Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
Mangal Gochar 2023: വൃശ്ചിക രാശിയില്‍ ചൊവ്വ, 4 രാശിക്ക് വച്ചടി കയറ്റം, സാമ്പത്തിക നേട്ടം
ജ്യോതിഷത്തില്‍ ചൊവ്വയെ ഗ്രഹങ്ങളുടെ കമാന്‍ഡര്‍ എന്ന് വിളിക്കുന്നു. ചൊവ്വയെ ധീരതയുടെയും ശക്തിയുടെയും പ്രതീകമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ചൊവ്വ രാശി മാറുമ്പോള്‍ അത് പല രാശികളെയും ബാധിക്കും. ചൊവ്വ നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. നവംബര്‍ 16ന് ചൊവ്വ രാശി മാറാന്‍ പോകുന്നു. ഇത് മൂലം പല രാശിക്കാരുടെയും ഭാഗ്യവും മാറാന്‍ പോകുന്നു.
ഈ സംക്രമണം പല രാശിക്കാര്‍ക്കും വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഇത്തവണ ചൊവ്വ രാശി മാറുമ്പോള്‍ മൂന്ന് രാശിക്കാരുടെയും ഭാഗ്യം മാറിമറിയും. ഇവര്‍ക്ക് ജീവിതത്തില്‍ ധാരാളം ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും. വൃശ്ചിക രാശിയിലേക്ക് ചൊവ്വ കടക്കുമ്പോള്‍ ഭാഗ്യം തെളിയുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിക്കുമ്പോള്‍ അത് ഇടവം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. സാഹസിക ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. ബിസിനസ്സില്‍ വിജയസാധ്യതകള്‍ ഉണ്ടാകും. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും ജോലിയില്‍ തുടര്‍ച്ചയായി ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, വൃശ്ചിക രാശിയിലെ ചൊവ്വയുടെ പ്രവേശനത്താല്‍ അതെല്ലാം മാറിക്കിട്ടും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും. വളരെക്കാലമായി ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്ക് ഈ സമയം ജോലി ലഭിക്കാനും സാധ്യതയുണ്ട്.
മിഥുനം
വൃശ്ചികരാശിയിലെ ചൊവ്വയുടെ സംക്രമണം മിഥുന രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ സംക്രമണം നിങ്ങളെ കൂടുതല്‍ സ്വാധീനമുള്ളവരാക്കും. കര്‍മ്മമേഖലയില്‍ നിങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാകും. ചൊവ്വയുടെ ഈ സംക്രമണം മിഥുന രാശിക്കാരെ കൂടുതല്‍ കഴിവുള്ളവരാക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും നിങ്ങള്‍ എളുപ്പത്തില്‍ പരാജയപ്പെടുത്തും.
മിഥുന രാശിക്കാര്‍ക്ക് ഇത് നിക്ഷേപത്തിന് വളരെ അനുകൂലമായ സമയമാണ്. നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഉയര്‍ന്നതായിരിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. പെട്ടെന്ന് ധനലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. മിഥുന രാശിക്കാര്‍ ഈ സമയം ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെ ഗുണം ചെയ്യും. ഈ രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയത്ത് കരിയറില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പേരും സ്ഥാനവും ശക്തമാക്കാന്‍ സാധിക്കും. എല്ലാവരുടെയും പിന്തുണ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ പങ്കാളികളുമായുള്ള ബന്ധം ദൃഢമാകും. നിക്ഷേപത്തിന് ഈ സമയം വളരെ അനുകൂലമായിരിക്കും. വിദേശത്ത് ജോലിക്കും വരുമാനത്തിനുമുള്ള പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വൃശ്ചികം
വൃശ്ചികരാശിയിലെ ചൊവ്വയുടെ സംക്രമണസമയത്ത് ചൊവ്വ നിങ്ങളുടെ ലഗ്നഭാവത്തില്‍ സ്ഥിതിചെയ്യും. ഈ സംക്രമണം ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങള്‍ക്ക് ഫലവത്താകും. ചൊവ്വയുടെ ഈ സംക്രമത്തിലൂടെ നിങ്ങള്‍ക്ക് ആത്മവിശ്വാസവും നല്ല ആരോഗ്യവും കാണപ്പെടും. കായിക മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സംക്രമം വളരെ ശുഭകരമായിരിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം നിയമപരമായ കാര്യങ്ങളില്‍ വിജയം ലഭിക്കും. നിങ്ങളുടെ ജ്ഞാനവും ധൈര്യവും വര്‍ദ്ധിക്കും. ഈ സമയം വസ്തു വില്പനയ്ക്കും വാങ്ങലിനും അനുയോജ്യമായ സമയമാണ്. നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
