. കൂടാതെ ഈ കാലയളവില് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഇതുകൂടാതെ, നിങ്ങള്ക്ക് ജോലിക്കും ബിസിനസ്സിനുമായി യാത്ര ചെയ്യാനുമാകും.
ജ്യോതിഷത്തിലെ ചൊവ്വ
ജ്യോതിഷത്തില് നവഗഹങ്ങളുടെ സ്വാധീനം മനുഷ്യജീവിതത്തില് ചെലുത്തുന്ന സ്വാധീനം വിശദമായി വിശദീകരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തില് ഒരു ഗ്രഹം ഉയര്ന്ന സ്ഥാനത്ത് നില്ക്കുന്നുവെങ്കില്, അയാള്ക്ക് വിജയവും ബഹുമാനവും നിരവധി നേട്ടങ്ങളും ലഭിക്കുന്നു. എന്നാല് ഒരു വ്യക്തിയുടെ ജാതകത്തില് ഏതെങ്കിലും ഗ്രഹം അശുഭ സ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കില്, ആ വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങളും ജീവിത തടസ്സങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നു.
ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വ ഒരു വ്യക്തിയുടെ ജാതകത്തില് ദുര്ബലനാണെങ്കില്, അവരുടെ ദാമ്പത്യത്തില് നിരവധി പ്രശ്നങ്ങള് ഉണ്ടാകുന്നു. ഒരു വ്യക്തിയുടെ ജാതകത്തില് ചൊവ്വ ബലഹീന സ്ഥാനത്ത് നിന്നാല് ആ വ്യക്തിക്ക് ദേഷ്യം വരുമെന്ന് ജ്യോതിഷത്തില് പറയുന്നു. ജാതകത്തില് ചൊവ്വ ബലഹീനനായാല് നിങ്ങള്ക്ക് നേത്രരോഗങ്ങള്, വൃക്കയിലെ കല്ല്, ഉയര്ന്ന രക്തസമ്മര്ദ്ദം തുടങ്ങിയ പ്രശ്നങ്ങള് ഉണ്ടാകാം.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
