For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭം രാശിയില്‍ ചൊവ്വയുടെ സംക്രമണം; 12 രാശിക്കും ഗുണഫലങ്ങള്‍

|

ഏപ്രില്‍ മാസം ഗ്രഹങ്ങളുടെ വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു, അത് ഏപ്രില്‍ 8 മുതല്‍ ആരംഭിക്കും. ഈ ദിവസം, ഗ്രഹങ്ങളുടെ അധിപനും ഏറ്റവും കോപമുള്ളവനുമായി കണക്കാക്കപ്പെടുന്ന ചൊവ്വ, കുംഭത്തില്‍ ശനിയുടെ രാശിയില്‍ പ്രവേശിക്കുകയും മെയ് 17 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. കുംഭ രാശിയിലെ ചൊവ്വയുടെ സംക്രമണം കാരണം ചില രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളിലും തൊഴില്‍ മേഖലയിലും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ചിലര്‍ക്ക് കഷ്ടതകളും നേരിടേണ്ടി വരും. ചൊവ്വയുടെ കുംഭം രാശി സംക്രമണത്തില്‍ 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ കൈവരുന്ന ഫലങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read: ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

മേടം

മേടം

ചൊവ്വയെ ഒന്നാമത്തെയും എട്ടാമത്തെയും വീടിന്റെ അധിപനായി കണക്കാക്കുന്നു, ഈ സംക്രമണം നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സംഭവിക്കാന്‍ പോകുന്നു. അത് അഭിലാഷം, വിജയം, ദീര്‍ഘയാത്ര എന്നിവയെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ കരിയറില്‍ ചില നല്ല അവസരങ്ങള്‍ നിങ്ങളുടെ മുന്നില്‍ വന്നേക്കാം. മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നിക്ഷേപത്തില്‍ വിജയം പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബ ബന്ധങ്ങളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സംസാരവും നിയന്ത്രിക്കേണ്ടതുണ്ട്.

ഇടവം

ഇടവം

നിങ്ങളുടെ ജാതകത്തില്‍, 7, 12 ഭാവങ്ങളുടെ അധിപനായി ചൊവ്വയെ പരിഗണിക്കപ്പെടുന്നു. ഈ സംക്രമണ സമയത്ത്, അത് നിങ്ങളുടെ ജാതകത്തിന്റെ പത്താം ഭാവത്തിലേക്ക് പ്രവേശിക്കും. അത് തൊഴില്‍, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട വീടായി കണക്കാക്കപ്പെടുന്നു. ചൊവ്വയുടെ ഈ സംക്രമണം നിങ്ങള്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. കരിയറിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് വിജയം ലഭിക്കും. കുടുംബകാര്യങ്ങളില്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

മിഥുനം

മിഥുനം

മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. യാത്രകളില്‍ നിന്ന് ലാഭത്തിന് അവസരമുണ്ടാകും. വരുമാനം വര്‍ധിച്ചേക്കാം. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ജോലിയില്‍ വിജയം ഉണ്ടാകും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമാണ്.

കര്‍ക്കടകം

കര്‍ക്കടകം

ജ്യോതിഷ പ്രകാരം കര്‍ക്കടകത്തില്‍ ചൊവ്വ ദുര്‍ബലമാണ്. ചൊവ്വയുടെ മാറ്റം മൂലം ജീവിതത്തില്‍ എല്ലാവിധ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ചൊവ്വ സംക്രമണ സമയത്ത്, ജോലിസ്ഥലത്ത് അധിക ജോലി സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ചെറിയ തര്‍ക്കങ്ങളും നേരിടേണ്ടി വന്നേക്കാം. കുടുംബത്തില്‍ പിതാവുമായി അകല്‍ച്ച ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കേണ്ടതുണ്ട്.

ചിങ്ങം

ചിങ്ങം

ചൊവ്വയുടെ ഈ സംക്രമത്തില്‍ ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായി പ്രശ്നമുണ്ടാകും. ജോലിയില്‍ അധിക ഉത്തരവാദിത്തം ലഭിക്കുന്നതിനാല്‍ മനസ്സ് അസ്വസ്ഥമാകും. ബിസിനസ്സില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകും. തൊഴിലില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

Most read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

കന്നി

കന്നി

ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാര്‍ക്ക് ശുഭകരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ക്ലേശങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജീവിതപങ്കാളിയുമായി അകല്‍ച്ചയുണ്ടാകുന്ന സാഹചര്യം ഉണ്ടാകും. വരുമാന സ്രോതസ്സുകള്‍ കുറയും. ബിസിനസ്സില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

തുലാം

തുലാം

ചൊവ്വയുടെ സംക്രമണം മൂലം മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. നിങ്ങളുടെ ഇണയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരായിരിക്കാം. പരസ്പര ഭിന്നതയ്ക്കും സാധ്യതയുണ്ട്. ജോലിയില്‍ നഷ്ടം വരാം. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. കൂടാതെ, തിരക്കിട്ട് ജോലി മാറ്റാനുള്ള തീരുമാനവും എടുക്കരുത്.

Most read:ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read:ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

വൃശ്ചികം

വൃശ്ചികം

ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. ജോലിസ്ഥലത്ത് പങ്കാളിയുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ബിസിനസ്സില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാം. കുടുംബ കലഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. പങ്കാളിത്ത വ്യാപാരം മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും.

ധനു

ധനു

കുംഭം രാശിയിലെ മൂന്നാമത്തെയും പത്താം ഭാവത്തിന്റെയും അധിപനായി ചൊവ്വയെ കണക്കാക്കപ്പെടുന്നു. ഈ സംക്രമണ സമയത്ത്, അത് നിങ്ങളുടെ സ്വന്തം രാശിയില്‍ പ്രവേശിക്കും. ജാതകത്തിലെ ആദ്യത്തെ വീട് നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും കാണിക്കുന്ന വീടായി കണക്കാക്കപ്പെടുന്നു. കരിയറിന്റെ കാര്യത്തില്‍ ഈ കാലയളവ് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ ചെലവുകള്‍ വളരെയധികം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരംMost read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരം

മകരം

മകരം

ഈ കാലയളവില്‍ നിങ്ങള്‍ക്ക് അധിക ജോലിഭാരം വഹിക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകാം. ജോലി മാറുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. ബിസിനസ്സില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകും. കോപം നിയന്ത്രിക്കണം.

കുംഭം

കുംഭം

നിങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം അനുഭവപ്പെടും. തൊഴില്‍പരമായി, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ മികച്ചതായിരിക്കും. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുക. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെറിയ അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

മീനം

മീനം

ചൊവ്വയുടെ സംക്രമണം മൂലം ചെലവുകള്‍ വര്‍ദ്ധിക്കും. കൂടാതെ, ജോലിയില്‍ മാറ്റത്തിനും സാധ്യതയുണ്ട്. പിതാവുമായി തര്‍ക്കമുണ്ടാകാം. കുടുംബ ജീവിതത്തില്‍ ഇണയുമായി കലഹമുണ്ടാകാം. ഈ സമയം നിങ്ങള്‍ കോപം നിയന്ത്രിക്കേണ്ടതുണ്ട്.

English summary

Mangal Rashi Parivartan Mars Transit in Aquarius On 7 April 2022 Effects on Zodiac Signs in Malayalam

Mangal rashi parivartan April 2022 in Makara Rashi; Mars Transit in Capricorn Effects on Zodiac Signs in Malayalam : The Mars Transit in Aquarius will take place on 7 April 2022. Learn about remedies to perform in Malayalam
Story first published: Monday, April 4, 2022, 10:47 [IST]
X
Desktop Bottom Promotion