Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
കര്‍ക്കടകത്തില്‍ ചൊവ്വ ദുര്ബലന്, ജൂലൈ 1 വരെ സ്വാധീനം; രാശിമാറ്റം നല്‍കും 12 രാശിക്കും ഗുണദോഷഫലം
ഗ്രഹങ്ങളുടെ അധിപന് എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ജ്യോതിഷത്തില്‍ ചൊവ്വയെ ഊര്‍ജ്ജം, ആത്മവിശ്വാസം, കോപം, പ്രേരണ, ധൈര്യം എന്നിവയുടെ ഘടകമായി വിശേഷിപ്പിക്കപ്പെടുന്നു. ആരുടെ ജാതകത്തിലാണോ ചൊവ്വ ആധിപത്യസ്ഥാനത്ത് നില്‍ക്കുന്നത്, ആ രാശിക്കാര്‍ക്ക് പല വിധത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. മെയ് 10 ന് ചൊവ്വ കര്‍ക്കടകം രാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു.
ജൂലൈ 1 അര്‍ദ്ധരാത്രി വരെ ചൊവ്വ ഈ രാശിയില്‍ തുടരും. അതിനുശേഷം അത് ചിങ്ങം രാശിയിലേക്ക് നീങ്ങും. കര്‍ക്കടക രാശിയിലെ ചൊവ്വയുടെ ഈ സംക്രമണം കാരണം എല്ലാ രാശിക്കാര്‍ക്കും അപ്രതീക്ഷിതമായ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 12 രാശിക്കും ചൊവ്വയുടെ സംക്രമണം കാരണം ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് സന്തോഷത്തിന്റെ നാലാം ഭാവത്തില്‍ സംക്രമിക്കുന്നതിലൂടെ ചൊവ്വയുടെ പ്രഭാവം വളരെ സമ്മിശ്രമായിരിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. ഭൂമി, വസ്തുവകകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ ഈ സമയം നിങ്ങള്‍ക്ക് കുടുംബ കലഹങ്ങളും മാനസിക അസ്വസ്ഥതകളും നേരിടേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മോശം വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ യാത്ര ചെയ്യുക. സാധനങ്ങള്‍ നഷ്ടപ്പെടാനോ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് മൂന്നാമത്തെ ഭവനത്തില്‍ സംക്രമിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ധൈര്യവും ഊര്‍ജ്ജവും നിറയും. സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വളരാന്‍ വിടരുത്. ഈ സമയം നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ ശക്തിയില്‍, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും. ആത്മീയതയില്ം താല്പര്യം വര്‍ദ്ധിക്കും. വിദേശ കമ്പനികളില്‍ സേവനത്തിനായി അപേക്ഷിക്കുന്നതില്‍ വിജയിക്കും.

മിഥുനം
ചൊവ്വയുടെ സ്വാധീനം പല തരത്തില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും, പ്രത്യേകിച്ച് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ഒന്നും പരസ്യമാക്കരുത്. ജോലിസ്ഥലത്ത് നിങ്ങള്‍ക്കെതിരേ ചിലര്‍ ഗൂഢാലോചന നടത്തിയേക്കാം. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.

കര്‍ക്കടകം
നിങ്ങളുടെ രാശിയില്‍ ചൊവ്വ സംക്രമിക്കുന്നതിനാല്‍ പല അപ്രതീക്ഷിത ഫലങ്ങളും നിങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കാനോ പുതിയ കരാറില്‍ ഒപ്പിടുകയോ ചെയ്യണമെങ്കില്‍, ആ വശത്ത് ഗ്രഹഫലം നല്ലതായിരിക്കും. എന്നിരുന്നാലും ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധയോടെ യാത്ര ചെയ്യുക. വാഹനാപകടം ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തുക.

ചിങ്ങം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ സംക്രമിക്കുമ്പോള്‍ ചൊവ്വയുടെ പ്രഭാവം അത്ര നല്ലതാണെന്ന് പറയാനാവില്ല. ബന്ധുക്കളില്‍ നിന്ന് ദുഖകരമായ വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ കോടതി തര്‍ക്കങ്ങള്‍ ഒഴിവാക്കുക. രഹസ്യ ശത്രുക്കള്‍ വര്‍ധിക്കും. അവര്‍ നിങ്ങള്‍ക്ക് ദോഷം വരുത്തിയേക്കാം. വായ്പകള്‍ അധികം എടുക്കാതിരിക്കുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.

കന്നി
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ സംക്രമിക്കുന്നതോടെ ചൊവ്വയുടെ സ്വാധീനം അത്ര നല്ലതായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടുന്നതിന് കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിസ്സംഗത ഉണ്ടാകും. നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ അസ്വസ്ഥത ഉണ്ടാക്കും. സഹോദരങ്ങളുമായുള്ള ബന്ധം തകരാന്‍ അനുവദിക്കരുത്.

തുലാം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് പത്താം ഭാവത്തില്‍ സംക്രമിക്കുമ്പോള്‍, ചൊവ്വയുടെ സ്വാധീനം ബിസിനസ്സുകാര്‍ക്ക് നല്ലതായിരിക്കും. തൊഴില്‍ മേഖല വികസിക്കും. എടുക്കുന്ന തീരുമാനങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടും. സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉണ്ടാകും. പുതിയ കരാറുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കും. നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗ്രഹസംക്രമണം വളരെ അനുകൂലമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കുന്നത്, ചൊവ്വയുടെ സ്വാധീനം തീര്‍ച്ചയായും ഗുണം ചെയ്യും. ആത്മീയതയോടുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചേക്കാം. ചെയ്ത പ്രവൃത്തികള്‍ അഭിനന്ദിക്കും. സാമൂഹിക പദവി വര്‍ദ്ധിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനം എടുക്കുന്നുവെങ്കില്‍ നല്ല വിജയസാധ്യതകള്‍ ഉണ്ടാകും. നിങ്ങളുടെ ധൈര്യത്തിന്റെയും ധീരതയുടെയും അടിസ്ഥാനത്തില്‍, പ്രയാസകരമായ സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ വിജയം നേടാനാകും.

ധനു
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് എട്ടാം ഭാവത്തില്‍ സംക്രമിക്കുന്നത്, ചൊവ്വയുടെ പ്രഭാവം അത്ര നല്ലതല്ല. ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ കാലയളവില്‍ ആര്‍ക്കും കൂടുതല്‍ പണം കടം കൊടുക്കരുത്. എന്നാല്‍ അപ്രതീക്ഷിതമായ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും സാമ്പത്തിക വശം ശക്തമായിരിക്കും.

മകരം
ചൊവ്വയുടെ സ്വാധീനം ബിസിനസ്സ് കാഴ്ചപ്പാടില്‍ താരതമ്യേന മികച്ചതായിരിക്കും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ കയ്പുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. വിവാഹ സംബന്ധമായ കാര്യങ്ങള്‍ വിജയിക്കാന്‍ ഇനിയും സമയമെടുക്കും. ഏതെങ്കിലും ജോലിയോ പ്ലാനോ പൂര്‍ത്തിയാകുന്നതുവരെ അത് രഹസ്യമായി സൂക്ഷിക്കുക.

കുംഭം
ചൊവ്വ നിങ്ങള്‍ക്ക് ഈ സമയം സമ്മിശ്ര ഫലം നല്‍കും. തൊഴില്‍രംഗത്ത് പ്രതീക്ഷിക്കുന്ന പുരോഗതിയുണ്ടാകും. കോടതി വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വരുന്നതിന്റെ സൂചനകളുണ്ട്. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല. മത്സരത്തില്‍ പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ കാഴ്ചപ്പാടില്‍ ഗ്രഹസംക്രമണം അനുകൂലമായിരിക്കും.

മീനം
ചൊവ്വയുടെ പ്രഭാവം സമ്മിശ്രവും ഫലദായകവുമായി തുടരും. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. പഠനത്തില്‍ താല്‍പ്പര്യമില്ലായ്മ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിങ്ങളെ അസ്വസ്ഥമാക്കും. ഈ സമയം കുടുംബാംഗങ്ങളില്‍ നിന്നും മുതിര്‍ന്ന സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. നിങ്ങളുടെ തന്ത്രങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക.



Click it and Unblock the Notifications
