Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചൊവ്വ-കേതു സംയോഗം; ഒരു മാസക്കാലം അപകടകരമായ മാറ്റം രാജ്യത്തും ലോകത്തും
ഒക്ടോബര്‍ 3ന് ചൊവ്വ തുലാം രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. കേതുവുമായി ചൊവ്വ ഇവിടെ ഒരു സംയോജനം ഉണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചൊവ്വ-കേതുവും ശനിയുമായി ചേര്‍ന്ന് ത്രികോണം രൂപപ്പെടാന്‍ പോകുന്നു. ഈ യോഗത്തെ ജ്യോതിഷത്തില്‍ വളരെ അശുഭകരവും അപകടകരവുമായി കണക്കാക്കുന്നു. അടുത്ത ഒരു മാസക്കാലം ചൊവ്വയും കേതുവും ചേരുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം. ഇതുകാരണം രാജ്യത്തും ലോകത്തും ചില മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

ദോഷഫലങ്ങള്‍
ജ്യോതിഷത്തില്‍, രാഹുവും കേതുവും നിഴല്‍ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു, ഗണിതശാസ്ത്രമനുസരിച്ച്, സൂര്യനുചുറ്റും ഭൂമിയുടെ പാതയുടെയും ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പാതയുടെയും വിഭജന പോയിന്റുകളാണ് ഇവ. ജ്യോതിഷത്തില്‍, രാഹുവും കേതുവും അവയുടെ രാശിക്ക് അനുസൃതമായി ഫലങ്ങള്‍ നല്കുന്നു. രാഹു ശനിയെപ്പോലെയും കേതു ചൊവ്വയെപ്പോലെയും ഫലങ്ങള്‍ നല്കുന്നു. രാഹുവും കേതുവും സംക്രമിക്കുന്നത് അഗ്നി, പകര്‍ച്ചവ്യാധി, അപകടം, രാഷ്ട്രീയ പ്രക്ഷുബ്ധത, ജാതീയത, മതഭ്രാന്ത് തുടങ്ങിയ പ്രതികൂല സംഭവങ്ങളെ സൂചിപ്പിക്കുന്നു.
ചൊവ്വ-കേതു സംയോഗം
ഒക്ടോബര്‍ 3 ന്, ചൊവ്വ തുലാം രാശിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. തുടര്‍ന്ന് ഈ രാശിയില്‍ കേതുവുമായി ഇത് ഭാഗികമായി ചേരും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം രാഹുവും കേതുവും സംക്രമത്തില്‍ വിപരീതമായി നീങ്ങുന്നു എന്നതാണ്. കേതു നവംബര്‍ 30ന് തുലാം രാശിയില്‍ നിന്ന് കന്നിയില്‍ പ്രവേശിക്കും. എന്നാല്‍ അതിനുമുമ്പ്, ഒക്ടോബര്‍ 3 ന് തുലാം രാശിയുടെ പ്രാരംഭ ഡിഗ്രിയില്‍ ചൊവ്വയുമായി സംയോജനം നടത്തും. അതിന്റെ ഫലം ഒക്ടോബര്‍ മാസം മുഴുവന്‍ നിലനില്ക്കും. കേതു ചൊവ്വയെപ്പോലെ ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായതിനാല്‍, ഈ രണ്ട് അഗ്നിഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഉടന്‍ തന്നെ ചില മോശം സംഭവങ്ങള്‍ക്ക് കാരണമാകും.
ജാതി സംവരണ പ്രശ്നങ്ങള്‍
കേതുവും രാഹുവും ജാതീയവും വര്‍ഗീയവുമായ രാഷ്ട്രീയത്തെ പ്രതീകപ്പെടുത്തുന്നു. നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ കേതു-ചൊവ്വ സംയോജനത്തിന്റെ സ്വാധീനത്തില്‍ ജാതി സംവരണ രാഷ്ട്രീയത്തിന് ആക്കം കൂട്ടാനുള്ള സാധ്യതയാണ് ജ്യോതിഷത്തില്‍ കാണുന്നത്.

കാശ്മീരിലും ഉത്തരേന്ത്യയിലും പ്രശ്നങ്ങള്‍
അശ്വിനി മാസത്തില്‍ വരുന്ന അഞ്ച് ശനിയാഴ്ചകളും ചൊവ്വ-കേതു സംക്രമണത്തില്‍ ഭാഗികമായി ചേരുന്നതും കാശ്മീരിലും ഉത്തരേന്ത്യയിലും ചില മോശം സംഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. തുലാം വായു മൂലകത്തിന്റെ അടയാളമാണ് കൂടാതെ കാശ്മീര്‍ സംസ്ഥാനത്തെയും സൂചിപ്പിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഇടവ ലഗ്നത്തിന്റെ ജാതകത്തില്‍, എട്ടാം അധിപനായ വ്യാഴം തുലാം രാശിയിലെ ആറാം ഭാവത്തില്‍ ഇരിക്കുന്നു. അതില്‍ ചൊവ്വയുടെയും കേതുവിന്റെയും സംയുക്ത സംക്രമണം അടുത്ത കുറച്ച് ദിവസങ്ങളില്‍ ചില സംഭവവികാസങ്ങളുടെ സൂചന നല്കുന്നു.
തീവ്രവാദ സംഭവങ്ങള്‍
ഒക്ടോബര്‍ മാസത്തില്‍ തീവ്രവാദ സംഭവങ്ങളുടെയും ചില പ്രധാന രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും സൂചനകളുണ്ട്. ഇത് ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കും. തുലാം രാശിയിലെ ചൊവ്വയുടെ സംക്രമണം അതിന്റെ ഏഴാം ഭാവം മേടരാശിയില്‍ വ്യാഴം സംക്രമിക്കുമ്പോള്‍ ആയിരിക്കും. വ്യാഴത്തില്‍ ചൊവ്വയെ കൂടാതെ, കുംഭത്തില്‍ ശനി സംക്രമിക്കുന്നതിന്റെ മൂന്നാം ഭാവവും ഉണ്ടാകും. ഈ യോഗം സൃഷ്ടിക്കുന്ന ഗ്രഹനില, ചില സാമ്പത്തിക കുംഭകോണങ്ങള്‍ തുറന്നുകാട്ടും. വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായേക്കാം.
ചൈനക്കും പാക്കിസ്ഥാനും പ്രശ്നം
ചൊവ്വയും കേതുവും കൂടിച്ചേരുന്നത് പാകിസ്ഥാന്റെ ജന്മ ലഗ്നത്തെയും ചൈനയുടെ നാലാം ഭാവത്തെയും ബാധിക്കുന്നതിലൂടെ ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ആശങ്കപ്പെടുത്തും. മേടം ലഗ്നമായ പാക്കിസ്ഥാന്റെ ജാതകത്തില്‍, ശനിയില്‍ ശുക്രനുമായി ചേര്‍ന്ന് അക്രമത്തിന് സാധ്യത സൃഷ്ടിക്കുന്നു. ചൈനയിലെ മകരം രാശിയുടെ ജാതകത്തില്‍, ബുധന്‍, ശുക്രന് എന്നിവയിലെ ചന്ദ്രന്റെ വിംഷോത്തരി ദശ അതിന്റെ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ അടയാളമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
