Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മറഞ്ഞിരിക്കുന്ന നേട്ടങ്ങള്‍ അടുത്തെത്തും, ചൊവ്വയുടെ ഗ്രഹമാറ്റത്താല് 4 രാജയോഗം; ഭാഗ്യം നേടുന്ന 5 രാശി
ജ്യോതിഷപ്രകാരം, നവംബര്‍ 16ന് ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ചൊവ്വയുടെ രാശി മാറുന്നതിനാല്‍ 4 രാജയോഗങ്ങള്‍ ഈ സമയം രൂപപ്പെടും. ചൊവ്വ വൃശ്ചിക രാശിയില്‍ വരുന്നതിനാല്‍ ആയുഷ്മാന്‍ രാജയോഗം രൂപപ്പെടും. ബുധന്‍ നേരത്തെ തന്നെ ഈ രാശിയിലുണ്ട്. അതുമൂലം ബുധാദിത്യ രാജ്യയോഗവും രൂപപ്പെടും. ഇതുകൂടാതെ വൃശ്ചിക രാശിയില്‍ സൂര്യനും ചൊവ്വയും ഒരുമിച്ച് നില്ക്കുന്നതിനാല് ആദിത്യ മംഗള രാജയോഗവും രൂപപ്പെടുന്നു.
ചൊവ്വയുടെ ഈ രാശിമാറ്റത്തിന്റെ ഫലം 5 രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായും തൊഴില്‍പരമായും നല്ല സമയമായിരിക്കും. ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങളും നിങ്ങളെ തേടിയെത്തും. ചൊവ്വയുടെ രാശിമാറ്റത്താല്‍ രൂപപ്പെടുന്ന രാജയോഗങ്ങള്‍ കാരണം ജീവിതം മെച്ചപ്പെടുന്ന ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ചൊവ്വയുടെ ഈ സംക്രമണം മിഥുന രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഈ സമയം ശക്തിപ്പെടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം അനുകൂലമായിരിക്കും. സാമ്പത്തിക കാഴ്ചപ്പാടില്‍ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ഈ കാലയളവില്‍ നിക്ഷേപങ്ങള്‍ ലാഭകരമായിരിക്കും. ഈ സമയം ഒരു കാര്‍ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. കരിയറില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍പരമായി മുന്നേറാന്‍ അവസരങ്ങള്‍ കൈവരും.
കന്നി
ചൊവ്വയുടെ ഈ സംക്രമണം കന്നിരാശിക്കാര്‍ക്ക് ധൈര്യം നല്‍കും. ഗ്രഹങ്ങളുടെ സംയോജനം കുടുംബജീവിതത്തിന് അനുകൂലമായിരിക്കും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. പിതാവിന്റെയും അധ്യാപകരുടെയും പിന്തുണയും ലഭിക്കും.
വൃശ്ചികം
ചൊവ്വയുടെ സംക്രമം വൃശ്ചിക രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം നല്‍കും. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ച ആളുകള്‍ക്ക് നല്ല ലാഭം ലഭിച്ചേക്കാം. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഒരു കേസ് നടക്കുന്നുണ്ടെങ്കില്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വന്നേക്കാം. കരിയറില്‍ നിങ്ങള്‍ക്ക് ഇത് നല്ല സമയമായിരിക്കും.
ധനു
ചൊവ്വ രാശിമാറ്റത്താലുണ്ടാകുന്ന രാജയോഗങ്ങള്‍ ധനു രാശിക്കാര്‍ക്ക് ശുഭകരമായി മാറും. ചൊവ്വ നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങളുടെ സഹായത്താല്‍ എല്ലാ പ്രതിസന്ധികളും തരണം ചെയ്യും. പണമൊഴുക്കിനും സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
