Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഒക്ടോബര്‍ 3 മുതല്‍ ദുരിതകാലത്തിന് വിട; സ്ഥാനമാനങ്ങളും സമ്പത്തും കൈവരുന്ന 3 രാശിക്കാര്‍
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും പ്രതിഫലിക്കുന്നു. ഇത്തവണ കന്നിരാശിയില്‍ ചൊവ്വയുടെയും കേതുവിന്റെയും ഒരു സംയോജനം ഉണ്ടാകാന്‍ പോകുന്നു. ഒക്ടോബര്‍ മൂന്നിന് ചൊവ്വയും കേതുവും കന്നി രാശിയില്‍ സംഗമിക്കും.
അത്തരമൊരു സാഹചര്യത്തില്‍, ഈ സംയോഗത്തിന്റെ പ്രഭാവം മൂലം 3 രാശിക്കാര്‍ക്ക് ഈ സമയം നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. ഈ ആളുകള്‍ക്ക് എല്ലാ മേഖലയിലും വിജയം നേടാനാകും. ചൊവ്വ-കേതു സംയോഗ ഫലമായി ജീവിതത്തില്‍ ഐശ്വര്യം കൈവരാന്‍ പോകുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി
ചൊവ്വയുടെയും കേതുവിന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലെ പണ ഭവനത്തിലാണ് ഈ സംയോഗം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാകും. ഗാര്‍ഹിക കാര്യങ്ങളില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കും.
ഈ സമയത്ത് നിങ്ങള്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ഈ സമയത്ത് പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കല, മാധ്യമം, അഭിനയം, പാട്ട്, വിപണനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയത്ത് നല്ല നേട്ടങ്ങള്‍ കൈവരുന്നതായിരിക്കും.
ചിങ്ങം
ചൊവ്വയുടെയും കേതുവിന്റെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് മൂന്നാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിച്ചേക്കാം. കൂടാതെ, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും.
നിങ്ങളുടെ സംസാരശൈലി മെച്ചപ്പെടും. ആളുകളുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ ശക്തമാകും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. കൂടാതെ നിങ്ങളുടെ വരുമാനവും ഈ സമയത്ത് വര്‍ദ്ധിക്കും. രാഷ്ട്രീയവുമായി ബന്ധമുള്ളവര്‍ക്ക് സമൂഹത്തില്‍ അവരുടെ സ്വാധീനം വര്‍ദ്ധിക്കും.

മകരം
ചൊവ്വയുടെയും കേതുവിന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലാണ് ഈ സംഗമം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഉപജീവനമാര്‍ഗം വര്‍ദ്ധിക്കും. ജോലിയുള്ള ആളുകള്‍ ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇത് വളരെ നല്ല അവസരമാണ്.
നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുകയും ചെയ്യും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് നല്ല ഓര്‍ഡറുകള്‍ ലഭിക്കും, അത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
