Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
പ്രശ്നങ്ങള്‍ വരിഞ്ഞുമുറുക്കും ചൊവ്വ-ശനി സംയോഗം; 3 രാശിക്ക് ജൂണ്‍ 30 വരെ ദോഷകാലം
ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശി മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം ചില ഗ്രഹസംയോഗങ്ങള്ക്കും കാരണമാകും. അത്തരത്തില്‍ ഇപ്പോള്‍ ജ്യോതിഷത്തിലെ രണ്ട് പ്രധാന ഗ്രഹങ്ങളായ ശനിയും ചൊവ്വയും ഒന്നിച്ചുവന്നിരിക്കുകയാണ്. ചൊവ്വ ഇപ്പോള്‍ കര്‍ക്കടകത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശനി ഇതിനകം സ്വന്തം രാശിയായ കുംഭത്തിലും.
ജൂണ്‍ 30 വരെ കര്‍ക്കടകത്തില്‍ ചൊവ്വ തുടരും. ചൊവ്വയുടെയും ശനിയുടെയും ഇപ്പോഴത്തെ സ്ഥിതി മൂലം ചില അശുഭയോഗങ്ങളും രൂപപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ യോഗത്തിന്റെ ഫലം ജൂണ്‍ 30 വരെ നിലനില്ക്കും. ഇതുമൂലം 3 രാശിക്കാര്‍ക്ക് ഗുരുതരമായ ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
ജ്യോതിഷ പ്രകാരം കര്‍ക്കടക രാശിക്കാര്‍ക്ക് ശനിയും ചൊവ്വയും കൂടിച്ചേരുന്നത് അത്ര ശുഭകരമല്ല. ഈ സമയം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല. ഈ സമയത്ത് നിങ്ങള്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കുകയും വേണം. കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം ചൊവ്വയുടെ സ്വാധീനം കൂടുതലായിരിക്കും.
ഇക്കാരണത്താല്‍, അനാവശ്യമായി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ജോലിഭാരം വര്‍ധിക്കും. കഷ്ടപ്പെട്ടാലും അതിനനുസരിച്ച് ഫലങ്ങള്‍ ലഭിക്കാതെ വന്നേക്കാം. ഈ സമയം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരും. കര്‍ക്കടക രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല തരത്തിലുള്ള പരാജയങ്ങള്‍ നേരിടേണ്ടിവന്നേക്കാം.
ചിങ്ങം
ശനിയും ചൊവ്വയും ചേരുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ദോഷം ചെയ്യും. ഇതിനിടയില്‍ ചിലര്‍ക്ക് പല സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. തര്‍ക്ക സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ സമയം നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. ചിങ്ങം രാശിക്കാര്‍ ഈ സമയം ഭൂമി, സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. അപകടം അടുത്തുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന് ഈ സമയം പ്രത്യേക ശ്രദ്ധ നല്‍കണം. ചില രോഗങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

ധനു
ജ്യോതിഷ പ്രകാരം ധനു രാശിക്കാര്‍ക്ക് ശനി-ചൊവ്വ സംയോഗത്താല്‍ ദോഷഫലങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ധനു രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ധനനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അനാവശ്യ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ധനു രാശിക്കാരുടെ ജോലിസ്ഥലത്ത് മാനസിക അസ്വസ്ഥത നിലനില്ക്കും.
ജോലിയില്‍ നിങ്ങള്‍ക്ക് പലവിധ തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഒരുപാട് ആലോചിച്ച ശേഷം മാത്രം നിങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുക. പുതിയ പദ്ധതികളില്‍ പെട്ടെന്ന് പോയി തലയിടരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കും. മൊത്തത്തില്‍, ഈ സമയത്ത് നിങ്ങള്‍ എല്ലാ കാര്യങ്ങളിലും വളരെയേറെ ശ്രദ്ധാലുവായിരിക്കണം.
ശനിദോഷ പ്രതിവിധികള്‍
ഒരിക്കല്‍ ശനിദേവനെ രാവണനില്‍ നിന്ന് രക്ഷിച്ചത് ഹനുമാനാണ്. അന്നുമുതല്‍ ശനിദേവന് ഹനുമാനോട് അതിയായ വിശ്വാസവും ഭക്തിയും കൈവന്നു. അതിനാല്‍ ഹനുമാനെ പ്രീതിപ്പെടുത്തുന്നവര്‍ക്ക് ശനദേവനെയും സന്തോഷിപ്പിക്കാനാകും. ശനിദോഷം ബാധിച്ചവര്‍ക്ക് മികച്ച പരിഹാരമാണ് ഹനുമാന് ചാലിസ. പ്രത്യേകിച്ച് ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന് ചാലിസ ചൊല്ലുക. ഭക്തരുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും ദുഖവും നീക്കാന്‍ ഹനുമാന് സാധ്യമാണ്. അതിനാല്‍, ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് നിങ്ങളെ ശനിദോഷത്തില്‍ നിന്ന് മുക്തമാക്കും.

കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക
ശനിദേവന്റെ അനുഗ്രഹം നേടാനായി നിങ്ങള്‍ ദരിദ്രര്‍ക്കും ബ്രാഹ്മണര്‍ക്കും കറുത്ത ധാന്യങ്ങള്‍, തുണി, കടുക് എന്നിവ ദാനം ചെയ്യുക. ദരിദ്രര്‍ക്ക് കറുത്ത എള്ള്, കറുത്ത ഉഴുന്ന്, വെല്ലം എന്നിവ ദാനം ചെയ്യുക. കറുത്ത പശുക്കളെയും നിങ്ങള്‍ക്ക് ദാനം ചെയ്യാം. ഇത് തീര്‍ച്ചയായും ശനിദോഷ ഫലങ്ങള്‍ കുറയ്ക്കും.
ദരിദ്രരെ സഹായിക്കുക
ദരിദ്രരെ സഹായിക്കുന്നതിലൂടെ ഒരാള്‍ക്ക് ശനിദേവനെ പ്രസാദിപ്പിക്കാന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കാനും അവര്‍ക്ക് സന്തോഷം കൊണ്ടുവരുന്നതിനായി പ്രയത്നിക്കുന്നവര്‍ക്കും ശനിദേവന് അനുഗ്രഹം നല്കുന്നു. അതിനാല്‍, ശനിദേവനെ പ്രസാദിപ്പിക്കാനായി നിങ്ങള്‍ മറ്റുള്ളവരോട് ദയയും സ്നേഹവും കാണിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
