Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ധനു രാശിയില്‍ ചൊവ്വ; ഡിസംബര്‍ 28 മുതല്‍ ഭാഗ്യം പ്രകാശിക്കുന്ന ഈ 3 രാശി, ഉയര്‍ച്ച അതിവേഗം
ജ്യോതിഷത്തില്‍ കോപം, രക്തം, ധീരത എന്നിവയുടെ ഘടകമായി ചൊവ്വയെ കണക്കാക്കപ്പെടുന്നു. അതിനാല്‍ ചൊവ്വയുടെ ചലനത്തില്‍ മാറ്റം വരുമ്പോഴെല്ലാം അത് ഈ മേഖലകളില്‍ പ്രത്യേക സ്വാധീനമുണ്ടാക്കുന്നു. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വര്‍ഷാവസാനം ഡിസംബര്‍ 28 ന് ധനു രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു.
ധനു രാശിയെ ഭരിക്കുന്നത് വ്യാഴമാണ്, ചൊവ്വയും വ്യാഴവും തമ്മില്‍ സൗഹൃദത്തിന്റെ വികാരമുണ്ട്. അതിനാല്‍, ഈ സംക്രമത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ ദൃശ്യമാകും. എന്നാല്‍ ഈ കാലയളവില്‍ ഭൂമി, വസ്തുവകകള്‍ എന്നിവയില്‍ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടവും ഭാഗ്യവും ലഭിക്കാന്‍ കഴിയുന്ന 3 രാശികളുണ്ട്. ധനു രാശിയില്‍ ചൊവ്വ പ്രവേശിക്കുന്നതോടെ ഭാഗ്യ തിളങ്ങുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
ചൊവ്വയുടെ രാശിചക്രത്തിലെ മാറ്റം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം വൃശ്ചികം രാശിയുടെ അധിപന് ചൊവ്വയാണ്. കൂടാതെ, നിങ്ങളുടെ രാശിയുടെ സമ്പത്തിന്റെ അധിപനും ചൊവ്വയാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി പണം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും.
വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ ഉണ്ടാകും. ഈ സമയം നിങ്ങള്‍ ഭൂമി വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ലതായിരിക്കും. അത് ഭാവിയില്‍ നിരവധി നേട്ടങ്ങളും നല്‍കും. കൂടാതെ, നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തിന്റെ അധിപന് ചൊവ്വയാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കേസുകളില്‍ വിജയം നേടാന്‍ കഴിയും. ശത്രുക്കളുടെ മേല്‍ വിജയം നേടാനാകും.
ചിങ്ങം
ചൊവ്വയുടെ സംക്രമത്തോടെ ചിങ്ങം രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ചൊവ്വയുടെ സംക്രമണം സംഭവിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കിട്ടാതെ കുടുങ്ങിക്കിടക്കുന്ന പണവും തിരിച്ചുപിടിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഒരു വിദേശയാത്രയ്ക്ക് പോകാനുള്ള അവസരമുണ്ടാകും.
നിങ്ങളുടെ കരിയറില്‍ പുരോഗതി ലഭിക്കും. പ്രണയബന്ധങ്ങളില്‍ വിജയം നേടാനാകും. അതേ സമയം, പ്രണയബന്ധം വിവാഹത്തിലേക്ക് മാറുകയും ചെയ്തേക്കാം. ജോലിയിലുള്ള ആളുകള്‍ക്ക് ഓഫീസര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് എല്ലാ പ്രോജക്റ്റുകളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
ധനു
ചൊവ്വയുടെ രാശിമാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ സംക്രമം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ ആശയക്കുഴപ്പങ്ങളില്‍ നിന്ന് അകന്നുനില്ക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഈ സമയം നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനാക്കും. ഈ സമയത്ത് വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍, അത് അവസാനിക്കുകയും ബന്ധം നല്ല നിലയില്‍ തുടരുകയും ചെയ്യും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ഏത് വാഹനവും വസ്തുവകകളും വാങ്ങാനും സാധിച്ചേക്കാം.
മേടം
ഈ രാശിയില്‍ ചൊവ്വ ഒന്‍പതാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍, ഭാഗ്യം എന്നിവയുടെ വീടായാണ് ഒന്‍പതാം ഭാവം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സമയം മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കരിയറിനെ കുറിച്ച് പറയുമ്പോള്‍ ഈ സമയം നിങ്ങള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ കണ്ടെത്താനാകും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും സഫലമായേക്കാം. രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്കും ഈ കാലയളവില്‍ നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍ എല്ലാവരെയും അന്ധമായി വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
തുലാം
ചൊവ്വ ധനു രാശിയില്‍ പ്രവേശിച്ച് ഈ രാശിയുടെ മൂന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയും. ഇതില്‍ വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രണയവും വിവാഹ ജീവിതവും നല്ലതായിരിക്കും. കുടുംബവുമായോ സുഹൃത്തുക്കളുമായോ നിങ്ങള്‍ക്ക് ഒരു യാത്ര പോകാനാകും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. ഈ രാശിക്കാര്‍ ഇപ്പോള്‍ ആത്മീയതയിലേക്ക് ചായുന്നവരായിരിക്കും. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
