Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ചൊവ്വ കന്നിയിലേക്ക് : തലവര മാറുന്ന 4 രാശിക്കാര്‍: കരിയര്‍, വിവാഹം, ധനം എല്ലാം നേടും
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാം നമ്മുടെ ജീവിതത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കുന്നു. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ഓഗസ്റ്റ് 18-ന് സംഭവിക്കുന്ന ചൊവ്വയുടെ കന്നി രാശി സംക്രമണത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. പൊതുവേ ചൊവ്വയെ ഭൂമിയുടെ പുത്രന് എന്നാണ് അറിയപ്പെടുന്നത്. അത്രയധികം ധൈര്യവും ഊര്‍ജ്ജവും നിങ്ങള്‍ക്ക് നല്‍കുന്നതാണ് ചൊവ്വ. അനുകൂലമായ ഫലങ്ങള്‍ തീര്‍ക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
ചൊവ്വയുടെ രാശിമാറ്റത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ അനുകൂലമായുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചും കൂടുതല്‍ ഫലങ്ങള്‍ എപ്രകാരമാണ് നിങ്ങളെ ബാധിക്കുന്നത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. ചൊവ്വയുടെ രാശിമാറ്റം അനുസരിച്ച് അനുകൂലഫലങ്ങള്‍ മാത്രം ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൂടുതല്‍ അറിയാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ കന്നി രാശി സംക്രമണത്തിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ചൊവ്വ അതിന്റെ ആറാംഭാവത്തിലാണ് തുടരുന്നത്. അതുകൊണ്ട് തന്നെ പലവിധത്തിലുള്ള അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശത്രുദോഷം അകലുകയും അത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ജോലിയില്‍ അനുകൂല സമയമാണ്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അവസരം ലഭിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം അവരുടെ നാലാം ഭാവത്തിലാണ് നടക്കുന്നത്. ഇവര്‍ക്ക് സാമ്പത്തികമായി മികച്ച സമയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വസ്തുവകകള്‍ വാങ്ങുന്നതിന് സാധിക്കുന്നു. ബിസിനസിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ജോലി ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ ശ്രദ്ധ പതിപ്പിച്ചാല്‍ അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം സംഭവിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് സഹോദരി സഹോദര സ്നേഹം വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മാനസികമായും ശാരീരികമായും ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എല്ലാ മേഖലയിലും നിങ്ങള്‍ക്ക് വിജയം നേടുന്നതിന് സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വ അതിന്റെ പതിനൊന്നാം ഭാവത്തില്‍ ആണ് സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ ആഗ്രഹങ്ങളുടെ സഫലീകരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എല്ലാ രാശിക്കാരിലും ആഗ്രഹ പൂര്‍ത്തീകരണത്തിന് അനുകൂലമായ സമയമായിരിക്കും. ബിസിനസില്‍ നേട്ടം ഉണ്ടാവുന്നു. എന്ത് കാര്യത്തിനും പൂര്‍ണ പിന്തുണ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. രോഗങ്ങള്‍ക്ക് പരിഹാരവും അതില്‍ തന്നെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.



Click it and Unblock the Notifications
