Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
കഷ്ടകാലം മാറിനില്‍ക്കും, ഇനിമുതല്‍ നേട്ടങ്ങള്‍; ചൊവ്വ-ശുക്ര സംഗമത്തില്‍ 6 രാശിക്ക് ഭാഗ്യം ഉറപ്പ്
Mangal Shukra Yuti: ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ അവയുടെ രാശിമാറുന്നു. ഇത്തരം ഗ്രഹമാറ്റങ്ങള്‍ ഗ്രഹസംഗമങ്ങള്ക്കും കാരണമാകുന്നുണ്ട്. രണ്ടു ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ നിലകൊള്ളുമ്പോള്‍ ഗ്രഹസംഗമങ്ങള് വരുന്നു. ഗ്രഹ സംക്രമണം എന്നത് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്കുള്ള ഗ്രഹങ്ങളുടെ ചലനത്തെ സൂചിപ്പിക്കുന്നു. ഗ്രഹങ്ങള്‍ വ്യത്യസ്ത വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ പരസ്പരം കടക്കുമ്പോഴാണ് ഈ സംക്രമണങ്ങള്‍ സംഭവിക്കുന്നത്.
ഗ്രഹങ്ങളുടെ ഇത്തരം ചലനങ്ങള്‍ ലോകത്തെയും മനുഷ്യജീവിതത്തെയും ബാധിക്കുന്നുണ്ട്. രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരേ രാശിയിലായിരിക്കുമ്പോള്‍ സംഗമങ്ങള്‍ സംഭവിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഈ ഗ്രഹങ്ങളുടെ സ്വാധീനം തീവ്രമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് രാശിക്കാരെയും ബാധിക്കുന്ന അത്തരമൊരു ഗ്രഹസംഗമം മെയ് മാസത്തില്‍ വരുന്നുണ്ട്.
സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായ ശുക്രന് മെയ് മാസത്തില്‍ രണ്ട് തവണ രാശിമാറും. അതിലൊന്ന് കൂടുതല്‍ പ്രാധാന്യമുള്ളതാണ്. മെയ് 30ന്, ശുക്രന് കര്‍ക്കടകത്തിലേക്ക് സംക്രമിക്കുകയും ചൊവ്വയുമായി ഒരു സംയോജനം ഉണ്ടാക്കുകയും ചെയ്യും. ഇത് പന്ത്രണ്ട് രാശികളേയും ബാധിക്കുന്നു. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതിന്റെ പ്രഭാവം വലുതായിരിക്കും. ഇവര്‍ക്ക് ഭാഗ്യങ്ങളും നേട്ടങ്ങളും ലഭിക്കും. ചൊവ്വ-ശുക്ര സംഗമത്താല്‍ ഭാഗ്യം കൈവരുന്ന 6 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശുക്രന്-ചൊവ്വ സംയോജനം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ താല്പര്യം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക നേട്ടം കൈവരും. ഈ കാലഘട്ടം ആരോഗ്യത്തിന് അനുകൂലമാണ്. കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം
കര്‍ക്കടക രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്-ചൊവ്വ സംഗമത്തില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. മാനസികമായി നിങ്ങള്‍ക്ക് ഈ സമയം സന്തോഷങ്ങള്‍ ലഭിക്കും. ജോലിയില്‍ വിജയിക്കാന്‍ നല്ല അവസരങ്ങളുണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയം ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ ശുക്രന്റെയും ചൊവ്വയുടെയും സംഗമം മൂലം ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം വളരും. സാമ്പത്തിക നേട്ടങ്ങള്‍ നേടുകയും ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കുകയും ചെയ്യും. മാനസികമായി സന്തോഷിക്കുകയും സാമൂഹിക പദവിയില്‍ ഉയര്‍ച്ച അനുഭവപ്പെടുകയും ചെയ്യും.

മകരം
മകരം രാശിക്കാര്‍ക്ക് ശുക്രന്-ചൊവ്വ സംഗമം മൂലം പുതിയ സ്ഥാനം ലഭിച്ചേക്കാം. ഈ കാലയളവില്‍ ശത്രുക്കളെ പരാജയപ്പെടുത്തുകയും ബിസിനസ്സില്‍ ലാഭം നേടുകയും ചെയ്യും. മാനസിക സമാധാനവും സന്തോഷവും അനുഭവപ്പെടും. ജോലിയിലും വിജയസാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രന്-ചൊവ്വ സംഗമത്തില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ വിജയത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. എല്ലാ ദിശകളില്‍ നിന്നും നല്ല വാര്‍ത്തകള്‍ വരും. ആഗ്രഹിക്കുന്ന പുരോഗതിക്ക് അവസരങ്ങളുണ്ട്. ജീവിത പങ്കാളിയോടുള്ള സ്നേഹം വര്‍ദ്ധിക്കും. ബന്ധുക്കളില്‍ നിന്ന് സഹകരണം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് ശുക്രന്-ചൊവ്വ സംഗമം മൂലം സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. സംസാരം ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാനാകും. അടുത്ത ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ജ്യോതിഷത്തിലെ ശുക്രന്
ജ്യോതിഷപ്രകാരം ശുക്രന് സ്നേഹം, സൗന്ദര്യം, ആഡംബരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സര്‍ഗ്ഗാത്മകത, കല, സൗന്ദര്യശാസ്ത്രം എന്നിവയുടെ ഗ്രഹമാണ്. ശുക്രന് സ്ത്രീ ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുകയും പ്രണയബന്ധങ്ങള്‍, വിവാഹം, പങ്കാളിത്തം എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നതിനാല്‍ ബന്ധങ്ങളുടെ ഗ്രഹം എന്നും അറിയപ്പെടുന്നു. ജ്യോതിഷത്തില്‍ ശുക്രന് ഒരു ഗുണകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു.
ഇടവം, തുലാം രാശികളെ ഭരിക്കുന്നത് ശുക്രനാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമായാല്‍ അവരുടെ റൊമാന്റിക്, സര്‍ഗ്ഗാത്മക കഴിവ് വര്‍ധിക്കും. കലാപരമായ കഴിവിനാല് മറ്റുള്ളവരെ ആകര്‍ഷിക്കും. മറുവശത്ത്, ശുക്രന് മോശമായി നില്ക്കുകയാണെങ്കില്, നിങ്ങളുടെ ബന്ധങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും.

ജ്യോതിഷത്തിലെ ചൊവ്വ
ഊര്‍ജ്ജം, അഭിനിവേശം എന്നിവയുമായി ചൊവ്വ ബന്ധപ്പെട്ടിരിക്കുന്നു. ഇത് പുരുഷ ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുന്നു. ജ്യോതിഷത്തില്‍, ചൊവ്വയെ ഒരു ദോഷകരമായ ഗ്രഹമായി കണക്കാക്കുന്നു. മേടം, വൃശ്ചികം രാശികളെ ഭരിക്കുന്നത് ചൊവ്വയാണ്. ചൊവ്വ അനുകൂല സ്ഥാനത്താണ് നില്ക്കുന്നതെങ്കില്, അത് ആത്മവിശ്വാസവും ഉറപ്പും ശക്തമായ ഇച്ഛാശക്തിയു നല്‍കും. ചൊവ്വ പ്രതികൂലമായ സ്ഥാനത്ത് വന്നാല്‍ അത് നിങ്ങളുടെ കോപം വളര്‍ത്തും. ഊര്‍ജ്ജ നില കുറയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
