Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
ചൊവ്വയുടെ രാശിമാറ്റം; ജനുവരി 04 വരെ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം
എല്ലാ മാസവും നവഗ്രഹങ്ങളില്‍ ഒന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹമോ രാശി മാറി മറ്റൊരു രാശിയില്‍ പ്രവേശിക്കുന്നു. ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റത്തിന്റെ ഫലം ഓരോ ആളുകളുടെ ജീവിതത്തെയും ബാധിക്കുന്നു. 2021-ലെ അവസാന മാസം ഡിസംബറില്‍ എത്തിനില്‍ക്കുകയാണ് നാം. ജ്യോതിഷപരമായി ഡിസംബര്‍ മാസത്തിന് വളരെ പ്രാധാന്യമുണ്ട്. ഡിസംബര്‍ മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറാന്‍ പോകുന്നു.
ഈ ഗ്രഹങ്ങളില്‍, ധൈര്യത്തിന്റെ സൂചകമായ ചൊവ്വ ഗ്രഹം ഡിസംബര്‍ 05 ന് സ്വന്തം രാശിയായ വൃശ്ചികത്തില് പ്രവേശിക്കാന്‍ പോകുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനായി ചൊവ്വയെ കണക്കാക്കപ്പെടുന്നു. കര്‍ക്കടകത്തില്‍ ചൊവ്വ ക്ഷയിക്കുകയും മകരത്തില്‍ ഉന്നതനായിരിക്കുകയും ചെയ്യുന്നു. ചൊവ്വ 2021 ഒക്ടോബര്‍ 22 മുതല്‍ തുലാം രാശിയിലാണ്. ഡിസംബര്‍ 05 മുതല്‍ 2022 ജനുവരി 04 വരെ വൃശ്ചിക രാശിയില്‍ ചൊവ്വ നില്ക്കുന്നതിനാല് അതിന്റെ ഫലം ചില രാശിക്കാര്‍ക്ക് പ്രത്യേകമായിരിക്കും. ചൊവ്വ വൃശ്ചികം രാശിയില്‍ പ്രവേശിച്ചാല്‍ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ഉണ്ടാകും. ആ നാല് രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
ചൊവ്വ സ്വന്തം രാശിയായ വൃശ്ചിക രാശിയിലേക്ക് പോകുന്നതിനാല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള മുഴുവന്‍ സാധ്യതകളും കാണാന്‍ കഴിയും. കഴിഞ്ഞ കുറേ നാളുകളായി പ്രവര്‍ത്തികളില്‍ വന്നിരുന്ന തടസ്സങ്ങള്‍ അവസാനിക്കും. ജോലികളില്‍ ഉടന്‍ വിജയം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് മുമ്പത്തേക്കാള്‍ മികച്ചതായ ജോലി അവസരങ്ങള്‍ ഇപ്പോള്‍ ലഭിക്കും. നിങ്ങളുടെ ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. ഭാഗ്യത്തിന്റെ മുഴുവന്‍ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കാന്‍ തുടങ്ങും.

ചിങ്ങം
ചൊവ്വയുടെ സംക്രമണം നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ദീര്‍ഘകാലത്തേക്ക് കടമായി ആര്‍ക്കെങ്കിലും നല്കിയ പണം നിങ്ങളുടെ പക്കല്‍ തിരികെയെത്തുന്നതിന്റെ ലക്ഷണമുണ്ട്. ജോലിയില്‍ പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു പരിധിവരെ നീങ്ങാന്‍ പോകുന്നു. ഏതെങ്കിലും ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ലാഭം ലഭിക്കും. കുടുംബത്തില്‍ ഒരു നല്ല ചടങ്ങ് നടന്നേക്കാം, ഇതുമൂലം കുടുംബാംഗങ്ങളുമായി നന്നായി ഇടപഴകുന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. യാത്രകള്‍ നടത്താനാകും.

കന്നി
വൃശ്ചിക രാശിയിലെ ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭ സൂചനയാണ്. പെട്ടെന്നുള്ള ധനലാഭത്തിന്റെ സൂചനകളുണ്ട്. പൂര്‍ത്തിയാകാത്ത ജോലികള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കും. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ പുതിയ വീടോ വാഹനമോ വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവസരം അനുകൂലമായിരിക്കും. വിദ്യാഭ്യാസരംഗത്ത് പരിശ്രമിക്കുന്നവര്‍ക്ക് പരീക്ഷാവിജയത്തിന് അവസരമുണ്ട്. ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിക്കുന്നത് ആരോഗ്യപരമായി നന്നായിരിക്കും.

കുംഭം
ധീരനും ശക്തനുമായ ചൊവ്വയുടെ രാശിമാറ്റം കുംഭ രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ശക്തമായ അടയാളങ്ങളുണ്ട്, അതിനാല്‍ വളരെക്കാലത്തിനുശേഷം നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടും. ഭൗതിക സുഖങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. നിങ്ങളുടെ കരിയറില്‍ ചില പുതിയ ജോലികള്‍ ലഭിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് പണം നേടാനും ബഹുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും. വിദ്യാര്‍ത്ഥികള്‍ വിജയത്തിന്റെ കാലമാണിത്.



Click it and Unblock the Notifications
