Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
Mangal Gochar 2022 : ചൊവ്വ മിഥുനം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍
ജ്യോതിഷപരമായി ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. അതിന്റെ സ്വാധീനം 12 രാശികളിലും പതിക്കുന്നുണ്ടെങ്കിലും ചില രാശികള്‍ ശുഭസൂചകവും ചില രാശികള്‍ക്ക് അശുഭപ്രഭാവവുമുണ്ടാകും. ഒക്ടോബര്‍ 16ന് ചൊവ്വ രാശി മാറി ഇടവം രാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും.
ജ്യോതിഷത്തില്‍ ചൊവ്വയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. മേടം, കന്നി രാശികളുടെ അധിപനാണ് ചൊവ്വ. ശക്തിയും ഊര്‍ജവും നല്കുന്ന ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയുടെ രാശിമാറ്റം മൂലം 12 രാശിക്കാരുടെയും ജീവിതത്തില്‍ കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ സമയം നിങ്ങള്‍ക്ക് ക്ഷമക്കുറവ് ഉണ്ടാകാം. ആത്മസംയമനം പാലിക്കുക. പഠനകാര്യങ്ങളില്‍ തടസ്സം നേരിട്ടേക്കാം. ഒരു സുഹൃത്തിന്റെ സഹായത്തോടെ ബിസിനസ്സ് വികസിപ്പിക്കാനാകും. ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. ചെലവുകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം യാത്രകള്‍ നടത്താനാകും. ജോലിയില്‍ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

ഇടവം
ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ ഉത്സാഹം ഉണ്ടാകും. സംസാരത്തില്‍ സംയമനം പാലിക്കുക. മനസ്സ് അസ്വസ്ഥമായി തുടരും. ആത്മീയ പ്രവര്‍ത്തനത്തില്‍ ചായ്വ് വര്‍ദ്ധിക്കും. പിതാവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അമ്മയുടെ പിന്തുണ ലഭിക്കും. അമ്മയില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ചില സ്ഥലങ്ങളിലേക്ക് യാത്ര നടത്താനാകും. ചിലവുകള്‍ വര്‍ദ്ധിക്കും, ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം
നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രണത്തിലാക്കുക. ഈ സമയം ആത്മവിശ്വാസം കുറയും. അമിത കോപം ഒഴിവാക്കുക. കുടുംബ ഉത്തരവാദിത്തം വര്‍ദ്ധിക്കും. കുടുംബത്തിലെ ഒരു മുതിര്‍ന്ന വ്യക്തിയില്‍ നിന്ന് നേട്ടമുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ജോലിയില്‍ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്.

കര്‍ക്കടകം
ഈ സമയം നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറയും, ശാന്തത പാലിക്കുക. രുചികരമായ ഭക്ഷണത്തോടുള്ള താല്പര്യം വര്‍ദ്ധിക്കും. കുടുംബത്തില്‍ ചില ചടങ്ങുകള്‍ നടത്താനാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വസ്തുവില്‍ നിക്ഷേപിക്കാനാകും. എഴുത്ത്, ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം പണനേട്ടം കൈവരും. കലയിലും സംഗീതത്തിലും താല്പര്യം വര്‍ദ്ധിക്കും. വസ്ത്രങ്ങള്‍ക്കായുള്ള ചെലവ് വര്‍ദ്ധിക്കും. ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ചെലവുകള്‍ വര്‍ദ്ധിക്കും.

ചിങ്ങം
ഈ സമയം ചിങ്ങം രാശിക്കാര്‍ക്ക് മനസ്സില്‍ നിരാശയും അതൃപ്തിയും ഉണ്ടാകും. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും, ചെലവുകള്‍ വര്‍ദ്ധിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവുകള്‍ വര്‍ദ്ധിക്കും. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാകും. മധുരഭക്ഷണത്തോടുള്ള താല്പര്യം വര്‍ദ്ധിക്കും.

കന്നി
ബിസിനസ്സ് വിപുലീകരണത്തിന് പദ്ധതി തയാറാക്കാനാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബത്തില്‍ മംഗളകരമായ പ്രവൃത്തികള്‍ ഉണ്ടാകും. അവിചാരിതമായി ചെലവുകള്‍ വര്‍ദ്ധിക്കും. ഇറക്കുമതി-കയറ്റുമതി ബിസിനസില്‍ ലാഭസാധ്യതകള്‍ ഉണ്ടാകും. വാഹന സുഖം വര്‍ദ്ധിക്കും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും.

തുലാം
ഈ സമയം നിങ്ങള്‍ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. ജീവിതത്തില്‍ സ്വയം സംയമനം പാലിക്കുക. അലസതയുണ്ടാകും. കുടുംബത്തില്‍ സുഖസൗകര്യങ്ങളുണ്ടാകും. ജീവിത പങ്കാളിയുമായി അകല്‍ച്ച ഉണ്ടാകാം. ജോലിസ്ഥലത്ത് മാറ്റം സാധ്യമാണ്. കഠിനാധ്വാനം ചെയ്യേണ്ടിവരും. അമ്മയുടെ പിന്തുണ ലഭിക്കും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. തൊഴില്‍ മേഖലയില്‍ മാറ്റത്തിന് സാധ്യതയുണ്ട്.

വൃശ്ചികം
നിങ്ങളുടെ സംസാരത്തില്‍ പരുഷത ഉണ്ടാകും. സംസാരത്തില്‍ സംയമനം പാലിക്കുക. വസ്ത്രം മുതലായവയോടുള്ള ഇഷ്ടം വര്‍ദ്ധിക്കും. അമ്മയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പിന്തുണ ലഭിക്കും. പുരോഗതിയുടെ പാത തെളിയും. സ്വത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ധനു
നിങ്ങളുടെ സ്വഭാവത്തില്‍ ക്ഷമ കുറയും, സ്വയം സംയമനം പാലിക്കുക. ജീവിതത്തില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും, മധുരഭക്ഷണത്തോടുള്ള ആസക്തി വര്‍ദ്ധിക്കും. വസ്തുവകകളില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കും. ജോലിയില്‍ മാറ്റം സാധ്യമാണ്. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പുരോഗതിക്ക് സാധ്യതയുണ്ട്.

മകരം
ഈ സമയം നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. ജീവിതപങ്കാളിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം, ചികിത്സാ ചെലവുകള്‍ വര്‍ദ്ധിക്കും. ജോലിയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. വീട്ടില്‍ നിന്ന് അകന്ന് താമസിക്കേണ്ടി വരും. സഹോദരങ്ങളുടെ സഹായം ലഭിക്കും. കുട്ടികള്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ജീവിതസാഹചര്യങ്ങള്‍ ഈ സമയം അസ്വസ്ഥത നിറഞ്ഞതായിരിക്കും.

കുംഭം
ആത്മവിശ്വാസക്കുറവ് ഉണ്ടാകും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക, ആരോഗ്യം പ്രശ്നമായേക്കാം. പഴയ സുഹൃത്തിന്റെ സഹായത്താല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനാകും. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. ഈ സമയം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും.

മീനം
മനസ്സില്‍ സന്തോഷമുണ്ടാകും. എന്നിരുന്നാലും നിങ്ങള്‍ സ്വയം സംയമനം പാലിക്കുക. അമിതമായ കോപം ഒഴിവാക്കുക. അമ്മയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ജോലിക്കായി മറ്റെവിടെയെങ്കിലും പോകേണ്ടി വന്നേക്കാം. വരുമാനം വര്‍ദ്ധിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വസ്ത്രങ്ങള്‍ക്കുള്ള ചെലവുകള്‍ വര്‍ധിക്കും. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക.



Click it and Unblock the Notifications