Latest Updates
-
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ് -
2026 ഓഗസ്റ്റ് 26: പിഎസ്സി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പോകുന്നവർക്ക് ഇന്നത്തെ രാശിഫലവും വിജയമന്ത്രങ്ങളും -
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും!
ഭാഗ്യനാളുകള്‍ തുടങ്ങുന്നു, വൃശ്ചികത്തില് ചൊവ്വ; വരുന്ന ഒന്നരമാസം 12 രാശിക്കും ജീവിതത്തില്‍ മാറ്റം
ജ്യോതിഷത്തില്‍ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്നു. ധൈര്യം, ആത്മവിശ്വാസം, ഊര്‍ജ്ജം എന്നിവയ്ക്ക് ഉത്തരവാദിയായ ഗ്രഹമാണ് ചൊവ്വ. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം സഞ്ചരിക്കുന്നുവെന്നും അതിന്റെ സ്വാധീനം എല്ലാ രാശികളിലേയും ആളുകളുടെ ജീവിതത്തില്‍ ദൃശ്യമാണെന്നും ജ്യോതിഷത്തില്‍ പറയുന്നു. നവംബര്‍ 16 ന് ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. ചൊവ്വയുടെ ശുഭസ്ഥാനം നിമിത്തം ജീവിതത്തില്‍ വിജയം ലഭിക്കുകയും ധൈര്യം ലഭിക്കുകയും ചെയ്യും.
അതേസമയം, ചൊവ്വ ഒരു വ്യക്തിയുടെ ജീവിതത്തില്‍ താഴ്ന്നതോ ദുര്‍ബലമോ ആയ അവസ്ഥയില്‍ ആണെങ്കില്‍, ആ വ്യക്തിയുടെ ജീവിതത്തില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ജ്യോതിഷ പ്രകാരം ചൊവ്വ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാന്‍ ഒന്നര മാസമെടുക്കും. വൃശ്ചിക രാശിയിലേക്ക് ചൊവ്വ കടക്കുന്നതോടെ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ചൊവ്വയുടെ സംക്രമം മൂലം മേടം രാശിക്കാര്‍ വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും. ഈ കാലയളവില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകാം. നിങ്ങള്‍ ജ്യോതിഷത്തിലോ സമാനമായ ഏതെങ്കിലും ജോലിയിലോ ഏര്പ്പെട്ടിരിക്കുകയാണെങ്കില്, ഈ സമയം നല്ലതായിരിക്കും. ഭരണം, സൈന്യം, പോലീസ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം പ്രയോജനകരമാണ്.
ഇടവം
ആത്മപരിശോധനയ്ക്കുള്ള സമയമാണ് ഇത്. ജീവിത പങ്കാളിയുമായി കലഹമുണ്ടായേക്കാം. ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക. ചെറിയ സാമ്പത്തിക സമ്മര്‍ദ്ദം നിങ്ങളെ പിടികൂടിയേക്കാം.
മിഥുനം
ജ്യോതിഷ പ്രകാരം, ചൊവ്വയുടെ സംക്രമണം മിഥുന രാശിക്കാര്‍ക്ക് സമ്മിശ്രമായിരിക്കും. നിങ്ങളെ വഞ്ചിക്കുന്ന ആളുകളുമായി നിങ്ങള്‍ മുഖാമുഖം വരും. ഈ സമയത്ത് നിക്ഷേപം ഒഴിവാക്കുക, അല്ലാത്തപക്ഷം നഷ്ടം സംഭവിച്ചേക്കാം. ഈ കാലയളവില്‍ പിതാവിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
കര്‍ക്കടകം
ചൊവ്വയുടെ ഈ സംക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. നിക്ഷേപങ്ങള്‍ വളരെ ശ്രദ്ധിച്ച് മതി. മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അധിക പരിശ്രമം വേണ്ടിവന്നേക്കാം.
ചിങ്ങം
വൃശ്ചിക രാശിയിലെ ചൊവ്വ മാറുന്നതിനാല്‍ നിങ്ങള്‍ക്ക് പുതിയ വാഹനം ലഭിച്ചേക്കും. നിങ്ങള്‍ പ്രോപ്പര്‍ട്ടിയിലും മറ്റും നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇത് നല്ല സമയമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ കയ്പ്പ് ഉണ്ടാകാം, അതിനാല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക.
കന്നി
ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാരുടെ ജീവിതത്തില്‍ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കരുത്.
തുലാം
ജ്യോതിഷ പ്രകാരം തുലാം രാശിക്കാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുംബം, കുട്ടികള്‍, കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചൊവ്വ പ്രശ്നമുണ്ടാക്കാം. എന്നിരുന്നാലും, ഈ പ്രശ്നങ്ങള്‍ അധികകാലം നിലനില്‍ക്കില്ല. നിങ്ങളുടെ പങ്കാളിയോടൊപ്പം നല്ല സമയം ചെലവഴിക്കും. പിതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കണം.
വൃശ്ചികം
ജ്യോതിഷ പ്രകാരം, ചൊവ്വ നിങ്ങളെ ശക്തനാക്കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍, ഈ സംക്രമണം നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സ്വഭാവവും കോപവും നിയന്ത്രിക്കണം.
ധനു
നിയമപരമായ തര്‍ക്കങ്ങള്‍, ആരോഗ്യത്തിന് പ്രശ്നങ്ങള്‍ എന്നിവ നേരിടേണ്ടിവന്നേക്കാം. കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. മരുന്ന്, ഗവേഷണം, ഭരണം, ഗതാഗതം, ഇറക്കുമതി-കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ ശുഭകരമാണ്. എതിരാളികളെ ജയിക്കാനാകും.
മകരം
ചൊവ്വയുടെ ഈ സംക്രമണ ഫലത്താല്‍ നിങ്ങള്‍ക്ക് ഈ സമയം വലിയ സാമ്പത്തിക നേട്ടം. പുതിയ വരുമാന സ്രോതസ്സ് തുറന്നുവരും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. എല്ലാവരുടെയും സഹകരണം ലഭിക്കും.
കുംഭം
ജോലിസ്ഥലത്ത് പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. സ്ഥാവര സ്വത്തുക്കളുടെ ക്രയവിക്രയം നേട്ടം നല്‍കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവ് വരും. കുടുംബത്തിലും സമൂഹത്തിലും ആദരവ് നേടാനാകും. വീട്ടില്‍ ചില മംഗളകരമായ പ്രവൃത്തികള്‍ ചെയ്യാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം കുറച്ച് അധിക പരിശ്രമം ചെയ്യേണ്ടിവന്നേക്കാം.
മീനം
ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കൈവരും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും. ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും ബലത്തില്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാകും. സ്ഥാവര ജംഗമ സ്വത്തുക്കളില്‍ നിന്ന് നേട്ടം ലഭിക്കും.



Click it and Unblock the Notifications